മോദി ഇതൊക്കെ ചെയ്യുന്നത് ഒന്നും കാണാതെയല്ല ! പണമിടപാടുകള്‍ ഇനി ആധാര്‍ നമ്പര്‍ വഴിയോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കേട്ടു തുടങ്ങിയതാണ് കറന്‍സി രഹിത ഇടപാട് എന്ന വാക്ക്. ഇന്ത്യയെ കറന്‍സി ഇല്ലാ രeജ്യമാക്കുകയാണ് മോദിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇപ്പോഴിത കറന്‍സി രഹിത ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ആധാറിനെ കൂട്ടുപിടിക്കുന്നു.

കാര്‍ഡോ പിന്‍ നമ്പറോ ഇല്ലാതെ പണമിടപാടുകള്‍ നടത്താം. നമ്മുടെ ആധാര്‍ കാര്‍ഡ് മാത്രം മതി. ആധാറിലെ 12 അക്ക നമ്പര്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പദ്ധതിയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വൈകാതെ ഇത് പ്രാബല്യത്തില്‍ വരും. നേരത്തെ എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നും ബാങ്കുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

 ആന്‍ഡ്രോയിഡ് ഫോണില്‍ സംവിധാനം

ആന്‍ഡ്രോയിഡ് ഫോണില്‍ സംവിധാനം

ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്ക് കാര്‍ഡോ പിന്‍ നമ്പറോ വേണ്ട. പകരം 12 അക്ക ആധാര്‍ നമ്പര്‍ മാത്രം മതിയാകും. ആന്‍ഡ്രോയിഡ് ഫോണ്‍ ഉള്ളവര്‍ക്ക് ഡിജിറ്റല്‍ ഇടപാട് നടത്താം. ആധാറും വിരലടയാളവും മാത്രമാണ് വേണ്ടതെന്ന് യുഐഡിഎഐ ഡയറക്ടര്‍ ജനറല്‍ അജയ് പാണ്ഡെ വ്യക്തമാക്കി.

ചര്‍ച്ച തുടരുന്നു

ചര്‍ച്ച തുടരുന്നു

രാജ്യത്ത് എല്ലാവിധ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നയം വൈകാതെ നടപ്പാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മൊബൈല്‍ നിര്‍മാതാക്കള്‍, കച്ചവടക്കാര്‍, ബാങ്ക് അധികൃതര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടാതെ പദ്ധതി നടത്തിപ്പിനായി വിവിധ മേഖലകളില്‍ നിന്ന് നിര്‍ദേശങ്ങളും സര്‍ക്കാര്‍ ആരായുന്നു.

 മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച

മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച

ആധാറുമായി ബന്ധിപ്പിച്ച പണമിടപാടികള്‍ക്ക് ഫോണുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ ഫോണുകളിലും ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം

ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനവും നല്‍കിവരുന്നുണ്ട്. നവംബറില്‍ നോട്ട് നിരോധനം വന്നതിനു പിന്നാലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയുരുന്നു. എന്നാല്‍ കച്ചവടക്കാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് വിവരം.

English summary
Aadhaar card number for all card transaction. Government planning new system.
Please Wait while comments are loading...