ഇമ്രാന് ഖാന് ക്ഷണിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല!!
മുംബൈ: പാകിസ്താനില്‍ ഇമ്രാന് ഖാന് ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞാ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്. നേരത്തെ മുന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന കപില്‍ ദേവ്, സുനില്‍ ഗാവസ്കര്‍, സിദ്ധു, ആമിര്‍ ഖാന് എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇമ്രാന് ഖാന് ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതാണ് ഇപ്പോള്‍ ആമിര്‍ ഖാന് തള്ളിയിരിക്കുന്നത്. എന്നെ ആരും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഞാന്‍ പാകിസ്താനിലേക്ക് പോകാനും ഉദ്ദേശിക്കുന്നില്ല. ക്ഷണം ലഭിക്കാത്ത ചടങ്ങിലേക്ക് എന്തിനാണ് താന്‍ പോകുന്നതെന്നും ആമിര്‍ ഖാന് പറഞ്ഞു. അതേസമയം തന്റെ ചാരിറ്റി ഫൗണ്ടേഷന്റെ പരിപാടികളുമായി ഓഗസ്റ്റ് 12ന് തിരക്കിലായിരിക്കും. വലിയൊരു പരിപാടിയാണ് തന്റെ ഫൗണ്ടേഷന് നടത്തുന്നത്. അതിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് ഞാന്‍. 10,000 ഗ്രാമീണരാണ് ഇതില്‍ പങ്കെടുക്കുന്നതെന്നും ആമിര്‍ വ്യക്തമാക്കി. നേരത്തെ ഇമ്രാന് ഖാന് വ്യക്തിപരമായി ക്ഷണിച്ചവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു.
്അതേസമയം മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പഞ്ചാബ് മന്ത്രിയുമായ നവജോത് സിദ്ധു ക്ഷണം സ്വീകരിച്ചിട്ടുണ്ട്. നല്ലൊരു വ്യക്തിത്വമുളളയാണ് ഇമ്രാന് ഖാന്. അദ്ദേഹത്തെ വിശ്വസിക്കാം. കായിക താരങ്ങള്‍ ഓരോ വ്യക്തിക്കുമിടയിലുള്ള പ്രതിബദ്ധങ്ങള്‍ ഇല്ലാതാക്കി ഒന്നിപ്പിക്കുന്നവരാണെന്ന് സിദ്ധു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാന് ഖാന് ക്ഷണിച്ചിട്ടില്ലെന്ന വിവാദവും ഇതിന് പിന്നാലെയുണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയ ശേഷം പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ഇമ്രാന് ഖാന്റെ തീരുമാനം. പ്രമുഖ നേതാക്കളെ ക്ഷണിക്കുമ്പോള്‍ ഇത്തരം പ്രത്യേകാനുമതി വാങ്ങണമെന്നാണ് നിയമം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications