Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിന്റെ കാര്യം ദില്ലിയല്ല തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസിനെതിരെ എഎപിയുടെ ഭഗവന്ത് മന്‍

ദില്ലി: പഞ്ചാബിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദില്ലിയില്‍ വെച്ചല്ലെന്ന് ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍. ദില്ലിയിലെ കാര്യങ്ങള്‍ ദില്ലിയിലാണ് തീരുമാനിക്കേണ്ടത്. അല്ലാതെ ദില്ലിയിലെ കാര്യങ്ങള്‍ പഞ്ചാബിലും ഇവിടെയുള്ള കാര്യങ്ങള്‍ ദില്ലിയിലുമല്ലെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ ദില്ലിയില്‍ ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത് എന്ന വിമര്‍ശനമാണ് ഇതിലൂടെ ഭഗവന്ത് മന്‍ പരോക്ഷമാണ് ഉന്നയിച്ചത്. അതേസമയം എഎപി ടെലിവോട്ടിലൂടെയാണ് ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. ടെലിവോട്ട് എന്നത് തന്റെ ആശയമായിരുന്നുവെന്ന് ഭഗവന്ത് മന്‍ പറഞ്ഞു.

1

ടെലിവോട്ടില്‍ 93 ശതമാനം വോട്ട് നേടിയാണ് ഭഗവന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്റെ പേര് നേരത്തെ തന്നെ അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിക്കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ സാധാരണ പാര്‍ട്ടികള്‍ ചെയ്യുന്നതാണ് ഇതെല്ലാം എന്ന് ഞാന്‍ കെജ്രിവാളിനെ അറിയിച്ചു. ജനങ്ങളെ കൂടി ഇതില്‍ പങ്കാളികളാക്കാനാണ് ഞാന്‍ നിര്‍ദേശിച്ചത്. നാല് ദിവസത്തിനുള്ളില്‍ 22 ലക്ഷം കോളുകളാണ് പാര്‍ട്ടിയെ തേടിയെത്തിയതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുക മാത്രമല്ല, ചെയ്തത്. സംസ്ഥാനത്ത് എന്തൊക്കെ ചെയ്യണമെന്ന് കൂടി അവര്‍ നിര്‍ദേശിക്കുകയും ചെയ്‌തെന്ന് ഭഗവന്ത് മന്‍ വ്യക്തമാക്കി.

തനിക്ക് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തിരുന്നതെങ്കിലും എനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ജനാധിപത്യത്തില്‍ നിങ്ങളുടെ താല്‍പര്യം ഒരിക്കലും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും മന്‍ പറയുന്നു. തനിക്ക് മദ്യാസക്തി ഉണ്ടെന്നാണ് ഇവര്‍ എല്ലാം പറയുന്നത്. അത്തരം പ്രശ്‌നങ്ങളൊന്നും തനിക്കില്ല. അതിനെല്ലാം അവസാനമായിരിക്കുകയാണ്. അകാലിദളിന്റെ സുഖ്ബീര്‍ ബാദലിന് മയക്കുമരുന്നുമായിട്ടാണ് ബന്ധം. എനിക്ക് അവരുടെ പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. ഞാന്‍ അവരെ പോലെ ഈ നാട്ടിലെ ജനങ്ങളുടെ ചോരയൂറ്റി കുടിക്കുന്നില്ലെന്നും മന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത് വൈകിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എഎപിയെ പഞ്ചാബില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. രണ്ടേകാല്‍ കോടി ആളുകളുടെ പിന്തുണ പഞ്ചാബില്‍ എഎപിക്ക് ആവശ്യമാണ്. സംസ്ഥാനത്തിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. തീര്‍ച്ചയായും വെല്ലുവിളികളുണ്ടാവും. തനിക്ക് ഭരണപരമായ പരിചയസമ്പത്തില്ല എന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഏഴ് വര്‍ഷത്തോളം എംപിയായിരുന്നു. മൂന്ന് ജില്ലകളില്‍ എനിക്ക് കീഴിലുണ്ട്. എല്ലാ ഉദ്യോഗസ്ഥരെയും ചേര്‍ത്ത് പിടിച്ച് ഇവിടെയുള്ള കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ആരെയും നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്യാന്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരിചയസമ്പത്തുണ്ട്. ദില്ലിയില്‍ ഞങ്ങളുടെ പാര്‍ട്ടി ഭരിച്ച പരിചയസമ്പത്തുമുണ്ട്. ഇതെല്ലാം പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതില്‍ സഹായിക്കുമെന്നും ഭഗവന്ത് മന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+