• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ ടിക്കറ്റില്ല; ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി എഎപിയുടെ മുന്‍ കൗണ്‍സിലര്‍

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാതിരുന്ന സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാ നാടകം വൈറല്‍. മുന്‍ കൗണ്‍സിലര്‍ ഹസീബ് ഉള്‍ ഹസനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ വയര്‍ ടവറിന് മുകളില്‍ കയറിയാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ടിക്കറ്റ് നിഷേധിച്ചതിന്റെ എല്ലാ നിരാശയും ഇയാളുടെ മുഖത്തുണ്ടായിരുന്നു.

അതേസമയം ഹസീബിന്റെ ആത്മഹത്യാ നാടകം പോലീസുകാരെ ആകെ വട്ടംകറക്കി. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്. ഏത് നിമിഷവും ഇയാള്‍ താഴേക്ക് ചാടുമെന്ന ഭയത്തിലായിരുന്നു നാട്ടുകാര്‍. ആംആദ്മി പാര്‍ട്ടി ശരിയല്ലെന്ന് ഇയാള്‍ ഇടയ്ക്കിടെ പറയുന്നുമുണ്ട്.

ദില്ലിയിലെ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ടവറിന് മുകളിലാണ് ഇയാള്‍ കയറിയത്. എഎപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് താന്‍ പ്രതിഷേധിക്കുന്നതെന്ന് ഹസീബ് പറയുന്നത്. വരാനിരിക്കുന്ന ദില്ലി തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇയാള്‍ക്ക് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതാണ് ആത്മഹത്യാ ഭീഷണി മുഴക്കാന്‍ കാരണം.

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

ഉറപ്പായും താന്‍ താഴേക്ക് ചാടുമെന്നാണ് ഇയാള്‍ പറഞ്ഞത്. അതേസമയം ഇയാള്‍ ഇതുവരെ ടവറില്‍ നിന്ന് താഴേക്ക് ഇറങ്ങിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി ഇയാളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടില്ല. ടിക്കറ്റും നല്‍കാന്‍ തയ്യാറായിട്ടില്ല.

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

ആദ്യ ഘട്ട പട്ടികയാണ് എഎപി കനേരത്തെ പ്രഖ്യാപിച്ചത്. 134 സ്ഥാനാര്‍ത്ഥികളാണ് ഇതിലുള്ളത്. ഇതില്‍ 70 പേരും സ്ത്രീകളാണ്. ഇത്തവണ കുടുംബ വോട്ടുകളാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. നിരവധി ആരോപണങ്ങളുടെ നടുവിലാണ് അദ്ദേഹവും പാര്‍ട്ടിയും. കഴിഞ്ഞ രണ്ട് തവണയും ബിജെപിക്കായിരുന്നു കൗണ്‍സിലില്‍ നേട്ടം.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ച എഎപി ഇത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. നരെയ്‌നയില്‍ നിന്ന് വിജയ് ഗാര്‍ഗിനെ എഎപി മത്സരിപ്പിക്കുന്നുണ്ട്. മുന്‍ എംഎല്‍എയാണ് അദ്ദേഹം. ഇത്തവണ വിജയം നേടിയില്ലെങ്കില്‍ ബിജെപിക്ക് മുന്നില്‍ ദുര്‍ബലമായി പോകും ദില്ലിയില്‍ തങ്ങളെന്ന് എഎപിക്കറിയാം.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

അതേസമയം കൗണ്‍സിലര്‍മാരില്‍ സീനിയറായ മുകേഷ് ഗോയല്‍ ഇത്തവണയും മത്സരിക്കും. ആദര്‍ശ് നഗര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലെത്തിയ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലെത്തിയ മുന്‍ കൗണ്‍സിലര്‍ ഗുഡ്ഡി ദേവിയും ഇത്തവണ മത്സരിക്കുന്നുണ്ട്.

തിമര്‍പൂരിലെ മാല്‍കാഗഞ്ചില്‍ നിന്നാണ് ഗുഡ്ഡി ദേവി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും എഎപി പുറത്തുവിട്ടിരുന്നു. ഇതില്‍ 117 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഡിസംബര്‍ 25നാണ് ദില്ലിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുക.

English summary
aap former councilor didnt get ticket to contest in mcd polls, what hed did was hilarious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X