Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ചുവപ്പ് കൊടി കാട്ടി എഎപി; ഇനി ഒറ്റയ്ക്ക് എന്ന് കെജ്രിവാള്‍... 70ല്‍ 62 സീറ്റ് നല്‍കുന്ന ധൈര്യം

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളില്‍ ഒന്നാണ് അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി. സഖ്യത്തിലുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് എഎപി നേരത്തെ താല്‍പ്പര്യപ്പെട്ടത്. കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ സ്വീകരിച്ച ചില നിലപാടുകളും ഇതിന് കാരണമായി. പഞ്ചാബിലും ഹരിയാനയിലുമെല്ലാം എഎപി-കോണ്‍ഗ്രസ് സഖ്യമില്ലായിരുന്നു. ഡല്‍ഹിയിലും ഇതേ വഴിയാണ് ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം ആദ്യത്തിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 70 അംഗ നിയമസഭയില്‍ എഎപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ രണ്ട് തവണ നടന്ന തിരഞ്ഞെടുപ്പുകളിലും എഎപിക്ക് ജനങ്ങള്‍ സമ്പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ബിജെപികൊപ്പം നില്‍ക്കും. ഇത്തരം വ്യത്യസ്തമായ കണക്കുകള്‍ക്കിടെയാണ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

arvind-kejriwal-aap-congress-delhi-poll

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതികരണം. ഡല്‍ഹിയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് കെജ്രിവാളിന്റെ തീരുമാനം. ഒരു കാലത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ഡല്‍ഹി എന്നതും എടുത്തുപറയേണ്ടതാണ്.

ഷീല ദീക്ഷിത് തുടര്‍ച്ചയായി കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഡല്‍ഹിയില്‍ അഴിമതി ആരോപണം ഉയര്‍ത്തിയാണ് കെജ്രിവാളിന്റെയും എഎപിയുടെയും ഉദയം. പിന്നീട് മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങളില്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഎപി തയ്യാറായി എന്നത് വേറെ കാര്യം. രണ്ട് പാര്‍ട്ടികളും ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുള്ളത് ബിജെപിയെ ആണ്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാകില്ലെന്നും എഎപി തനിച്ച് മല്‍സരിക്കുമെന്നുമാണ് കെജ്രിവാള്‍ ഇന്ന് പറഞ്ഞത്. രാജ്യതലസ്ഥാനത്ത് സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസിനും എഎപിക്കുമിടയില്‍ വോട്ടുകള്‍ ഭിന്നിച്ചാല്‍ നേട്ടം ബിജെപിക്കാകും. അതുകൊണ്ടുതന്നെ കെജ്രിവാളിന്റെ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാണ്.

എന്നാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കഴിഞ്ഞകാല ചരിത്രമാണ് കെജ്രിവാളിന് ധൈര്യം പകരുന്നത്. 70 അംഗ നിയമസഭയാണ് ഡല്‍ഹിയിലേത്. ഇതില്‍ 62 സീറ്റിലും എഎപിയാണ് ജയിച്ചത്. അടുത്തിടെ നിരവധി കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ എഎപിയില്‍ ചേര്‍ന്നിരുന്നു. ഇവരെ കൂടി ഉള്‍പ്പെടുത്തി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക എഎപി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

26 പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ സഖ്യം. ഡല്‍ഹിയില്‍ ഈ സഖ്യം ചേര്‍ന്ന് നിന്നാല്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകും. എങ്കിലും തങ്ങള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി, മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് എഎപിയെ നയിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും ഏഴ് സീറ്റിലും ബിജെപിയാണ് ജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+