തെരഞ്ഞെടുപ്പ്;എഎപി സമാഹരിച്ചത് 17 കോടി
ദില്ലി: ആംആദ്മി പാര്‍ട്ടിയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ധനസഹായം ലഭിയ്ക്കുന്നുണ്ടെന്ന് കാട്ടി നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ പാര്‍ട്ടി വിശദീകരണം നല്‍കി. പാര്‍ട്ടി സമാഹരിച്ച 17 കോടി രൂപയും വൈറ്റ് മണിയാണെന്നും ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
വിദേശികളില്‍ നിന്നും പണം സ്വീകരിയ്ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നതിന് തെളിവായി പാര്‍ട്ടി പല കാര്യങ്ങളും ഉയര്‍ത്തികാട്ടുന്നു. ഐസിഐസി ബാങ്ക് അക്കൗണ്ടിലേയ്ക്ക് സൗരഭ് ഗാര്‍ഗ് എന്നൊരാള്‍ 50,000 രൂപ അയച്ചിരുന്നു, എന്നാല്‍ ഇയാള്‍ക്ക് വിദേശ പൗരത്വമാണുള്ളതെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പണം നിരസിയ്ക്കുകയായിരുന്നു.

ബോസ്റ്റണില്‍ നിന്ന് മറ്റൊരു പാര്‍ട്ടി അനുഭാവിയും 50 ഡോളര്‍ സംഭാവനയായി നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഹാജരാക്കാത്തതിനാല്‍ ഈ പണവും പാര്‍ട്ടി സ്വീകരിച്ചില്ല. അഞ്ജാതരായ വ്യക്തികളില്‍ നിന്നും മറ്റും കണക്കില്‍പെടാത്ത പണം സ്വരൂപിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് താത്പര്യമില്ലെന്നും പാര്‍ട്ടി വക്താക്കള്‍.
200 കോടി രൂപയ്ക്ക് മുകളില്‍ ഫണ്ട് ശേഖരിയ്ക്കുന്ന രാഷ്ട്രീപാര്‍ട്ടികള്‍ അവരുടെ സാന്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു. ദില്ലി നിയമസഭാ തെരഞ്ഞടുപ്പിന് വേണ്ടി 20 കോടി രൂപയുടെ ധനസമാഹരണം നടത്താനാണ് പാര്‍ട്ടി ഉദ്ദേശിയ്ക്കുന്നത്.
ഇത് വരെ 17 കോടി രൂപ പിരിച്ചെടുത്തു. ഒരോ സ്ഥാനാര്‍ത്ഥിയ്ക്കും 14 ലക്ഷം രൂപ വീതം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കും. അങ്ങനെ 70 സ്ഥാനാര്‍ത്ഥിനകള്‍ക്കും കൂടി 9.8 കോടി രൂപ. 10 കോടി രൂപ തെരഞ്ഞെടുപ്പ് പ്രചാരാര്‍ത്ഥം പോസ്റ്ററുകള്‍ കെട്ടുന്നതിനും മറ്റുമാണ് ഉപയോഗിയ്ക്കാനൊരുങ്ങുന്നത്. മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷണ്‍ പാര്‍ട്ടി തുടങ്ങുന്ന സമയത്ത് ഒരു കോടി രൂപ നല്‍കിയിരുന്നു.
ജനങ്ങളില്‍ നിന്നും പണം കണ്ടെത്തുന്നതിന് സോഷ്യല്‍ മീഡിയ ഉള്‍പ്പെടയുള്ളവയിലൂടെ പ്രചാരണം നടത്തുകയാണ് പാര്‍ട്ടിയുടെ പതിവ്. മെയ്മാസത്തില്‍ പ്രതിദിനം 2 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നു. ഒക്ടോബറില്‍ അത് പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയായി. ഒക്ടോബര്‍ 19 ന് പാര്‍ട്ടിയ്ക്ക് 27 ലഭം രൂപ കിട്ടിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.












Click it and Unblock the Notifications