കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിന്ദിനെ യാത്രയയപ്പ് ചടങ്ങില്‍ മോദി അപമാനിച്ചു? വീഡിയോയുമായി എഎപി, ഫേക്ക് ന്യൂസെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിലെ യാത്രയയപ്പ് ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ആരോപണം. ആംആദ്മി പാര്‍ട്ടിയാണ് കടുത്ത ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോയും അവര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വാക്‌പോരാണ് നടക്കുന്നത്. രാഷ്ട്രപതി എല്ലാവരെയും തൊഴുത് നീങ്ങുന്നുന്നുണ്ടെങ്കിലും, മോദിയോട് കൂപ്പുകൈ നീട്ടുമ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനൊരു വീഡിയോ ആണ് എഎപി ട്വീറ്റ് ചെയ്തു. സര്‍ ഇവര്‍ ഇങ്ങനെയാണ്, അങ്ങയുടെ കാലാവധി കഴിഞ്ഞു, ഇനി തിരിഞ്ഞു നോക്കില്ലെന്നും ഇതോടൊപ്പം എഎപി കുറിച്ചു.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 10 മൃഗങ്ങള്‍, 15 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 10 മൃഗങ്ങള്‍, 15 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

1

സമാന രീതിയിലുള്ള വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ ബിജെപി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദനം ചെയ്‌തെന്നും, ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. അതേസമയം ബിജെപി പുറത്തുവിട്ട വീഡിയോയില്‍ രാഷ്ട്രപതി മോദിയോട് കൂപ്പുകൈ നീട്ടുമ്പോള്‍ തിരിച്ച് അദ്ദേഹവും അഭിവാദ്യം ചെയ്യുന്നുണ്ട്. ഇത് ഫേക്ക് ന്യൂസാണെന്ന് ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. വ്യാജ വാര്‍ത്തകളും വഹിച്ച് നടക്കുന്നയാളാണ് സഞ്ജയ് സിംഗ്. വീണ്ടും അദ്ദേഹം പിടിക്കപ്പെട്ടിരിക്കുകയാണെന്നും മാളവ്യ പരിഹസിച്ചു.

കെജ്രിവാള്‍ മുതല്‍ സിസോദിയ വരെയുള്ളവരുടെ നുണകള്‍ നിത്യേന പിടിക്കപ്പെടുന്നു. നാണംകെടുന്നത് ശീലമാക്കിയവരാണ് ഇവര്‍. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയെന്നും മാളവ്യ ചോദിച്ചു. അതേസമയം വീഡിയോയില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ അടക്കം രാഷ്ട്രപതി കൈകൂപ്പി അഭിവാദ്യം ചെയ്യുന്നുണ്ട്.

തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍

ഇടക്കാലത്തിന് ശേഷം ബിജെപിയും എഎപിയും തമ്മിലുള്ള തര്‍ക്കത്തിനാണ് ഇത് തുടക്കമിടുന്നത്. നേരത്തെ അരവിന്ദ് കെജ്രിവാളിന് സിംഗപ്പൂര്‍ യാത്ര ചെയ്യാനുള്ള അനുമതി വൈകിപ്പിച്ച കേന്ദ്രത്തിന്റെ നടപടിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ദില്ലി ലെഫ് ഗവര്‍ണര്‍ വിനയ് കുമാര്‍സക്‌സേന കെജ്രിവാളിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നത്. ഇതിന് പുറമേ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിനും നിര്‍ദേശിച്ചിരുന്നു.

പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!

English summary
aap says pm modi ignore outgoing president ram nath kovind, bjp says fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X