ഇടതിനെയും വലതിനെയും ഞങ്ങള്‍ തീര്‍ക്കും, പ്രഖ്യാപനവുമായി അഭിഷേക് ബാനര്‍ജി, ശത്രുക്കള്‍ ഒന്നല്ല
അഗര്‍ത്തല: ത്രിപുരയില്‍ വെല്ലുവിളിയുമായി അഭിഷേക് ബാനര്‍ജി. ബിജെപിയില്‍ നിന്ന് രജിബ് ബാനര്‍ജിയെയും ആശിഷ് ദാസിനെയും പാര്‍ട്ടിയില്‍ എത്തിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അഭിഷേക്. തൃണമൂല്‍ ഇടതിനെയും വലതിനെയും ത്രിപുരയില്‍ ഇല്ലാതാക്കുമെന്ന് അഭിഷേക് വ്യക്തമാക്കി. രജിബിനെയും ആശിഷിനെയും എത്തിച്ചത് ബിജെപിക്കുള്ള സന്ദേശമാണെന്ന സൂചനയാണ് മമത നല്‍കുന്നത്. തൃണമൂലില്‍ നിന്ന് ഒരു കോട്ടയും ബിജെപിക്ക് സേഫല്ലെന്നാണ് ഇതിലൂടെ നല്‍കുന്ന സൂചന. ഗോവയിലും ത്രിപുരയിലും ഉത്തര്‍പ്രദേശിലുമെല്ലാം മമത മത്സരിക്കുന്നുണ്ട്. ത്രിപുരയില്‍ ഭരണവിരുദ്ധവികാരം ശക്തമാണ്. ഇവിടെ ബദലായി മാറാനാണ് മമതയുടെ പ്ലാന്‍.

ബംഗാളിലെ തനിയാവര്‍ത്തനമായിരിക്കും ത്രിപുരയില്‍ നടക്കാന്‍ പോവുന്നത്. ഇടതും വലതും ഇവിടെ അവസാനിക്കും. ബിജെപിയെ പ്രതിരോധിക്കാന്‍ ഒരു വാക്‌സിന്‍ മാത്രമാണ് ഉള്ളത്. അതിന്റെ പേരാണ് മമത ബാനര്‍ജി. ത്രിപുരയിലെ ജനങ്ങള്‍ ഡബിള്‍ സ്വീകരിക്കാനാണ് പോകുന്നത്. ആദ്യത്തേത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അറിയാം. രണ്ടാമത്തേത് 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താവും. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും തൃണമൂല്‍ മത്സരിക്കുമെന്ന് അഭിഷേക് പ്രഖ്യാപിച്ചു. ത്രിപുരയില്‍ തൃണമൂല്‍ ആദ്യം വമ്പന്‍ പോരാട്ടം കൂടിയാണ് ഇത്. നേട്ടമുണ്ടാക്കിയാല്‍ അതോടെ തൃണമൂല്‍ ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ബദലായി മാറും.
നിലവില്‍ ത്രിപുരയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ദുര്‍ബലമാണ്. അതേസമയം അഭിഷേകിന്റെ റാലി നടക്കേണ്ട ഇടത്ത് അക്രമികള്‍ ഇന്ന് ആക്രമണം നടത്തിയിരുന്നു. കൊടികളും പോസ്റ്ററുകളും ഇവര്‍ ത കര്‍ത്തു. സെപ്റ്റംബര്‍ മുതല്‍ തൃണമൂല്‍ ഇങ്ങനൊരു റാലിക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പോലീസ് ഇത് തടഞ്ഞ് വരികയായിരുന്നു. അനുമതി നല്‍കാനാവില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. കൊവിഡായിരുന്നു കാരണമായി പറഞ്ഞത്. ഇതോടെ തൃണമൂല്‍ കോടതിയില്‍ പോയിരുന്നു. ത്രിപുര ഹൈക്കോടതി റാലിക്ക് അനുമതി നല്‍കിയിരുന്നു. 500 പേരില്‍ കൂടുതല്‍ വേദിയില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
അതേസമയം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ രജിബ് മമതയെ വാനോളം പുകഴ്ത്തി. ഞാനൊരു തെര്‌റു ചെയ്തു. മമത ബാനര്‍ജി മദര്‍ ഇന്ത്യയാണ്. ഞാന്‍ ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിക്കൊപ്പമുണ്ടാവും. ബിജെപി കളിക്കുന്നത് വൃത്തിക്കെട്ട രാഷ്ട്രീയമാണ്. അവരോട് അതൊന്ന് മാറ്റാന്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് അവര്‍ തയ്യാറായില്ലെന്നും രജിബ് പറഞ്ഞു. മമത ബാനര്‍ജി ഡിസംബറില്‍ ത്രിപുര സന്ദര്‍ശിക്കുമെന്നും അഭിഷേക് പറഞ്ഞു. ത്രിപുരയില്‍ ബിജെപിയുടെ ദുര്‍ഭരണത്തിന് അന്ത്യമാകുമെന്ന് ഉറപ്പാണ്. ബിപ്ലവ് ദേബല്ല ബിഗ് ഫ്‌ളോപ്പ് ദേബാണ് ത്രിപുര ഭരിക്കുന്നതെന്നും അഭിഷേക് പറഞ്ഞു.












Click it and Unblock the Notifications