Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് വിദ്യാര്‍ത്ഥികളുടെ കാലുകള്‍ വെട്ടിമാറ്റുമെന്ന് എബിവിപി

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വ്വകലാശാലയെ രാജ്യവിരുദ്ധരുടെ ഹബ് ആക്കി മാറ്റുന്ന ഇടതു വിദ്യാര്‍ത്ഥികളുടെ കാലുകള്‍ വെട്ടിമാറ്റുമെന്ന് എബിവിപി ഭീഷണി. സര്‍വ്വകലാശാലയുടെ പുറത്തു നടന്ന റാലിയിലാിരുന്നു എബിവിപിയുടെ ഭീഷണി. എബിവിപി പശ്ചിമ ബംഗാള്‍ സെക്രട്ടറി സുബിന്‍ ഹാല്‍ദറാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

വിവേക് അഗ്നിഹോത്രിയുടെ 'ബുദ്ധ ഇന്‍ എ ട്രാഫിക് ജാം' എന്ന ചിത്രം സര്‍വ്വകലാശാലയിലെ തുറന്ന വേദിയില്‍ പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥിനികളെ എബിവിപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കയ്യേറ്റം ചെയ്തിരുന്നു. അക്രമം അഴിച്ചുവിട്ട എബിവിപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി റാലി സംഘടിപ്പിച്ചത്.

ഇടതു സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും സര്‍വ്വകലാശാലയുടെ പുറത്തു കടന്നാല്‍ ആ വിദ്യാര്‍ത്ഥികളുടെ കാല്‍ വെട്ടുമെന്നാണ് സുബിര്‍ ഹാല്‍ദര്‍ പറഞ്ഞത്.

ഗോല്‍പാര്‍ക്കില്‍ നിന്നും ജാദ്‌വപൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് ശേഷം അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്. വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും ഹാല്‍ദര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+