കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ജയിക്കാന്‍ 18 അടവും പയറ്റി ബിജെപി: ടിവിയിലെ മികച്ച പരസ്യദാതാക്കള്‍ ബിജെപിയെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ടിവിയിലെ മികച്ച പരസ്യദാതാക്കള്‍ ബിജെപി | #BJP | #TV | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് ജയിക്കാന്‍ പതിനെട്ടടവും പയറ്റി ബിജെപി. പരസ്യതന്ത്രങ്ങളില്‍ അഗ്രഗണ്യനായ മോദി തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങളുമായി മുന്നേറുകയാണ്. നിലവില്‍ റാലികളും പരസ്യങ്ങളുമായി ബിജെപി അരങ്ങുവാഴുകയാണ്. തിരഞ്ഞെടുപ്പ് റാലികളിലെ ഏറ്റവും വിലയേറിയ താരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. മധ്യപ്രദേശിലെ പോലെ പത്ത് റാലികള്‍ മോദി രാജസ്ഥാനിലും സംഘടിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളും രാജസ്ഥാനില്‍ 200 മണ്ഡലങ്ങളുമുണ്ട്. നവംബര്‍ 25ന് അല്‍വാറയിലാണ് മോദിയുടെ ആദ്യറാലി. വിദിഷയിലും ജബല്‍പൂരിലും അതേ സമയം റാലികളുണ്ട്. വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ തുറുപ്പ് ചീട്ടാണ് മോദി പങ്കെടുക്കുന്ന റാലികള്‍.

<strong>മഞ്ചേശ്വരത്ത് താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയം; കള്ളക്കേസുകളെ നേരിടുമെന്ന് സുരേന്ദ്രൻ</strong>മഞ്ചേശ്വരത്ത് താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയം; കള്ളക്കേസുകളെ നേരിടുമെന്ന് സുരേന്ദ്രൻ

തൊട്ടടുത്ത ദിവസം രാജസ്ഥാനിലെ ബില്‍വാര, കോട്ട, ബനേശ്വര്‍ ദാം എന്നിവിടങ്ങളിലും മോദിയുടെ റാലിയുണ്ട്. മോദി ബിജെപിയെ കാക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും റാലികളിലുണ്ട്. രാജസ്ഥാനില്‍ മോദി പങ്കെടുക്കുന്നതിന് സമാനമായ രീതിയില്‍ രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ട്. അജ്മീര്‍, ജലോര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലാണ് രാഹുലിന്‍റെ റാലികള്‍. നിലവില്‍ രജസ്ഥാനിലെ ഹൃദയ ഭാഗങ്ങളിലെല്ലാം മോദി റാലികളുണ്ട്. വിദേശ പര്യടനങ്ങള്‍ക്കിടയിലാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ മോദിയുടെ ശ്രമം.

bjp-1523

തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ചെലവേറിയ പ്രചാരണപരിപാടിയാണ് റാലികളും പരസ്യങ്ങളും. റാലികളില്‍ ഇരു പാര്‍ട്ടികളും പ്രമുഖരെ അണിനിരത്തി മത്സരിക്കുമ്പോള്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബിജെപിയെ വെല്ലാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്‍റെ വിവരങ്ങള്‍ പ്രകാരം മറ്റ് പരസ്യങ്ങളെ പിന്തള്ളി ബിജെപിയാണ് ടിവി പരസ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.


നെറ്റ്ഫ്ളിക്സിനെയും ട്രിവാഗോയെയും പുറകിലാക്കിക്കൊണ്ടാണ് ബിജെപി ഒന്നാം സ്ഥാനത്ത് തുടരുന്നത്. മറ്റ് കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങളെ വരെ ബിജെപി പിന്തള്ളിയിരിക്കുകയാണ്. എല്ലാ ചാനലുകളിലും നിലവില്‍ ബിജെപി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് റേറ്റിങിലെ ആദ്യ പത്ത് സ്ഥാനത്തുപോലുമില്ല. കിങ് മേക്കേഴ്സ് ആണ് ഈ തിരഞ്ഞെടുപ്പ് വാഴുക എന്ന് ഈ പരസ്യതന്ത്രങ്ങള്‍ തന്നെ പറയുന്നു എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

English summary
According to the data from broadcast audience research council BJP is the top one in television ads followed by netflix and trivago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X