ആര്യൻ ഖാൻ കേസിൽ സമീർ വാംഖ്ഡേക്ക് കുരുക്ക്? നടപടിയെടുക്കാൻ ശുപാർശ
മുംബൈ; ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ആഡംബരക്കപ്പല്‍ ലഹരിവേട്ട കേസ് ആദ്യം അന്വേഷിച്ച എൻ സി ബി ഉദ്യോഗസ്ഥൻ സമീർ വാംഖഡേയ്ക്കെതിരെ നടപടിയുണ്ടായേക്കും. കേസിൽ അശ്രദ്ധമായി അന്വേഷണം നടത്തിയതിനും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനുമാണ് നടപടിയുണ്ടായേക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഹരി മരുന്ന് കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള ആറ് പേരെ എൻ സി ബി ഇന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമീർ വാംഖ്ഡേയ്ക്കെതിരെ നടപടിക്ക് നീക്കം.
സമീർ വാംഖഡെയ്‌ക്കെതിരെ നിയമവിരുദ്ധമായ അന്വേഷണത്തിന് നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനും ഇയാൾക്കെതിരെ നടപടിയുണ്ടാകും,ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. സർക്കാർ ജോലി ലഭിക്കാൻ വാംഖഡെ വ്യാജ രേഖകൾ ഉപയോഗിച്ചുവെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആയിരുന്നു ആരോപണം ഉയർത്തിയത്.
2021 ലാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ എൻ സി ബി റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാവുകയായിരുന്നു. ഏകദേശം 6 ദിവസത്തോളമാണ് ആര്യൻ ഖാൻ കസ്റ്റഡിയിൽ തുടർന്നത്. പിന്നീട് ഒക്ടോബർ 28 ന് മുംബൈ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചു. ഒക്ടോബർ 3ന് ആര്യൻ ജയിലിൽ നിന്നും മോചിതനായി.
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻചിറ്റ്, ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവില്ലെന്ന് എന്‍സിബി
എൻ സി ബിയുടെ മുംബൈ സോണിന്റെ തലവനായിരുന്ന സമീർ വാംഖഡേയായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. എന്നാൽ പിന്നീട് ഷാറൂഖ് ഖാനിൽ നിന്നും വാംഖ്ഡേ കോടികൾ വാങ്ങി കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം ഇതിനിടയിൽ ശക്തമായി. തുടർന്ന് വാംഖ്ഡേയെ കേസിൽ നിന്നും നീക്കുകയും കേസ് മുംബൈ എൻ സി ബിയിൽ നിന്നും ദില്ലി എൻ സി ബിക്ക് കൈമാറുകയായിരുന്നു.
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ
അതേസമയം 14 പേർക്കെതിരെയാണ് കോടതിയിൽ എൻ സി ബി ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. 6000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. അതില്‍ ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പേരെ തെളിവുകളുടെ അഭാവത്തിലാണ് കേസില്‍ നിന്നും ഒഴിവാക്കിയത്. അതിനിടെ ആര്യനെ വെറുതെ വട്ട നടപടിയിൽ വാംഖ്ഡേ പ്രതികരിക്കാൻ തയ്യാറായില്ല. താൻ എൻ സി ബി യുടെ ഭാഗമല്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള വാംഖ്ഡേയുടെ മറുപടി.