• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വത്തുക്കൾ താരതെ വഞ്ചിച്ചു'; ശിവാജി ഗണേശിന്റെ 270 കോടി സ്വത്തിൻമേൽ തർക്കം..പ്രഭുവിനെതിരെ കേസ്

Google Oneindia Malayalam News

ചെന്നൈ; നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി മക്കൾക്കിടയിൽ തർക്കം. സ്വത്ത് ഭാഗം വെച്ചപ്പോൾ അർഹതപ്പെട്ടത് ലഭിച്ചില്ലെന്നാരോപിച്ച് ശിവാജി ഗണേശന്റെ രണ്ട് പെൺമക്കളാണ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭുവിനും നിർമാതാവ് രാംകുമാർ ഗണേശനുമെതിരെയാണ് കേസ് നൽകിയിരിക്കുന്നത്.

വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾവിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ

1

2001ൽ നടൻ ശിവാജി ഗണേശന്റെ മരണശേഷം 270 കോടി രൂപയുടെ സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് പെൺമക്കളുടെ ആരോപണം. ഇരുവരും ചേർന്ന് മദ്രാസ് ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005-ലെ ഭേദഗതി പ്രകാരം പിതാവ് ശിവാജി ഗണേശന്റെ സ്വത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നും അവ കൃത്യമായി വിഭജിക്കാൻ ഉത്തരവിടണമെന്നും ഇവർ ഹർജിയിൽ പറയുന്നു.

2


തങ്ങളറിയാതെയാണ് പിതാവ് വസ്തു വിറ്റതെന്നും വിൽപ്പന രേഖകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരം പവൻ സ്വർണാഭരണങ്ങളും 500 കിലോ വെള്ളിയും പ്രഭുവും രാംകുമാറും കൈക്കലാക്കിയിട്ടുണ്ടെന്നും ശാന്തി തിയേറ്ററിലെ 82 കോടി രൂപയുടെ ഓഹരികൾ പ്രഭുവും രാംകുമാറും തങ്ങളുടെ പേരിലേക്ക് മാറ്റിയതായും സഹോദരിമാർ ആരോപിച്ചു. നടൻ ശിവാജി ഗണേശൻ എഴുതിയെന്ന് പറയപ്പെടുന്ന വിൽപത്രം വ്യാജമാണെന്നും പബ്ലിക് പവർ ഓഫ് അറ്റോണിയിൽ ഒപ്പിട്ട് തങ്ങളെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.

3


1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. മകൻ പ്രഭു നടനാണ്. മൂത്ത മകൻ രാംകുമാർ നിർമാതാവും. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകൻ രംകുമാറും ചേർന്നാണ്.ഇരുവരുടേയും മക്കളായ വിക്രം പ്രഭുവും ദുഷ്യന്ത് രാജ്കുമാറും നടൻമാരാണ്.

4


അച്ഛന്റെ സ്വത്തുക്കളായ എസ്റ്റേറ്റ് വകകളും സ്ഥാപനങ്ങളും രണ്ട് സഹോദരൻമാരും തുടക്കത്തിൽ നോക്കി നടത്തുന്നതിനോട് സഹോദരിമാർക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ഇവരറിയാതെ ചില സ്വത്തുക്കൾ സഹോദരങ്ങൾ വിറ്റതാണ് ഇരുവരേയും ചൊടിപ്പിച്ചത്. അതേസമയം അമ്മയുടെ തറവാട്ടു ഭൂമിയായ തഞ്ചാവൂരിലെ ശൂരക്കോട്ടായി ഗ്രാമത്തിൽ ഉൾപ്പെട്ട രണ്ട് കോടി വിലമതിക്കുന്ന കൃഷിഭൂമിയിലും മറ്റ് സ്വത്തുക്കളിലും തങ്ങൾക്ക് ന്യായമായ വിഹിതം നിഷേധിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.വൻ കടബാധ്യത ചൂണ്ടിക്കാട്ടി 2018 ഡിസംബർ 20ന് 5 കോടി രൂപ കടം തീർക്കാൻ ഗോപാലപുരത്തെ വീട് വിൽക്കാനുള്ള സെറ്റിൽമെന്റ് രേഖയിൽ തങ്ങളെ കൊണ്ട് ഒപ്പുവെയ്പ്പിക്കുകായിരുന്നുവെന്നും ഇരുവരും പറയുന്നു.

'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala
  English summary
  Actor Prabhu and Rajkumar cheated us; Sisters Files plea over sivaji ganesan's property
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X