അധിക്ഷേപ വാര്‍ത്തകളുമായി പോസ്റ്റ് കാര്‍ഡ്, ഇരയായത് പ്രകാശ് രാജ്!! ഒടുവില്‍ പരാതി, ഉടമ അറസ്റ്റില്‍!!
പോസ്റ്റ് കാര്‍ഡ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു
ബെംഗളൂരു: തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ നടനും സംവിധായകനുമായ പ്രകാശ് രാജ് പരാതി നല്‍കി. പ്രമുഖ മാധ്യമസ്ഥാപനമായ പോസ്റ്റ് കാര്‍ഡ് ന്യൂസിനെതിരെയാണ് പ്രകാശ് രാജ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം മോദിഭക്തരായ മാധ്യമ സ്ഥാപനമാണ് ഇതെന്നാണ് സൂചന. ഇതിന്റെ ഉടമ മഹേഷ് വിക്രം ഹെഗ്‌ഡെയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിലും സമുദായവൈരം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബംഗളൂരുവിലെ കുബ്ബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പ്രകാശ് രാജ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇവര്‍ പ്രസിദ്ധീകരിക്കുന്നതെന്ന് പ്രകാശ് രാജ് പരാതിയില്‍ പറയുന്നു. ഈ മാധ്യമസ്ഥാപനം വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ തുടങ്ങിയത് മുതലാണ് തനിക്കെതിരെ ഇത്തരം വാര്‍ത്തകള്‍ ഇവര്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതെന്ന് പ്രകാശ് രാജ് പറയുന്നു.

അതേസമയം പോസ്റ്റ് കാര്‍ഡ് വ്യാജ വാര്‍ത്തകളുടെ കേന്ദ്രമാണെന്ന് പോലീസ് പറയുന്നു. റോഡപകടത്തില്‍ പരിക്കേറ്റ ഒരു സന്ന്യാസിയെ മുസ്ലീം യുവാക്കള്‍ ആക്രമിച്ചു എന്ന് ഇവര്‍ വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ മന:പ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. അക്രമങ്ങള്‍ ഇവര്‍ പെരുപ്പിച്ച് കാണിച്ചതായും പറയുന്നുണ്ട്. പ്രകാശ് രാജിനെതിരെ ഇവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അങ്ങേയറ്റം തരംതാണതാണെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മാധ്യമസ്ഥാപനത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാര്‍ത്തകള്‍ എഴുതുന്ന വ്യക്തിയുടെ പേര് ഇല്ലാത്തത് കൊണ്ടാണ് സ്ഥാപനത്തിനെതിരെ പരാതി നല്‍കിയതെന്നും പ്രകാശ് രാജ് പറഞ്ഞു.












Click it and Unblock the Notifications