സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു;നടൻ വിജയ് റാസ് അറസ്റ്റിൽ
ഭോപ്പാൽ; സിനിമ ചിത്രീകരണത്തിനിടെ സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ സംവിധായകനും നടനുമായി വിജയ് റാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗോണ്ടയിൽ വെച്ചാണ് നടനെ അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എഎസ്പി അതുൽ കുൽക്കർണി പറഞ്ഞു.
വിദ്യാ ബാലൻ പ്രധാന കഥാപാത്രമായി എത്തുന്ന ഷേർണി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് വിജയ് റാസ് സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ചതെന്നായിരുന്നു പരാതി. മധ്യപ്രദേശിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണ സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചായിരുന്നു പീഡനം എന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുകയാണ് യുവതി.
ചൊവ്വാഴ്ചയാണ് നടനെതിരെ യുവതി പരാതി നൽകിയത്. തുടർന്ന് വിജയിയെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 354ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടനെ കോടതിയിൽ ഹാജരാക്കി. വിജയ്ക്ക് ജാമ്യം ലഭിച്ചതായും എഎസ്പി കുൽക്കർണി അറിച്ചു.വിജയ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് കണ്ടവരുണ്ടെന്നും ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലര്‍ വിജയ് റാസിനെതിരെ മൊഴി നല്‍കിയതായും പോലീസ് വ്യക്തമാക്കി. കെക്യൂ, മൺസൂൺ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇയാൾ വേഷമിട്ടിട്ടുണ്ട്.
യുഎസ് ഇലക്ഷൻ 2020; ട്രംപിന് നെഞ്ചിടിപ്പ്, പലയിടത്തും കുതിച്ച് ബൈഡൻ.. കണക്കുകളിലേക്ക്
അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; വൈറ്റ് ഹൗസിൽ വാച്ച് പാര്‍ട്ടി നടത്തി ട്രംപ്, ബൈഡന് ജന്മനാട്ടിൽ