പ്രിയ സുഹൃത്ത് പുനീതിന്റെ ചാരിറ്റി ഏറ്റെടുത്ത് വിശാല്‍, 1800 കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം
ചെന്നൈ: ആരാധകരെ ഒന്നടങ്കം സങ്കടത്തിലാക്കുന്നതായിരുന്നു കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്. എന്നാല്‍ മരണശേഷവും അദ്ദേഹത്തിന്റെ സല്‍പ്പേര് നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്ത് വിശാല്‍. പുനീത് നടത്തിയിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് വിശാല്‍. 1800 കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പുനീത് നോക്കി നടത്തുന്നുണ്ട്. ഇത് താന്‍ ഏറ്റെടുക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചു. പുതിയ ചിത്രമായ എനിമിയുടെ പ്രമോഷന് വേണ്ടി ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു ഇക്കാര്യം വിശാല്‍ പ്രഖ്യാപിച്ചത്. എനിമിയുടെ താരങ്ങള്‍ പുനീതിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

താനും പുനീതും തമ്മിലുള്ള ബന്ധത്തെ വിശാല്‍ ഓര്‍ത്തെടുത്തു. പൂനീതിന്റെ വിയോഗം കാരണമുള്ള നഷ്ടം വെറും സിനിമാ മേഖലയില്‍ ഒതുങ്ങി നില്ക്കുന്നതല്ല. അത് സമൂഹത്തിന് തന്നെ വലിയ നഷ്ടമാണെന്നും വിശാല്‍ പറഞ്ഞു. പുനീതിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഏറ്റെടുക്കും. പുനീതിന്റെ ആരംഭിച്ച കാര്യങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് തുടരുക എന്നത് എന്റെ വാഗ്ദാനമാണ്. അവരുടെ വിദ്യാഭ്യാസം ഇനി മുതല്‍ ഞാന്‍ നോക്കുമെന്നും വിശാല്‍ പറഞ്ഞു. പൂനീത് നല്ല നടന് മാത്രമല്ല, തന്റെ അടുത്ത സുഹൃത്തുമായിരുന്നു. ഇത്രയും എളിമയുള്ള ഒരു സൂപ്പര്‍ താരത്തെ ഞാന്‍ കണ്ടിട്ടില്ല. ഒരുപാട് സാമൂഹിക സേവനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു.
വരുമാനത്തിന്റെ നിശ്ചിത ഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച സൂപ്പര്‍ താരമായിരുന്നു പുനീത്. കൊവിഡ് ആദ്യ തരംഗം കര്‍ണാടകത്തില്‍ അലയടിച്ചപ്പോള്‍ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൂനീത് സംഭാവന ചെയ്തിരുന്നു. വടക്കന്‍ കര്‍ണാടകത്തിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും പുനീത് നല്‍കിയിരുന്നു. ഗായകന് എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന പ്രതിഫലം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലത്തിലൂടെ പുനീത് സ്ഥിരമായി സാമ്പത്തിക സഹായം നല്‍കിയിരുന്ന കന്നഡ മീഡിയ സ്കൂളുകള്‍ ധാരാളം ഉണ്ടായിരുന്നു.
മൈസൂരുവിലെ ശക്തധന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം പുനീതും സജീവമായിരുന്നു. അതേസമയം എനിമി ഒടിടിക്ക് നല്‍കാതിരുന്നതിന് വിശാല്‍ നിര്‍മാതാക്കള്‍ക്ക് നന്ദി പറഞ്ഞു. ഈ ചിത്രം വീട്ടിലെ ചെറിയ സ്ക്രീനില്‍ കാണാനുള്ളതല്ല. ആനന്ദ് ശങ്കറുമൊത്തുള്ള എന്റെ ആദ്യ ചിത്രമാണിത്. എന്റെ കരിയറിലെ നിര്‍ണായക ചിത്രമായി എനിമി മാറുമെന്ന് ആനന്ദ് എന്നോട് കഥ പറഞ്ഞപ്പോള്‍ തോന്നിയിരുന്നു. മറ്റൊരു കഥാപാത്രം ചെയ്യാന്‍ ആര്യയായിരിക്കും ഏറ്റവും മികച്ചതെന്നും ഞാന്‍ കരുതി. ആര്യയുടെ കഥാപാത്രത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. അതേസമയം തന്നെ നിര്‍ദേശിച്ചത് വിശാല്‍ തന്നെയാണെന്ന് ആര്യ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications