നടി ഗായത്രി രഘുറാം ബിജെപി വിട്ടു; അണ്ണാമലൈയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍
ചെന്നൈ: അടുത്തിടെ ബി ജെ പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. തമിഴ്നാട് ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് തന്റെ രാജിക്ക് കാരണം എന്നും തമിഴ്‌നാട്ടിലെ ബി ജെ പി ഘടകത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നും ഗായത്രി രഘുറാം ആരോപിച്ചു.
ബി ജെ പിയിലെ അനീതിയാണ് രാജി വെക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ എന്നും ഗായത്രി രഘുറാം പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യാവകാശവും ബഹുമാനവും നല്‍കാത്തതിനാല്‍ ബി ജെ പിയില്‍ നിന്ന് രാജി വെക്കാന്‍ ഞാന്‍ കഠിനമായ മനസ്സോടെ തീരുമാനിച്ചു. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഗായത്രി രഘുറാം ട്വീറ്റിലൂടെ പറഞ്ഞത്. ഇന്ന് ഞാന്‍ ഈ തിടുക്കപ്പെട്ട തീരുമാനമെടുത്തു.

അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അണ്ണാമലയ്ക്കാണ്. ഇനി അണ്ണാമലൈയെ കുറച്ച് കൂടി ശ്രദ്ധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ (അണ്ണാമലൈ) വിലകുറഞ്ഞ തന്ത്രശാലിയും അധാര്‍മിക നേതാവുമാണ് എന്നും ഗായത്രി രഘുറാം തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് സൂര്യ ശിവ-ഡെയ്സി ഓഡിയോ ചോര്‍ച്ച വിവാദത്തില്‍ ഗായത്രി രഘുറാമിനെ അണ്ണാമലൈ സസ്പെന്‍ഡ് ചെയ്തത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശനുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ അണ്ണാമലൈ അനുകൂലികള്‍ ഗായത്രി രഘുറാമിനെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രണത്തിനും ഇരയാക്കിയിരുന്നു. രണ്ട് പേരുടേയും സുഹൃത്തിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് താന്‍ ശബരീശനെ കണ്ടത് എന്ന് ഗായത്രി രഘുറാം വിശദീകരിച്ചിരുന്നു എങ്കിലും ഗായത്രി രഘുറാം തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു.

ബി ജെ പിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഗായത്രി രഘുറാം. നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം 2014 ല്‍ ണ് ബി ജെ പിയില്‍ ചേരുന്നത്. പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്റെ മകളാണ് ഗായത്രി രഘുറാം.

ചാര്‍ലി ചാപ്ലിന്‍, സ്‌റ്റൈല്‍, വെയ് രാജാ വെയ്, വികടന്‍ എന്നിവയാണ് ഗായത്രി രഘുറാം അഭിനയിച്ച പ്രധാന സിനിമകള്‍. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന പൃഥ്വിരാജ് സിനിമയിലും ഗായത്രി രഘുറാം വേഷമിട്ടിരുന്നു.












Click it and Unblock the Notifications