കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവന്‍ എന്നെ മോശമായി തൊടുമായിരുന്നു; നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് കങ്കണ

Google Oneindia Malayalam News

മുംബൈ: കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്. ലോക്ക് അപ്പ് എന്ന പരിപാടിയുടെ വേദിയില്‍ വെച്ചായിരുന്നു കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തല്‍. പരിപാടിയിലെ മത്സരാര്‍ത്ഥിയായ മുനവര്‍ ഫാറൂഖി തനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് താനും ഇത്തരം ദുരനുഭവം നേരിട്ടുവെന്ന് കങ്കണ റണാവത്ത് വ്യക്തമാക്കിയത്. തന്റെ നഗരത്തിലെ ഒരു ആണ്‍കുട്ടി കുട്ടിക്കാലത്ത് തന്നെ അനുചിതമായി സ്പര്‍ശിച്ചിരുന്നു എന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്.

താന്‍ ലൈംഗികാതിക്രമത്തിന് ഇരയാകുമ്പോള്‍ തനിക്ക് 6- 7 വയസായിരുന്നു എന്നാണ് മുനവര്‍ ഫറൂഖി പറഞ്ഞത്. അവര്‍ എന്റെ ബന്ധുക്കളായിരുന്നു. 4 - 5 വര്‍ഷം വരെ അത് തുടര്‍ന്നു. നാലാം വര്‍ഷം അത് അതിരുകടന്നപ്പോള്‍ നിര്‍ത്തണമെന്ന് അവര്‍ മനസ്സിലാക്കി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എനിക്ക് അവരെ വീണ്ടും അഭിമുഖീകരിക്കേണ്ടതിനാല്‍ ഞാന്‍ ഇത് ആരുമായും പങ്കിട്ടിട്ടില്ല. ഇത് ആരോടും പറഞ്ഞിട്ട് ഒരു പ്രയോജനവും ഞാന്‍ കണ്ടെത്തിയില്ല, മുനവര്‍ ഫാറൂഖി പറഞ്ഞു. തന്റെ അച്ഛന് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് താന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് അകത്തോ പുറത്തോ? ഇന്നറിയാം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കുംദിലീപ് അകത്തോ പുറത്തോ? ഇന്നറിയാം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

1

ഇതിന് പിന്നാലെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. 'മുനവര്‍, എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ ഇത്തരത്തിലുള്ള പീഡനങ്ങളിലൂടെ കടന്നുപോകുന്നു, പക്ഷേ ആരും പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്യുന്നില്ല. എല്ലാവരും കുട്ടിക്കാലത്ത് അനുചിതമായി സ്പര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഞാനുള്‍പ്പെടെ പലരും ഇത് അനുഭവിച്ചിട്ടുണ്ട്, എന്നായിരുന്നു കങ്കണ റണാവത്ത് പറഞ്ഞത്. 'എന്റെ പട്ടണത്തില്‍ എന്നേക്കാള്‍ കുറച്ച് വയസ് കൂടുതലുള്ള ഒരു ആണ്‍കുട്ടി എന്നെ അനുചിതമായി സ്പര്‍ശിക്കാറുണ്ട്, പക്ഷേ അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. കുടുംബം എത്രമാത്രം സംരക്ഷിച്ചാലും ഓരോ കുട്ടിയും ഇതിലൂടെ കടന്നുപോകുന്നുണ്ടെന്നും കങ്കണ റണാവത്ത് പറഞ്ഞു.

2

'എന്നാല്‍ നിങ്ങള്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം, അത് മറ്റാരോടെങ്കിലും പങ്കിടുന്നതിന് മുമ്പ്, സംഭവത്തിന് ഉത്തരവാദികള്‍ തങ്ങളാണെന്ന് എല്ലാവരും കരുതുന്നു എന്നതാണ്. കുട്ടികള്‍ വളരെ ചെറുപ്പമായതിനാല്‍ ഈ വിദ്യാഭ്യാസം അവര്‍ക്ക് നല്‍കാനാവില്ല. നിങ്ങള്‍ക്ക് അവരോട് പറയാനും കഴിയില്ല എങ്ങനെയാണ് നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും തമ്മിലുള്ള വ്യത്യാസം എന്ന്. സമൂഹത്തില്‍ ഇതൊരു വലിയ പ്രതിസന്ധിയാണ് എന്നും കങ്കണ റണാവത്ത് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ഇതുമൂലം വളരെയധികം കഷ്ടപ്പെടുന്നു എന്നും കങ്കണ ചൂണ്ടിക്കാട്ടി. അവര്‍ക്ക് ആഘാതവും ജീവിതത്തിന്റെ മുറിവുകളും ഉണ്ടാകുന്നു.

3

അവര്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. അതിനാല്‍ ഇതൊരു വേദിയാണ് ബാലപീഡനത്തെക്കുറിച്ചും ലൈംഗികാതിക്രമത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. ഞാനും മുനവറും അത് നേരിട്ടിട്ടുണ്ട്, കങ്കണ റണാവത്ത് പറഞ്ഞു. മുനവര്‍ ഇത് തുറന്ന് പറഞ്ഞത് ധീരമായ നടപടിയാണെന്നും കങ്കണ റണാവത്ത് കൂട്ടിച്ചേര്‍ത്തു. സംഭവം മുഴുവന്‍ തന്റെ മനസ്സില്‍ നിന്ന് മായുന്നില്ലെന്നാണ് മുനവര്‍ കങ്കണയോട് പറഞ്ഞത്. എന്നാല്‍ അത് മാറ്റി മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് കങ്കണ വ്യക്തമാക്കി.

4

'അവര്‍ നിങ്ങളുടെ കുടുംബാംഗങ്ങളാണ്, ചുറ്റുമുള്ളവരാണ്, നിങ്ങള്‍ അത് അഭിമുഖീകരിക്കണം' എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് കങ്കണ പറയുന്നു. നിങ്ങളെ സ്‌നേഹിക്കുന്ന ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വിരോധാഭാസമാണ്. നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വികാരങ്ങള്‍ അത് സൃഷ്ടിക്കുന്നു. അത് നമ്മുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ ബാധിക്കുന്നു. അതിനെക്കുറിച്ച് സംസാരിക്കുകയും അത് നിങ്ങളുടെ നെഞ്ചില്‍ നിന്ന് മാറ്റുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ലത്. നിങ്ങള്‍ അത് ഈ പ്ലാറ്റ്ഫോമില്‍ പങ്കിട്ടതില്‍ എനിക്ക് സന്തോഷമുണ്ട്, കങ്കണ റണാവത്ത് പറഞ്ഞു.

ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
ഇദ്ദേഹമാണ് നമ്മുടെ സുരക്ഷാ കവചം, യോഗിയെ ജയിപ്പിക്കാനിറങ്ങി കങ്കണ | Oneindia Malayalam

English summary
Actress Kangana Ranaut speaks openly about her childhood sexual abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X