• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയാമണി-മുസ്തഫ വിവാഹം കോടതി കയറുന്നു; എന്തുകൊണ്ട് ഇപ്പോള്‍? ആയിഷയ്ക്ക് മറുപടിയുണ്ട്

Google Oneindia Malayalam News

പ്രമുഖ നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം കോടതിയില്‍. മുസ്തഫ രാജിന്റെ ആദ്യ ഭാര്യ ആയിഷയാണ് വിഷയത്തില്‍ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. താനുമായുള്ള വിവാഹം മുസ്തഫ രാജ് വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസ്തഫയുടെയും ആദ്യ ഭാര്യ ആയിഷയുടെയും പ്രതികരണങ്ങള്‍ പുറത്തുവന്നു. രണ്ടു പേരും അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇത്രയും കാലം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന മുസ്തഫയുടെ ചോദ്യത്തിനും ആയിഷയ്ക്ക് കൃത്യമായ മറുപടിയുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

1

മുസ്തഫയും താനും തമ്മിലുള്ള വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണി-മുസ്തഫ വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു. മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണത്രെ. മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും ആഷിയ നല്‍കിയിട്ടുണ്ട്.

2

2017ലാണ് മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും ശേഷമുള്ള ആഘോഷ നിമിഷങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രിയാമണി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

3

2016 മെയ് മാസത്തിലാണ് മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹം 2017 ആഗസ്റ്റിലും. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. പിന്നീട് സിനിമാ രംഗത്തുള്ളവര്‍ക്കായി പ്രത്യേക സല്‍ക്കാരവും സംഘടിപ്പിച്ചു.

4

മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ് എന്ന് ആയിഷ ഇടൈംസിനോട് പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പ്രിയാമണിയുമായുള്ള വിവാഹം നിയമപരമല്ല. വിവാഹ മോചന ഹര്‍ജി പോലും ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്‌ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പ്രതികരിക്കുന്നു.

5

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നാണ് മുസ്തഫ പ്രതികരിച്ചത്. സംഭവം സത്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണം തെറ്റാണ്. മക്കള്‍ക്ക് ചെലവിനായി ആയിഷയക്ക് നിശ്ചിത തുക നല്‍കുന്നുണ്ട്. തന്റെ പണം അപഹരിക്കാനുള്ള ശ്രമമാണ് ആയിഷ നടത്തുന്നതെന്നും മുസ്തഫ ആരോപിച്ചു.

6

2010ലാണ് ആയിഷയുമായി പിരിഞ്ഞത്. 2013ല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017ലാണ്. ആയിഷ ഇത്രയും കാലം എന്തുകൊണ്ട് മൗനം പാലിച്ചുവെന്നും മുസ്തഫ ചോദിക്കുന്നു. രണ്ടു മക്കളുടെ അമ്മ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ സാധിക്കും. രമ്യമായ പരിഹരത്തിന് ഏറെ ശ്രമിച്ചു. അത് നടക്കാത്തതിനാലാണ് മറ്റുവഴികളിലേക്ക് കടന്നത് എന്ന് ആയിഷ മറുപടി നല്‍കി.

cmsvideo
  Priyamani about her working experience with shah Rukh Khan | Oneindia Malayalam
  7

  മുസ്തഫയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് അഡ്വ. പൂര്‍ണിമ ഭാട്ടിയ ആണ്. മുസ്തഫ-പ്രിയാമണി വിവാഹത്തിനെതിരെ ആയിഷ നിയമ നടപടി ആരംഭിച്ച കാര്യം അവര്‍ ശരിവച്ചു. ഒരു പക്ഷേ പൂര്‍ണിമ ഈ കേസില്‍ മുസ്തഫയ്ക്ക് വേണ്ടി ഇനിയും ഹാജാരാകാന്‍ സാധ്യതയില്ല എന്നാണ് സൂചന. മുസ്തഫ മറ്റ് ചില അഭിഭാഷകരുമായി ബന്ധപ്പെട്ടേക്കുമെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു.

  പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Priyamani-Musthafa Raj Marriage in Court? Ex Wife Ayesha says Why now speaks out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X