Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ വിടാനുള്ള കാരണം വിജയുടെ ആ ചോദ്യം എന്ന് റോജ; ടിവികെയില്‍ ചേരുമെന്ന അഭ്യൂഹം പഴയത്

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു നടി റോജ. മിക്ക പ്രമുഖ നടന്മാര്‍ക്കൊപ്പവും നായികാ വേഷം ചെയ്തിട്ടുണ്ട് അവര്‍. സംവിധായകന്‍ ആര്‍കെ സെല്‍വമണിയെ വിവാഹം ചെയ്ത ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഒറ്റപ്പെട്ട ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ആന്ധ്ര സ്വദേശിയെങ്കിലും തെലുങ്ക് സിനിമകളില്‍ മാത്രമല്ല തമിഴിലും മികച്ച വേഷങ്ങളില്‍ റോജ അഭിനയിച്ചിട്ടുണ്ട്.

നിലവില്‍ ആന്ധ്ര രാഷ്ട്രീയത്തില്‍ നിറ സാന്നിധ്യമാണ് റോജ. ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കൂടിയാണ് അവര്‍. വിജയ് നേതൃത്വം നല്‍കുന്ന ടിവികെയില്‍ റോജ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ സിനിമ വിടാനുള്ള കാരണം വിജയുടെ ആ ചോദ്യമാണ് എന്ന് വിശദീകരിക്കുകയാണ് റോജ.

vijay roja

ഏറെ നാള്‍ക്കു ശേഷം റോജ വേഷമിട്ട സിനിമ വിജയ് നായകനായ നെഞ്ചിനിലെ ആയിരുന്നു. ഈ ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമാണ് റോജയുള്ളത്. പിന്നീട് വിജയുടെ കാവലന്‍ എന്ന സിനിമയിലും റോജ എത്തി. നായികയുടെ അമ്മ വേഷത്തിലായിരുന്നു അവര്‍ അഭിനയിച്ചത്. ഈ വേളയില്‍ വിജയ് പറഞ്ഞ കാര്യങ്ങള്‍ തന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു എന്നാണ് റോജ ഒരു അഭിമുഖത്തില്‍ പറയുന്നത്.

മാഡം എനിക്ക് അമ്മായി അമ്മയായി അഭിനയിക്കുകയാണോ എന്നായിരുന്നുവത്രെ വിജയ് ചോദിച്ചത്. വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴും മാഡത്തെ നായികയായിട്ടാണ് കാണുന്നത് എന്നും വിജയ് പറഞ്ഞു. സമാനമായ പ്രതികരണം തെലുങ്കില്‍ ഗോപി ചന്ദിനൊപ്പം അമ്മായി അമ്മയായി വേഷമിട്ടപ്പോഴും നേരിട്ടു. അമ്മ വേഷങ്ങള്‍ ഇനി ചെയ്യില്ല എന്ന് അങ്ങനെയാണ് തീരുമാനിച്ചതെന്നും റോജ വിശദീകരിച്ചു. ബാഹുബലിയിലെ ശിവകാമി പോലുള്ള കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യുമെന്നും റോജ പറയുന്നു.

എംഎല്‍എയും മന്ത്രിയും ആയ റോജ

വൈഎസ്ആറിന്റെ കാലത്ത് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നു റോജ. ടിഡിപിക്കൊപ്പം പ്രവര്‍ത്തിച്ച ചരിത്രവും റോജക്കുണ്ട്. എന്നാല്‍ 2009 മുതല്‍ വൈഎസ്ആര്‍സിപിയിലെ പ്രധാന നേതാവാണ് അവര്‍. നഗരി മണ്ഡലത്തില്‍ നിന്ന് എംഎല്‍എയാകുകയും ആന്ധ്രയില്‍ മന്ത്രിയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റു.

ഈ സാഹചര്യത്തില്‍ റോജ വൈഎസ്ആര്‍സിപി വിട്ട് വിജയുടെ ടിവികെയില്‍ ചേരുമെന്നായിരുന്നു പ്രചാരണം. തമിഴ്‌നാട്ടിലും സുപരിചിതയായ റോജയ്ക്ക് ഇവിടെയുള്ള രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി റോജ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തി കൂടിയാണ് അവര്‍.

അതേസമയം, കരൂര്‍ ദുരന്തത്തിന്റെ ഇരകകളുമായി വിജയ് ചെന്നൈയില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് മറ്റൊരു വിവരം. കരൂരിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇരകളുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കുന്നതത്രെ. ഇരകള്‍ക്ക് ടിവികെ പ്രഖ്യാപിച്ച ധനസഹായം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+