കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദിച്ചിരുന്നെങ്കില്‍ പണം തരുമായിരുന്നു; സൊനാലിയുടെ മരണത്തിന് മറ്റെന്തോ കാരണമെന്ന് ബിഗ് ബോസ് താരം

Google Oneindia Malayalam News

മുംബൈ: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് താരം അര്‍ഷി ഖാന്‍. വളരെ നിരാശ തോന്നിയ ഒരു സംഭവമാണിത്. സൊനാലിയുടെ മരണത്തിന് ശേഷം താനാകെ തളര്‍ന്നു പോയി. ജീവിതം താളം തെറ്റിപ്പോയെന്നും അര്‍ഷി പറഞ്ഞു. ബിഗ് ബോസ് ഹിന്ദിയുടെ പതിനാലാം സീസണില്‍ സൊനാലിക്കൊപ്പം സഹ മത്സരാര്‍ത്ഥിയായിരുന്നു അര്‍ഷി ഖാന്‍.

ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. തന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു സൊനാലി. അവരെ കൊന്നവരെ വെറുതെ വിടാന്‍ പാടില്ല. മനസ്സറിഞ്ഞാണ് അവരെ ശപിക്കുന്നതെന്നും അര്‍ഷി ഖാന്‍ വ്യക്തമാക്കി. ഇതിനോടകം പ്രതികരണം വൈറലായി കഴിഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്...

1

തനിക്ക് അമ്മയെ പോലെയായിരുന്നു സൊനാലി. ഓപ്പോവും തന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. എനിക്കൊപ്പം ഒരു സംരക്ഷിത ശക്തിയായി അവര്‍ എപ്പോഴും ഉണ്ടാവാറുണ്ടായിരുന്നു. ബിഗ് ബോസില്‍ മാത്രമായിരുന്നില്ല, അത് കഴിഞ്ഞും ഞങ്ങളുടെ സ്‌നേഹ ബന്ധം തുടര്‍ന്നിരുന്നു. ഒരുപാട് സമയം ഞങ്ങള്‍ ചെലവിട്ടിരുന്നു. എന്നെ ഒരമ്മയെ പോലെയാണ് അവര്‍ നോക്കിയത്. ഞാന്‍ ഷൂട്ടിംഗിനായി പോവുമ്പോള്‍, എന്റെ കാര്യങ്ങളൊക്കെ അവര്‍ അന്വേഷിക്കാറുണ്ടായിരുന്നു. എപ്പോഴും എനിക്ക് നല്ലത് വരണമെന്നേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂവെന്നും അര്‍ഷി ഖാന്‍ പറഞ്ഞു.

2

അവരെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കില്ല. എന്റെ മനസ്സ് അവരെ ശപിക്കുകയാണ്. സൊനാലിക്ക് നീതി കിട്ടുമെന്നാണ് വിശ്വാസം. ഈ കുറ്റവാളികള്‍ക്ക് അവര്‍ ചെയ്ത കര്‍മത്തിന്റെ ഫലം അനുഭവിച്ചിരിക്കും. വളരെ നല്ലൊരു സ്ത്രീയായിരുന്നു അവര്‍. ഈ കുറ്റവാളികള്‍ക്ക് പണമാണ് വേണ്ടിയിരുന്നതെങ്കില്‍ ഒന്ന് ചോദിച്ചാല്‍ മതിയായിരുന്നു. അവര്‍ അത് എളുപ്പത്തില്‍ നല്‍കുമായിരുന്നു. എന്തിനാണ് സൊനാലിയെ കൊന്ന് കളഞ്ഞത്. ഇതിന് പിന്നില്‍ വലിയ എന്തോ കാര്യമുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്ക് നീതി ലഭിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അര്‍ഷി ഖാന്‍ വ്യക്തമാക്കി.

3

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

ഹരിയാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സിബിഐ ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ചിരിക്കുകയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍. ആവശ്യമെങ്കില്‍ കേസ് സിബിഐക്ക് വിടുമെന്നും സാവന്ത് പറഞ്ഞു. സൊനാലിയുടെ കുടുംബാംഗങ്ങള്‍ ഖട്ടാറിനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനോട് പ്രശ്‌നങ്ങളൊന്നുമില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം, അങ്ങനെ ഒരു ആവശ്യമുണ്ടെന്ന് തോന്നിയാല്‍ തീര്‍ച്ചയായും കേസ് സിബിഐക്ക് വിടുമെന്നും സാവന്ത് പറഞ്ഞു.

4

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

അതേസമയം സൊനാലിയുടെ കുടുംബം സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തു. തീര്‍ച്ചയായും നീതി കിട്ടുമെന്ന് വിശ്വസിക്കുന്നുവെന്ന് സൊനാലിയുടെ സഹോദരന്‍ റിങ്കു ധാക്ക പറഞ്ഞു. കേസില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനായ ഒരാളെ കൂടി ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. രാമ മന്ദരേക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണക്കാരനായ ദത്താപ്രസാദ് ഗാവോന്‍കറിന് മയക്കുമരുന്ന് എത്തിച്ചത് കൊടുത്തത് രമ മന്ദരേക്കറാണ്.

5

അതേസമയം മെത്താംഫിറ്റമിന്റെ സാന്നിധ്യം സൊനാലി എങ്ങനെ മരിച്ചുവെന്നതിന് ഏകദേശ സ്ഥിരീകരണമാണ്. ഇത് ഉപയോഗിക്കുന്നത് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ല. പക്ഷേ അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഹൃദയാഘാതം സംഭവിക്കും. കൂടുതല്‍ നേരം ബോധം കെട്ട് കിടക്കുന്നതിന് ഈ മയക്കുമരുന്ന് കാരണമാകും. ഇത് അവയങ്ങളെ സാരമായി ബാധിക്കും. മെഥ് അതുകൊണ്ട് തന്നെ മാരകമായ മയക്കുമരുന്നാണ്. ഈ മയക്കുമരുന്ന് കാരണം ഹൃദയാഘാതങ്ങള്‍ സംഭവിക്കുന്നത് വര്‍ധിച്ച് വരുന്നുണ്ട്. പലരുടെയും അഡിക്ഷനായി മെഥ് മാറിയിട്ടുണ്ടെന്നാണ് ലോക വ്യാപകമായിട്ടുള്ള റിപ്പോര്‍ട്ട്.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

English summary
actress sonali phogat case: my inner soul is cursing the accused says bigg boss co contestant arshi khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X