
സൊനാലി ഫോഗട്ടിന്റെ ഭര്‍ത്താവ് മരിച്ചത് എങ്ങനെ; ദുരൂഹത തീരുന്നില്ല, 'മെഥ്' മരണകാരണമായത് ഇങ്ങനെ
മുംബൈ: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന്റെ അന്വേഷണത്തിനിടെ ചര്‍ച്ചയായി ഭര്‍ത്താവിന്റെ മരണവും. 42 വയസ്സിനുള്ളില്‍ സൊനാലിയുടെ ജീവിതത്തില്‍ നിരവധി വിവാദങ്ങളുമുണ്ടായിരുന്നു. പക്ഷേ ഏറ്റവും താഴെക്കിടയിലുള്ള ചുറ്റുപാടില്‍ നിന്നാണ് അവര്‍ വളര്‍ന്ന് വന്നത്. അതേസമയം കേസ് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇടപെട്ടിരിക്കുകയാണ്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിട്ടുണ്ട്. അക്കാര്യം എന്‍സിബി അന്വേഷിക്കും. എന്‍സിബിയെ അന്വേഷണം മാരക മയക്കുമരുന്നായ മെഥിനെ കുറിച്ചായിരിക്കുമെന്ന് ഉറപ്പാണ്. വിശദമായ വിവരങ്ങളിലേക്ക്....

സൊനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് ദുരൂഹ സാഹചര്യത്തില്‍ 2016ലാണ് മരിച്ചത്. ഇതുവരെയും എങ്ങനെയാണ് മരിച്ചതെന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. തന്റെ ഭര്‍ത്താവിനോളം മികച്ചൊരാള്‍ ഇത്ര പെട്ടെന്ന് തന്നെ വിട്ട് പോകുമെന്ന് കരുതിയിരുന്നില്ലെന്ന് നേരത്തെ സൊനാലി പറഞ്ഞിരുന്നു. സഞ്ജയുടെ മരണം ദുരൂഹമായി തുടരുകയാണ്. സൊനാലിയുടെ മരണത്തോടെ ഈ സംഭവവും ചൂടുപിടിച്ചിരിക്കുകയാണ്.

സഞ്ജയിന്റെ മരണകാരണവും അന്വേഷിക്കണമെന്ന് സൊനാലിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൊനാലിയുടെ കരിയറിലും ധാരാളം വിവാദമുണ്ടായിരുന്നു. ദൂരദര്‍ശനില്‍ അവതാരികയായിരുന്നു അവര്‍. പിന്നീട് ടിക് ടോക് വലിയ ആരാധകരെ ഉണ്ടാക്കി. പിന്നീട് നടിയായി. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി അങ്ങനെ നിരവധി കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു.

ബുധന്‍ കലന്‍ എന്ന ചെറു ഗ്രാമത്തിലാണ് സൊനാലി ജനിച്ചത്. ഹിസാര്‍ ദൂരദര്‍ശനില്‍ അവര്‍ എത്തിയതോടെയാണ് കരിയര്‍ ആരംഭിച്ചത്. വൈകാതെ തന്നെ അവര്‍ ബിജെപിയില്‍ ചേര്‍ന്നു. 2016ലാണ് അവര്‍ മുംബൈയിലെത്തി സിനിമാ അവസരങ്ങള്‍ തേടാന്‍ തുടങ്ങി. ഇവരുടെ ഭര്‍ത്താവ് സഞ്ജയിനെ ഹിസാറിലെ ഫാം ഹൗസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഷ്ട്രീയ മേഖലയില്‍ ഇയാള്‍ സജീവമായിരുന്നു. ഹരിയാനയിലെ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ വമ്പന്‍ താരമായിരുന്നു സൊനാലി. ബാലസമന്ദ് ഗ്രാമത്തില്‍ അവര്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ വിവാദമായിരുന്നു. ഗ്രാമവാസികളോട് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. അങ്ങനെ വിളിക്കാത്തവര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നും ഇവര്‍ ആരോപിച്ചു. അന്ന് രാഷ്ട്രീയ രംഗത്തുള്ള സകലരും അവരെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മാപ്പുപറഞ്ഞാണ് സൊനാലി രക്ഷപ്പെട്ടത്.

മാര്‍ക്കറ്റ് കമ്മിറ്റിയിലെ അംഗത്തെ ചെരിപ്പൂരി തല്ലുന്ന സൊനാലി ഫോഗട്ടിന്റെ വീഡിയോ വൈറലായിരുന്നു. 2020ലാണ് സംഭവം. സൊനാലിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഈ പരാക്രമം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇവരുടെ ഗ്രാമത്തില്‍ നിന്നുള്ളവരൊന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് കരുതുന്നില്ല. വലിയ എന്തോ സംഭവം ഇതിന് പിന്നിലുണ്ടെന്നാണ് അവര്‍ പറയുന്നത്.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ
മെത്താംഫിറ്റമിനെ കുറിച്ച് അന്വേഷിക്കാനാണ് എന്‍സിബി എത്തിയിരിക്കുന്നത്. ഇത് എങ്ങനെ ലഭിച്ചുവെന്നതാണ് സൂചന. അതും നിര്‍ബന്ധിപ്പിച്ചാണ് ഇത് സൊനാലിയെ കൊണ്ട് കഴിപ്പിച്ചത്. കേസ് സിബിഐക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍സിബി പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. സുധീര്‍ സംഗ്വാനെയും സുഖ്വീന്ദര്‍ വാസിയെയുമാണ് ചോദ്യം ചെയ്യുന്നത്. അതേസമയം ഉത്തര ഗോവയിലെ കര്‍ളീസ് റെസ്റ്ററന്റ് തന്റേതല്ലെന്നാണ് പ്രതിയായ എഡ്വിന്‍ ന്യൂനസ് അവകാശപ്പെടുന്നത്.

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്
അതേസമയം മെഥ് വളരെ അപകടകാരിയായ മയക്കുമരുന്നാണ്. ഇത് സൊനാലിയുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. കാരണം അളവില്‍ കവിഞ്ഞ് പ്രതികള്‍ ഇത് സൊനാലിയെ കൊണ്ട് കഴിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് അസ്വസ്ഥതകള്‍ ഇവര്‍ പ്രകടമാക്കിയത്. വീഡിയോയില്‍ ഇവര്‍ ഇത് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും കാണാം. ബോധം തീരെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. തുടര്‍ന്ന് അവയവങ്ങളെ പൂര്‍ണമായും അത് ബാധിക്കും.
സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍