സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം, മറുപടി ഇങ്ങനെ
ദില്ലി: ബോളിവുഡ് നടി സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. പ്രമുഖ ബിസിനസ്മാനാണ് ആനന്ദ്. യുഎസ് ഷിപ്പിംഗ് കമ്പനിയായ മൈയുഎസ് ഡോട്ട് കോമാണ് ആനന്ദിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. കൃത്രിമമായി കെട്ടിച്ചമച്ച ഇന്‍വോയിസുകള്‍ അയച്ചുവെന്നായിരുന്നു കമ്പനി ആരോപിച്ചത്. ഇത് ആനന്ദ് നിഷേധിച്ചത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ കമ്പനി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് ഈ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഈ കമ്പനിയുടെ മോശം സേവനത്തെ കുറിച്ച് ആനന്ദ് ട്വീറ്റ് ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ക്ക് മുമ്പില്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളും ആനന്ദ് ഉന്നയിച്ചിരുന്നു.

മൈയുഎസ് ഡോട്ട് കോമില്‍ നിന്ന് ആരെങ്കിലും ഷോപ്പ് ചെയ്തിട്ടുണ്ടോ, എനിക്ക് വളരെ മോശം അനുഭവമാണ് അടുത്തിടെ ഉണ്ടായത്. അവര്‍ ഉല്‍പ്പന്നങ്ങള്‍ അനാവശ്യമായി പിടിച്ച് വെക്കും. അവശ്യമായ രേഖകള്‍ പോലും തള്ളും. എന്താണ് കാരണമെന്ന് പോലും പറയാന്‍ തയ്യാറാവില്ലെന്നും ആനന്ദ് ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് സോനം കപൂര്‍ ഷെയര്‍ ചെയ്തിരുന്നു. വളരെ മോശം കസ്റ്റമര്‍ സര്‍വീസ്, നാണക്കേടാണെന്നായിരുന്നു സോനം കുറിച്ചത്. ഇതിന് പിന്നാലെയാണ് ആനന്ദ് അഹുജയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ കമ്പനി ഉന്നയിച്ചത്. ആനന്ദ് നികുതി വെട്ടിപ്പ് നടത്തിയെന്ന് മൈയുഎസ് ആരോപിച്ചു. ഇത് കസ്റ്റമര്‍ സര്‍വീസിന്റെ ക്വാളിറ്റിയില്‍ വരുന്നതല്ലെന്ന് കമ്പനി പറഞ്ഞു.
ആനന്ദ് ആരോപിച്ചത് പോലെ ഇത് പുതിയ നയമോ, സാധനങ്ങള്‍ ഹോള്‍ഡ് ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലെന്ന് മൈയുഎസ് പറയുന്നു. ഇബേയില്‍ നിന്ന് വാങ്ങിയ സ്‌നീക്കറുകളുടെ വില തെറ്റായ കാണിക്കുകയാണ് ആനന്ദ് ചെയ്തതെന്ന് കമ്പനി ആരോപിക്കുന്നു. ഇതിലൂടെ ചെറിയ തുക മാത്രമാണ് നികുതി കൊടുക്കേണ്ടി വരികയെന്നും അവര്‍ പറഞ്ഞു. മറ്റൊരു വേറെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ഇന്‍വോയിസില്‍ അദ്ദേഹം വാങ്ങിയ ഉല്‍പ്പന്നത്തിന്റെ വിലയേക്കാള്‍ 90 ശതമാനം കുറവാണെന്ന് കമ്പനി ഫറയുന്നു. കസ്റ്റമറുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ഞങ്ങളുടെ നയമാണ്. പക്ഷേ നികുതി നിഷ്‌കര്‍ശിക്കുന്ന രീതിയില്‍ നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും മൈയുഎസ് പറഞ്ഞു.
അന്താരാഷ്ട്ര ഷിപ്പ്‌മെന്റുകള്‍ക്ക് കൃത്യമായി നിയമാവലികളുണ്ട്. ആനന്ദ് അഹൂജയും ഞങ്ങളും ആ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇതിന് ആനന്ദ് മറുപടിയുമായി രംഗത്ത് വന്നു. ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച് പറയുന്നതിന് മുമ്പ് ശ്രദ്ധിക്കണം. പിഡിഎഫ് രസീതുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അംഗീകരിക്കാന്‍ മടി കാണിച്ചത് നിങ്ങളാണ്. അതിലൂടെ നിങ്ങള്‍ക്ക് എന്റെ കൈയ്യില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി കഴിയും. അതിനായി സാധനങ്ങള്‍ പിടിച്ച് വെച്ച് വൈകി വാങ്ങുന്നതിന്റെ പണം ഈടാക്കാനുള്ള ശ്രമത്തിലുമാണ് കമ്പനിയെന്ന് ആനന്ദ് ആരോപിച്ചു. ഇവരുടെ സൈറ്റിലുണ്ടായിരുന്ന അക്കൗണ്ട് താന്‍ പൂട്ടിയെന്നും, എല്ലാ സാധനങ്ങളും താന്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആനന്ദ് പറഞ്ഞു.












Click it and Unblock the Notifications