Get Updates
Get notified of breaking news, exclusive insights, and must-see stories!

സുമലത സുപ്രധാന ചുവട് വയ്ക്കുന്നു; മാണ്ഡ്യയില്‍ കൂറ്റന്‍ റാലി... മോദി എത്തുമ്പോള്‍ പ്രഖ്യാപനം

മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്തുമ്പോള്‍ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രചാരണം നിലനില്‍ക്കവെയാണ് അവരുടെ വിശദീകരണം

ബെംഗളൂരു: നടിയും ലോക്‌സഭാംഗവുമായ സുമലത അംബരീഷ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസും ബിജെപിയും തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. മുതിര്‍ന്ന ബിജെപി നേതാവ് എസ്എം കൃഷ്ണയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുമലത. രണ്ടുപാര്‍ട്ടിയില്‍ നിന്നും ക്ഷണമുണ്ട്.

മണ്ഡലത്തിലെ ജനങ്ങള്‍, കുടുംബങ്ങള്‍, അടുപ്പമുള്ളവര്‍ എന്നിവരുമായി ചര്‍ച്ച നടത്തിവരികയാണ്. അതിന് ശേഷം വലിയ റാലി മാണ്ഡ്യയില്‍ സംഘടിപ്പിക്കും. അവിടെ വച്ച് ഏത് പാര്‍ട്ടിയിലാണ് ചേരുക എന്ന് പ്രഖ്യാപിക്കുമെന്നും സുമലത പറഞ്ഞു. അറിയാം വിശദാംശങ്ങള്‍...

നടിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

നടിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു സുമലത. പ്രമുഖ നടന്‍ അംബരീഷിനെയാണ് അവര്‍ വിവാഹം ചെയ്തത്. അംബരീഷിനെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ മരണ ശേഷം സുമലതയ്‌ക്കൊപ്പം നിന്നു. അവരുടെ നിര്‍ബന്ധം കാരണമാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്രയായി സുമലത മല്‍സരിച്ചതും ജയിച്ചതും.

സുമലതയെ പിന്തുണച്ചവര്‍

സുമലതയെ പിന്തുണച്ചവര്‍

ബിജെപിയുടെ പരസ്യമായ പിന്തുണയിലാണ് സുമലത ലോക്‌സഭയിലേക്ക് മല്‍സരിച്ചത്. മാണ്ഡ്യയിലെ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം സുമലതയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു സുമലതയുടെ എതിരാളി. അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി സുമലത ലോക്‌സഭയിലെത്തി.

കോണ്‍ഗ്രസും ബിജെപിയും ക്ഷണിച്ചു

കോണ്‍ഗ്രസും ബിജെപിയും ക്ഷണിച്ചു

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ സാഹചര്യത്തില്‍ സുമതല തങ്ങളോടൊപ്പം നില്‍ക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. സുമലത ഇക്കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. അവര്‍ ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹങ്ങള്‍.

മാണ്ഡ്യയിലെ റാലി

മാണ്ഡ്യയിലെ റാലി

അടുപ്പമുള്ളവരോടും അനുയായികളോടും ചര്‍ച്ച ചെയ്ത ശേഷം ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിക്കും. ശേഷം മാണ്ഡ്യയില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കും. ഈ റാലിയിലാകും പ്രഖ്യാപനം നടത്തുകയെന്നും സുമലത പറഞ്ഞു. കഴിഞ്ഞ ദിവസം അവര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയെ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് അദ്ദേഹം.

എന്തുകൊണ്ട് വൈകി

എന്തുകൊണ്ട് വൈകി

മാണ്ഡ്യയിലെ പ്രമുഖനായ നേതാവാണ് എസ്എം കൃഷ്ണ. അതുകൊണ്ടാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത് എന്ന് പറഞ്ഞ സുമലത പക്ഷേ, രാഷ്ട്രീയം വിഷയമായില്ലെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട് ആറ് മാസത്തിനകം ഏതെങ്കിലും പാര്‍ട്ടിയില്‍ സ്വതന്ത്രര്‍ക്ക് ചേരാം. അതു കഴിഞ്ഞാല്‍ സ്വതന്ത്രരായി തുടരണം എന്നാണ് ചട്ടം. അതാണ് പാര്‍ട്ടി പ്രവേശനം വൈകിയതെന്ന് സുമലത പറഞ്ഞു.

മോദി വരുമ്പോള്‍...

മോദി വരുമ്പോള്‍...

നിയമസഭാ തിരഞ്ഞെടുപ്പില്‍ സുമലത മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സുമലത പറഞ്ഞു. തന്റെ കൂടെയുള്ളവരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കും. മണ്ഡലത്തിലെ ജനങ്ങളുടെ നേട്ടമാണ് പരിഗണിക്കുകയെന്നും സുമലത പറഞ്ഞു. മാര്‍ച്ച് 12ന് നരേന്ദ്ര മോദി ഹൈവേ ഉദ്ഘാടനത്തിന് മൈസൂരില്‍ വരുന്നുണ്ട്. ഈ വേളയില്‍ സുമലത ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+