Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ പ്രതിപക്ഷ നീക്കത്തെ പൊളിച്ച് അധീര്‍ ചൗധരി, മമതയെ പിന്നില്‍ നിന്ന് കുത്തി, പുറത്തേക്ക്?

ദില്ലി: പ്രതിപക്ഷ ഐക്യത്തിനായുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് അധീര്‍ രഞ്ജന്‍ ചൗധരി ഭീഷണിയാവുകയാണ്. മമതാ ബാനര്‍ജിക്കെതിരെ ശക്തമായ ഭാഷയില്‍ ചൗധരി രംഗത്തെത്തി. മമത ബിജെപിക്ക് ബദലേ അല്ലെന്നാണ് ചൗധരിയുടെ പുതിയ പ്രസ്താവന. ഹൈക്കമാന്‍ഡുമായി മമത ഇതോടെ ഇടഞ്ഞിരിക്കുകയാണ്. ലോക്‌സഭയിലെ നേതൃസ്ഥാനത്ത് നിന്ന് അടക്കം അധീര്‍ ചൗധരിയെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിലുണ്ട്. അതിനുള്ള ആക്കം കൂട്ടുന്നതാണ് ചൗധരിയുടെ പുതിയ നീക്കങ്ങള്‍. രാഹുല്‍ ഗാന്ധി ഈ നീക്കത്തില്‍ കടുത്ത എതിര്‍പ്പിലാണെന്നും സൂചനയുണ്ട്.

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

1

കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് കരുത്ത് പകരുന്ന രണ്ട് കാര്യങ്ങളെയാണ് നേതാക്കള്‍ അട്ടിമറിക്കാന്‍ നോക്കുന്നത്. ഒന്ന് മമതയാണ്. രണ്ടാമത്തേത് പ്രശാന്ത് കിഷോറാണ്. ഇവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ മാത്രമേ 2022 മുതല്‍ അങ്ങോട്ട് കോണ്‍ഗ്രസിന് വിജയിച്ച് കയറാന്‍ സാധിക്കൂ. എന്നാല്‍ ഇവര്‍ രണ്ട് പേരുമായും സഖ്യം ഉണ്ടാക്കാതിരിക്കാന്‍ പരമാവധി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. ജി23 നേതാക്കളെ ഇവരെ ഒപ്പം കൂട്ടാനായി പരിശ്രമിക്കുന്നുമുണ്ട്. ടീം രാഹുലിനും ഇവരുമായി ചേരുന്നതിന് താല്‍പര്യക്കുറവില്ല.

2

അധീര്‍ രഞ്ജന്‍ ചൗധരി മമതയുടെ ബംഗാള്‍ വിജയത്തെ തള്ളിയിരിക്കുകയാണ്. മോദി വിരുദ്ധമായ നിലപാടുള്ള ഏക നേതാവ് മമത മാത്രമല്ലെന്ന് അധീര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരവധി പേര്‍ മോദിയെ നേരിടുന്നുണ്ട്. ബംഗാളില്‍ കടുത്ത സ്പര്‍ധ വന്നപ്പോള്‍ വലിയ പാര്‍ട്ടി ഏതാണ് എന്നത് കൊണ്ട് മാത്രമാണ് ജനങ്ങള്‍ മമതയ്ക്ക് വോട്ട് ചെയ്തത്. താന്‍ തിരഞ്ഞെടുപ്പ് സമയത്ത് മമതയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചൗധരി വ്യക്തമാക്കി.

3

കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ മുന്നണിയും സാധ്യമാവാന്‍ പോകുന്നില്ല. ബിജെപി വേണ്ട എന്ന് കരുതി ജനങ്ങള്‍ ബംഗാളില്‍ വോട്ട് ചെയ്തത് തൃണമൂലിനാണ്. ബിജെപിയുടെ ഭീഷണിയും വര്‍ഗീയ രാഷ്ട്രീയവുമാണ് അതിന് മമതയെ സഹായിച്ചത്. അത് സ്വാഭാവികമായി ലഭിക്കുന്ന വോട്ടുകളാണ്. മമതയുടെ വിജയം ഗംഭീരം തന്നെയാണ്. എന്നാല്‍ മമത മാത്രമാണ് പ്രാദേശികമായി ബിജെപിയെ പരാജയപ്പെടുത്തിയ നേതാവ്. അരവിന്ദ് കെജ്രിവാള്‍, ലാലു പ്രസാദ് യാദവ്, എംകെ സ്റ്റാലിന്‍, പിണറായി വിജയന്‍, എന്നിവരും അവരുടെ സംസ്ഥാനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തിയിട്ടുണ്ട്.

4

മമത മാത്രമാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് പറയുന്നത് മറ്റുള്ളവരോട് കാണിക്കുന്ന അനീതിയാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് അങ്ങനൊരു നിലപാടില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. തനിക്ക് മമതയ്‌ക്കെതിരെ വ്യക്തി വിരോധമില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് അവരെ വിമര്‍ശിച്ചത്. അതേസമയം തൃണമൂലുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ തീര്‍ച്ചയായും വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അധീര്‍ പറഞ്ഞു. അതേസമയം ഐഎസ്എഫ് എന്ന മുസ്ലീം പാര്‍ട്ടിയുമായി യാതൊരു സഖ്യവും ഇല്ലെന്നും ചൗധരി പറഞ്ഞു.

5

പ്രശാന്ത് കിഷോര്‍ നേരത്തെ തന്നെ ചൗധരിയെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിന് സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രിനോട് 200 സീറ്റില്‍ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിരുന്നു. ചൗധരി കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് മമത കിഷോറിനെ അറിയിച്ചിട്ടുണ്ട്. സോണിയയുമായി ചേരാന്‍ മമത തയ്യാറാണ്. എന്നാല്‍ രാഹുലുമായി കൂടുതല്‍ അകലാന്‍ കാരണം ചൗധരിയാണ്. വിമര്‍ശനം മയപ്പെടുത്താന്‍ രാഹുല്‍ പരോക്ഷമായി സൂചിപ്പിച്ചെങ്കിലും ഇതുവരെ ചൗധരി വഴങ്ങിയിട്ടില്ല.

6

പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാനുള്ള നീക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. എന്നാല്‍ ജി23 കിഷോറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യത്തിനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. പഞ്ചാബില്‍ പ്രശാന്ത് കിഷോറിന്റെ സഹായമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തേടിയിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട ജഗന്‍ മോഹന്‍ റെഡ്ഡി, മമത ബാനര്‍ജി, ശരത് പവാര്‍ എന്നിവരുമായി ചേര്‍ന്ന് കിഷോര്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ഡിഎംകെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനുള്ള സീറ്റ് കുറച്ചത് കിഷോര്‍ കാരണമാണെന്ന് നേതാക്കള്‍ പറയുന്നു.

Recommended Video

cmsvideo
    കോൺഗ്രസിനെ ചതിച്ച സിന്ധ്യ..ആ കളി ശരിക്കും ഏറ്റു
    7

    25 സീറ്റാണ് കോണ്‍ഗ്രസിന് ആകെ കിട്ടിയത്. 39 സീറ്റാണ് കോണ്‍ഗ്രസ് സ്റ്റാലിനോട് ആവശ്യപ്പെട്ടത്. നേരത്തെ സ്റ്റാലിന്‍ ഇത്രയും സീറ്റുകള്‍ നല്‍കാമെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ ബീഹാറിലെ അനുഭവം ചൂണ്ടിക്കാണിച്ച് സീറ്റുകള്‍ വെട്ടിക്കുറച്ചത് പ്രശാന്ത് കിഷോറായിരുന്നു. അതേസമയം രാഹുലിന്റെ ടീമിലെ ഒരു വിഭാഗവും പ്രശാന്ത് കിഷോറിനെ തള്ളുന്നുണ്ട്. ഡാറ്റാ സെല്‍ ചീഫ് പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഇതില്‍ പ്രമുഖന്. തിരഞ്ഞെടുപ്പിലെ നിര്‍ണായകമായ പല കാര്യങ്ങളും കിഷോറിനെ ഏല്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് ഇയാള്‍ രാഹുലിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടാനാണ് സാധ്യത. രാഹുലിന് ഇത് പ്രതിസന്ധിയുണ്ടാക്കും.

    6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+