അവിഹിത ബന്ധം; ബംഗളൂരുവില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു; 78കാരനും മകനും അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ബംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് ബംഗളൂരിവിലെ അഭിഭാഷകനെ വെടിവച്ച് കൊന്നു. 32 കാരനായ അമിത് കേശവ് മൂര്‍ത്തിയാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ 78 വയസുള്ള ഗോപാലാകൃഷ്ണ ഗൗഡയേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Amit Keshav Murthy

വെടിയേറ്റ അമിതിനെ കാമുകി ശ്രുതി ഗൗഡയാണ് ആശുപത്രിയെത്തിച്ചത്. ശ്രുതിയുടെ ഭര്‍ത്താവും പിതാവും ചേർന്നാണ് അമിതിനെതിരെ വെടി ഉതിര്‍ത്തത്. അമിതിനെ ആശുപത്രിയില്‍ എത്തിച്ച ശ്രുതി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാതെ ആശുപത്രയില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ യവതിയെ പിന്നീട് നഗരത്തിലെ ഒര ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ആശപത്രിയിലെസിസിടിവി ക്യാമറ പരിശോധിച്ച പോലീസ്  കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് ശ്രുതിയെ കണ്ടെത്തിയത്.

അമിത്തും ശ്രുതിയും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നതിനാലാണ് വെടിയുതി‍ർത്തത് എന്നാണ് ഗോപാലകൃഷ്ണ ഗൗഡ പറഞ്ഞത്. ശ്രുതിയുടെ ഭ‍ർത്താവിന്റെ പിതാവാണ് ഗോപാലകൃഷ്ണൻ.

English summary
The Bengaluru police arrested a 78 year old man for shooting dead an advocate on Friday. An alleged extra-marital affair is said to have led to the murder.
Please Wait while comments are loading...