കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തിരുന്നപ്പോൾ വധുവിന് തോന്നിയ സംശയം വഴിത്തിരിവായി; കല്യാണം വേണ്ടെന്ന് വെച്ച് വധു ഇറങ്ങിപ്പോയി

Google Oneindia Malayalam News

കള്ളം പറഞ്ഞാണെങ്കിലും കല്യാണം നടത്തണമെന്നാണ് പറയാറുള്ളത്. എന്നാൽ അത് അത്ര ശരിയാണോ. അങ്ങനെ പറയുന്ന കള്ളം വിവാഹം നടക്കുന്ന വേദിയിൽ വെച്ച് അറിഞ്ഞാലോ, ആ കല്യാണം നടക്കുമോ, മുടങ്ങുമോ.

ഇനി പറയാൻ പോകുന്നത് കല്യാണവേദിയിൽ വെച്ച് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞ് വിവാഹം വേണ്ടെന്ന് വെച്ച വധുവിനെക്കുറിച്ചാണ്. വലിയൊരു രഹസ്യം മറച്ചുവെച്ചായിരുന്നു വരന്റെ വീട്ടുകാർ വിവാഹം നടത്താൻ ഒരുങ്ങി. എന്നാൽ കല്യാണത്തിന് നിമിഷങ്ങൾക്ക് മുമ്പ് വധുവിന് തോന്നിയ സംശയമാണ് സംഭവം പുറത്തുവരാൻ കാരണമായത്. വിശദമായി അറിയാം...

സത്യം വെളിപ്പെടാൻ കാരണം വധുവിന് തോന്നിയ ഒരു സംശയം...

സത്യം വെളിപ്പെടാൻ കാരണം വധുവിന് തോന്നിയ ഒരു സംശയം...

വിവാഹത്തിന് എത്തിയപ്പോഴാണ് വരന്റെ മാനസികാരോ​ഗ്യത്തിൽ വധുവിന് സംശയം തോന്നിയത്. അതുകൊണ്ട് തന്നെ ആ സംശയം മാറ്റിയിട്ട് മതി ബാക്കി കാര്യമെന്ന് തീരുമാനിച്ചു. വേദിയിൽ വെച്ച് തന്നെ വധു പരീക്ഷ നടത്തി. കറൻസി നോട്ടെണ്ണാൻ ആയിരുന്നു വരനോട് വധു ആവശ്യപ്പെട്ടത്. എന്നാൽ വരന് അത് സാധിച്ചില്ല. ഇതോടെ കാര്യം മനസ്സിലായ വധു വേദി വിട്ട് ഇറങ്ങിപ്പോയി..

ഒരു 'ചെറിയ സഹായത്തിന്' രണ്ട് ഇന്ത്യൻ ഹാക്കർമാർക്ക് ഗൂഗിൾ നൽകിയത് 18 ലക്ഷം രൂപ!<br />ഒരു 'ചെറിയ സഹായത്തിന്' രണ്ട് ഇന്ത്യൻ ഹാക്കർമാർക്ക് ഗൂഗിൾ നൽകിയത് 18 ലക്ഷം രൂപ!

വരന്റെ വീട്ടുകാർ‌ അക്കാര്യം മറച്ചുവെച്ചു...

വരന്റെ വീട്ടുകാർ‌ അക്കാര്യം മറച്ചുവെച്ചു...

ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21 കാരിയായ റീത്താ സിങ്ങാണ് വിവാഹം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോയത്. വരന്റെ വീട്ടുകാർ യുവാവിന് മാനസികരോഗമുള്ള കാര്യം മറച്ചുവെച്ചെന്ന് വധുവും വീട്ടുകാരും ആരോപിച്ചു. മുഹമ്മദാബാദ് കോട്വാലി സ്വദേശിയാണ് വധു.
വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയതോടെ വഴക്ക് ആയി.. രണ്ടു കുടുംബങ്ങളും തമ്മിൽ പൊരിഞ്ഞ തർക്കം ഉണ്ടായി.

ചതിയിൽപ്പെടാൻ കാരണം ഇത്...

ചതിയിൽപ്പെടാൻ കാരണം ഇത്...

പോലീസെത്തി. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. 23 കാരനായ വരന്റെ മനസികാരോ​ഗ്യത്തിന് പ്രശ്നമുള്ള കാര്യം വിവാഹ ദിവസം വരെ തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. വിവാഹച്ചടങ്ങ് ആചാരപരമായി നന്നായി നടക്കുകയായിരുന്നു. അടുത്ത ബന്ധുവായിരുന്നു വിവാഹത്തിന്റെ ഇടനിലക്കാരൻ. അതുകൊണ്ടു തന്നെ അയാളെ വിശ്വസിച്ചുവെന്നും വരനെ പോയി കണ്ടില്ല. എന്നാൽ ചടങ്ങിനിടെ വരന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേട് പൂജാരി പെൺവീട്ടുകാരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് വധു പരീക്ഷ നടത്തിയത്

ലോട്ടറി അടിച്ച തുക ഇരട്ടിപ്പിക്കാന്‍,ഭാവിയിലേക്ക് മാറ്റിവെയ്ക്കാന്‍ എന്തുചെയ്യണം? കാത്തിരുന്ന ഉത്തരം ഇതാലോട്ടറി അടിച്ച തുക ഇരട്ടിപ്പിക്കാന്‍,ഭാവിയിലേക്ക് മാറ്റിവെയ്ക്കാന്‍ എന്തുചെയ്യണം? കാത്തിരുന്ന ഉത്തരം ഇതാ

വരനെ വിവാഹം ചെയ്യാനാവില്ലെന്ന് വധു വ്യക്തമാക്കി

വരനെ വിവാഹം ചെയ്യാനാവില്ലെന്ന് വധു വ്യക്തമാക്കി

10 രൂപയുടെ 30 നോട്ടുകൾ എണ്ണാൻ ആണ് വധു വരനോട് ആവശ്യപ്പെട്ടത്. എന്നാൽ 10 നോട്ടുകൾ പോലും എണ്ണാൻ വരനു സാധിച്ചില്ല. പിന്നാലെ വരനെ വിവാഹം ചെയ്യാനാവില്ലെന്ന് വധു വ്യക്തമാക്കി. മധ്യസ്ഥത വഹിക്കാൻ ചിലർ ശ്രമിച്ചെങ്കിലും വധു തയ്യാറായില്ല എന്നാണു ചടങ്ങിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം ഗുലു മിശ്ര പറഞ്ഞു. സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് എസ്എച്ച്ഒ അനിൽ കുമാർ ചൗബെ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്..

ചതിയിൽപ്പെടാൻ കാരണം ഇത്...

ചതിയിൽപ്പെടാൻ കാരണം ഇത്...

പോലീസെത്തി. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. 23 കാരനായ വരന്റെ മനസികാരോ​ഗ്യത്തിന് പ്രശ്നമുള്ള കാര്യം വിവാഹ ദിവസം വരെ തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. വിവാഹച്ചടങ്ങ് ആചാരപരമായി നന്നായി നടക്കുകയായിരുന്നു. അടുത്ത ബന്ധുവായിരുന്നു വിവാഹത്തിന്റെ ഇടനിലക്കാരൻ. അതുകൊണ്ടു തന്നെ അയാളെ വിശ്വസിച്ചുവെന്നും വരനെ പോയി കണ്ടില്ല. എന്നാൽ ചടങ്ങിനിടെ വരന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേട് പൂജാരി പെൺവീട്ടുകാരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് വധു പരീക്ഷ നടത്തിയത്...

English summary
Afteknowing the truth about the groom, the bride left her marriage and here's what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X