കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മൂന്നാം ചാന്ദ്രദൗത്യത്തിന്; മണ്ണും കല്ലും കൊണ്ടുവരും!! ജപ്പാനുമായി ചര്‍ച്ച, ഒരുക്കം തുടങ്ങി

Google Oneindia Malayalam News

ദില്ലി: രണ്ടാം ചന്ദ്രയാന്‍ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ഇന്ത്യ മൂന്നാം ദൗത്യത്തിന് ഒരുങ്ങുന്നുവെന്ന് സൂചന. ജപ്പാനുമായി സഹകരിച്ചാകും മൂന്നാം ചാന്ദ്രദൗത്യം. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ നിന്ന് കല്ലും മണ്ണും സാംപിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമായിരിക്കും മൂന്നാം ചന്ദ്രയാന്. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Isro

ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജക്‌സയുമായി സഹകരിച്ചാകും ഐഎസ്ആര്‍ഒ ദൗത്യം പൂര്‍ത്തിയാക്കുക എന്നാണ് വിവരം. 2024ല്‍ ആകും ദൗത്യമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2017 നവംബറിലാണ് ജക്‌സയുമായി ഇതുസംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍ നടന്നത്. ബെംഗളൂരുവില്‍ ഏഷ്യ പസഫിക് ബഹിരാകാശ ഏജന്‍സി ഫോറം അന്ന് നടന്നിരുന്നു. ഈ സമ്മേളനത്തില്‍ ഇന്ത്യയും ജപ്പാനും മൂന്നാം ചാന്ദ്രദൗത്യത്തെ കുറിച്ച് ചര്‍ച്ച നടത്തി. പിന്നീട് കഴിഞ്ഞ ഒക്ടോബറിലും ഇക്കഴിഞ്ഞ മാര്‍ച്ചിലും ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരും വിഷയം ചര്‍ച്ച ചെയ്തു.

ചന്ദ്രനില്‍ നിന്ന് തിരിച്ചു ഭൂമിയിലേക്കുള്ള ദൗത്യവും കൂടി ഉള്‍പ്പെടുന്നതായിരിക്കും മൂന്നാം ചന്ദ്രയാന്‍. നിലവില്‍ ഇന്ത്യ അയച്ചിട്ടുള്ള രണ്ടു ചന്ദ്രയാന്‍ പേടകവും വണ്‍വേ ദൗത്യമാണ്. മറ്റു രാജ്യങ്ങളുടെതും അങ്ങനെ തന്നെ. തിരിച്ചുവരുന്ന ദൗത്യത്തിന് ഇന്ത്യയും ജപ്പാനും ചര്‍ച്ച നടത്തുന്നുവെന്നാണ് പുതിയ വിവരം. അതിസങ്കീര്‍ണമായ ദൗത്യമായിരിക്കും ഇത്.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും പഠനങ്ങളും ആദ്യപടിയിലാണിപ്പോള്‍. രണ്ടു വര്‍ഷം മുമ്പ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്നത്തെ ഐഎസ്ആര്‍ഒ മേധാവി എഎസ് കിരണ്‍കുമാറും ജക്‌സ മേധാവി നവോകി ഒകുമുറയും സൂചന നല്‍കിയിരുന്നു. ഐഎസ്ആര്‍ഒയുടെ അടുത്ത സ്വപ്‌ന ദൗത്യം ഗഗന്‍യാന്‍ ആണ്. 2022ലാണ് ഈ ദൗത്യം. അതിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന്.

English summary
After Chandrayaan 2, Third Moon Mission with return trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X