കളമശ്ശേരി സ്ഫോടന കേസ്: ഡൊമനിക് മാർട്ടിൻ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 29 ന് ആയിരുന്നു കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ മരണത്തിന് കാരണമായ സ്ഫോടനം നടന്നത്.
യഹോവ സാക്ഷികളുടെ കൺവെൻഷന്റെ അവസാന ദിവസമായിരുന്നു സ്ഫോടനം ഉണ്ടായത്. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി 9 . 20 ഓടെ ആളുകൾ എത്തിയിരുന്നു. 9. 30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നത് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായി. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണ് പരിക്കേറ്റു.

ഫയർ ഫോഴ്സും പോലിസും സംഭവസ്ഥലത്ത് എത്തി തീ അണച്ചെങ്കിലും നിരവധി പേർക്ക് പരിക്ക് പറ്റി. കൺവെഷൻ സെന്റർ സീൽ ചെയ്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്ഫോടനം ആണെന്ന് മനസ്സിലായത്. എൻ ഐ എ സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ഹാളിൽ നിന്ന് സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണ തുടരുനന്നതിനിടെയാണ് തമ്മനം സ്വദേശി മാർട്ടിൻ പോലീസ് സ്റ്റേഷനിൽ ഹാജരായി സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. ഡൊമനിക് മാർട്ടിനെതിരെ യു എ പി എ ചുമത്തിയാണ് കേസെടുത്തിരുന്നത്.












Click it and Unblock the Notifications