ജിഎച്ച്എംസി ഫലം കരുത്തായി.. ബിഎംസി പിടിക്കാൻ ബിജെപി; ത്രിദിന സന്ദർശനത്തിന് നഡ്ഡ മുംബൈയിലേക്ക്
മുംബൈ: ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ബിഎംസി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടി. അടുത്തതായി മുംബൈയിൽ നടക്കാനിരിക്കുന്ന മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനാണ് ബിജെപിയുടെ അങ്കപ്പുറപ്പാട്. ബിജെപി ദേശീയ പ്രസിഡന്റ് ജെഡി നഡ്ഡ ഇതോടെ ഡിസംബർ 18ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുംബൈയിലേക്ക് എത്തുകയും ചെയ്യും.
തലൈവര്‍ രജനിക്ക് ഇന്ന് 70ാം പിറന്നാള്‍; തമിഴകം ആഘോഷത്തില്‍, ആശംസയുമായി പ്രധാനമന്ത്രി

ഭൂരിപക്ഷമില്ല
മുംബൈയിലെ 227 കോർപ്പറേറ്റർ സീറ്റുകളിലേക്കാണ് 2022ൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നവും നിർണ്ണായകവുമായ മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പാണ് മുംബൈയിലേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച് ശിവസേനയുമായി തർക്കങ്ങൾ ഉടലെടുത്തതോടെ സർക്കാർ രൂപീകരിച്ചെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.

ജിഎച്ച്എംസി തിരഞ്ഞെടുപ്പ്
കഴിഞ്ഞ മാസം നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വലിയ രണ്ടാമത്തെ വലിയ പാർട്ടിയായി ബിജെപി ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ വർഷം നടന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ വെറും നാല് സീറ്റുകൾ മാത്രം നേടിയ ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടി മുന്നിട്ടുനിൽക്കുകയാണ്. ബിഎംസി വോട്ടെടുപ്പിൽ ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവെച്ച പ്രകടനം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് പാർട്ടിയുടെ ഇപ്പോഴത്തെ ശ്രമം.

ബിഎംസി തിരഞ്ഞെടുപ്പ്
ശിവസേനയും ബിജെപിയും മുംബൈയിലെ മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നിരവധി തവണ മത്സരിച്ചെങ്കിലും 2017 ലെ പതിപ്പിൽ ഇരു പാർട്ടികളും സ്വതന്ത്രമായി പോരാടി. സഖ്യകക്ഷി സ്ഥാനത്ത് വേർപിരിഞ്ഞ ബിജെപിയും ശിവസേനയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇതോടെ വഴിതെളിഞ്ഞിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെയായി ശിവസേന ആധിപത്യം പുലർത്തുന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണത്തിനായി കടുത്ത പോരാട്ടമാണ് ഇപ്പോൾ ഉടലെടുത്തിട്ടുള്ളത്.

ഒറ്റയ്ക്ക് മത്സരിക്കുമെന്ന്
2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് എൻഡി യിൽ നിന്ന് ശിവസേന പുറത്തുപോയത്. ഇതോടെ 2022ലെ ബിഎംസി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിക്കുകയും ചെയ്തിരുന്നു. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ശിവസേന ബിജെപിയുമായുള്ള 25 വർഷം പഴക്കമുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

തിരഞ്ഞെടുപ്പ് 2022ൽ
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് എൻഡിഎ സഖ്യത്തിൽ വിള്ളലേൽക്കുന്നതും ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ എൻസിപി- കോൺഗ്രസ്- ശിവസേന എന്നീ പാർട്ടികളുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലെത്തുന്നത്. 2022 ഫെബ്രുവരിയിലാണ് ബിഎംസിയിലേക്കും മറ്റ് ഒമ്പത് സിവിൽ കോർപ്പറേഷനുകളിലേക്കും 27 ജില്ലാ പരിഷത്തുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
കയ്യകലത്ത് ഭാഗ്യം, നേടാം 262 ദശലക്ഷം ഡോളര്‍ - ഇന്ത്യയില്‍ നിന്നും എങ്ങനെ കളിക്കാം?