ബ്ലൂ വെയ്ല്‍ ജീവനെടുക്കുന്നു! നടപടി ആവശ്യപ്പെട്ട് രാജ്യസഭ, വിഷയം ഉന്നയിച്ചത് ബിജെപി!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയില്‍ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ മരണമടഞ്ഞതോടെ നടപടി ആവശ്യപ്പെട്ട് രാജ്യസഭ. കളിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിം വിഷയം ഗൗരവമായെടുക്കണമെന്നും ഇന്‍റര്‍നെറ്റിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് രാജ്യസഭ വ്യാഴാഴ്ച ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റിന്‍റെ ചോദ്യോത്തര വേളയില്‍ ബിജെപിയുടെ അമര്‍ ശങ്കര്‍ സാബിളാണ് പ്രശ്നം ഉന്നയിച്ചത്.

മുംബൈയിലെ അന്ധേരി സ്വദേശിയായ മന്‍പ്രീത് കൗര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് സാബിള്‍ പ്രശ്നം സഭയില്‍ ഉന്നയിച്ചത്. ലോകമെമ്പാടും കുട്ടികൾക്കിടയിൽ പ്രചരിക്കുന്ന ബ്ലൂവെയ്ൽ ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായി ഇതിനകം തന്നെ 130 ആത്മഹത്യകളാണ് ബ്ലൂവെയ് ലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.

ic

ഹൊററര്‍ ചിത്രങ്ങള്‍ കാണുന്നതുപോലെ നിര്‍ദേശം നല്‍കുന്ന ഗെയിം ടിക്കറ്റില്ലാതെ ട്രെയിനിലും മറ്റും യാത്ര ചെയ്യാന്‍ ആവശ്യപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഗെയിമിന്‍റെ സ്വഭാവം. കേരളത്തില്‍ ഇതിനകം തന്നെ 2000 പേര്‍ ഗെയിം ഡൗണ്‍ലോ‍ഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവരാണ് ഗെയിമിന്‍റെ സ്വാധീനവലയത്തില്‍പ്പെടുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

English summary
Days after a Mumbai teen committed suicide after allegedly playing an online game, the Rajya Sabha on Thursday took up the issue and demanded strict action against such activities on the internet.
Please Wait while comments are loading...