വിമാനങ്ങള്‍ക്കുള്ള ഇന്ധനവില 2 ശതമാനം വര്‍ധിപ്പിച്ചു, സര്‍വകാല റെക്കോഡില്‍
ന്യൂദല്‍ഹി: ആഗോള ഊര്‍ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ജെറ്റ് ഇന്ധന വില ഇന്ന് 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഏഴാമത്തെ വര്‍ദ്ധനവ് ആണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എ ടി എഫ്) ദേശീയ തലസ്ഥാനത്ത് കിലോലിറ്ററിന് 2,258.54 രൂപ അഥവാ 2 ശതമാനം വര്‍ധിപ്പിച്ച് 1,12,924.83 രൂപയായി.
അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വെള്ളിയാഴ്ച മാറ്റമുണ്ടായില്ല. 11 ദിവസമായി 6.40 രൂപയോളം ഇന്ധനവിലയില്‍ വര്‍ധിച്ചിരുന്നു. എ ടി എഫ് വില മാര്‍ച്ച് 16 ന് 18.3 ശതമാനം (കിലോ ലിറ്ററിന് 17,135.63 രൂപ) വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നുണ്ട്. ഇതോടെ ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ജെറ്റ് ഇന്ധന വില ഈ വര്‍ഷം പുതിയ ഉയരങ്ങളിലെത്തി.

2022 - ന്റെ തുടക്കം മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എ ടി എഫിന്റെ വിലകള്‍ വര്‍ധിച്ചിരുന്നു. ജനുവരി ഒന്നിന് ആരംഭിച്ച ഏഴ് തവണയായുള്ള വര്‍ദ്ധനവില്‍ ഏകദേശം 50 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു. അതേസമയം മാര്‍ച്ച് 22 ന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ധന വിലയില്‍ വര്‍ധിക്കാതിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 101.81 രൂപയും ഡീസലിന്റെ വില 93.07 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 116.72, 100.94 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 107.45 രൂപയും ഡീസല്‍ വില 97.52 രൂപയുമായി.
നേരത്തെ കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം 137 ദിവസം വില വര്‍ധിപ്പിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങൡലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഇത്. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ധിച്ചിരുന്നു.
അതേസമയം വിതരണ ശൃംഖലയിലെ തടസവും യുക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ വര്‍ധനയുമാണ് ഇന്ധനവില ഉയരാന്‍ കാരണമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications