കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സ്ത്രീകള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപി നേതാവ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവും എംപിയും ആയ സാക്ഷി മഹാരാജിന്റെ പ്രസ്താവനയുടെ ചൂട് ഇതുവരെ ആറിയിട്ടില്ല. ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണം എന്നായിരുന്ന സാക്ഷി മഹാരാജ് പറഞ്ഞത്. ഇപ്പോഴിതാ വേറൊരു ബിജെപി നേതാവ് പറയുന്നു ഹിന്ദു സ്ത്രീകള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന്!!!

പശ്ചിമ ബംഗാളിലെ ബിജെപി നേതാവാണ് ഈ വിവാദ പ്രസ്താവനയുടെ ഉടമ. ശ്യാം ലാല്‍ ഗോസ്വാമി എന്നാണ് കക്ഷിയുടെ പേര്. ഹിന്ദുക്കളുടെ അംഗ സംഖ്യ കൂട്ടുന്നതിന് വേണ്ടിയാണ് ഗോസ്വാമി ഇത്തരം ഒരു ഉപായം മുന്നോട്ട് വക്കുന്നത്.

Sakshi Maharaj

സാക്ഷി മഹാരാജിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാലും ഗോസ്വാമിയെപോലെ അഞ്ച് കുട്ടികള്‍ വേണമെന്ന് സാക്ഷി പറഞ്ഞിരുന്നില്ല. ഒരെണ്ണത്തിന്റെ കുറവുണ്ടായിരുന്നു.

BJP

കഴിഞ്ഞ ആഴ്ചയാണ് സാക്ഷി മഹാരാജ് മീററ്റില്‍ സംഘ് സമാഗം മഹോത്സവത്തില്‍ പങ്കെടുത്ത് വിവാദ പ്രസംഗം നടത്തിയത്. പാര്‍ട്ടി എംപി കൂടി ആയ ഒരാള്‍ ഇത്തരത്തില്‍ പ്രസംഗിച്ചത് ബിജെപിക്കുളളില്‍ തന്നെ ചര്‍ച്ചയായിരുന്നു. വിഷത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ സാക്ഷി മഹാരാജില്‍ നിന്ന് വിശദീകരണം തേടിയിട്ടും ഉണ്ട്.

നാല് ഭാര്യമാരും നാല്‍പത് കുട്ടികളും എന്ന രീതിയൊന്നും ഇന്ത്യയില്‍ നടക്കില്ല. ഹിന്ദു സമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ വീതം പ്രസവിക്കേണ്ട സമയമായിക്കഴിഞ്ഞു എന്നാണ് സാക്ഷി മഹാരാജ് അന്ന് പറഞ്ഞത്.

English summary
After Sakshi Maharaj, BJP leader Shaymal Goswami says Hindu women should have 5 children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X