Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളേജ് തുടങ്ങിയത് 1978ല്‍; മന്ത്രി പഠിച്ചത്1976ല്‍

ദില്ലി: കേന്ദ്രമന്ത്രിമാരാകുന്ന ബി ജെ പി നേതാക്കള്‍ക്ക് ഇപ്പോള്‍ ശനിദശയാണ് എന്ന് തോന്നുന്നു. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മ്ര്രന്തി സ്മൃതി ഇറാനിക്ക് പിന്നാലെ ഗോപിനാഥ് മുണ്ടെയാണ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. 1978 ല്‍ തുടങ്ങിയ കോളേജില്‍ നിന്നും 1976 ല്‍ ഡിഗ്രി എടുത്തു എന്ന അവകാശവാദമാണ് മന്ത്രിയെ കുടുക്കിയത്.

ബി ജെ പി നേതാവും കേന്ദ്ര നഗര വികസന മന്ത്രിയുമാണ് 64 കാരനായ ഗോപിനാഥ് മുണ്ടെ. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തില്‍ മുണ്ടെ പറഞ്ഞിരിക്കുന്നത് പുനെയിലെ ന്യൂ ലോ കോളേജില്‍ നിന്നും 1976 ല്‍ ബിരുദമെടുത്തു എന്നാണ്. എന്നാല്‍ കോളേജിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് കോളേജ് തുടങ്ങിയത് 1978 ല്‍ ആണെന്നാണ്.

gopinath-munde

സ്മൃതി ഇറാനിക്ക് പിന്നാലെ ഗോപിനാഥ് മുണ്ടെയെക്കൂടി കിട്ടിയതോടെ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ വിമര്‍ശനവുമായി തിരിഞ്ഞിട്ടുണ്ട്. കോളേജ് തുടങ്ങുന്നതിനും രണ്ട് വര്‍ഷം മുമ്പേ എങ്ങനെയാണ് അതേ കോളേജില്‍ നിന്നും മുണ്ടെ ഡിഗ്രി എടുത്തത് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ചോദിച്ചു.

വിദ്യാഭ്യാസ രംഗത്തിന്റെ ചുമതലയുള്ള കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിക്ക് ഡിഗ്രി പോലുമില്ല എന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ പ്രസ്താവനയാണ് ഈ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അജയ് മാക്കന്റെ പ്രസ്തവനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്ന ആരോപണത്തോട് ബി ജെ പി പ്രതികരിച്ചിട്ടില്ല.

അതിന് പുറമെയാണ് ഗോപിനാഥ് മുണ്ടെയ്‌ക്കെതിരായ ഗുരുതരമായ ഈ ആരോപണം. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ ഗോപിനാഥ് മുണ്ടെയൊ ബി ജെ പിയോ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+