എന്ഡിഡിവിയില് വീണ്ടും രാജി, നിധി റസ്ദാന് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ചു

ദില്ലി: എന്‍ഡിടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ച് നിധി റസ്ദാന്. അദാനി ഗ്രൂപ്പ് ചാനല്‍ ഏറ്റെടുത്തതിന് പിന്നാലെ എന്‍ഡിടിവിയിലുണ്ടായ രാജികളില്‍ ഏറ്റവും ഒടുവിലത്തേതാണ് നിധി റസ്ദാന്റേത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസന് ജെയിന് മുപ്പത് വര്‍ഷത്തോളം നീണ്ട തന്റെ എന്‍ഡിടിവിയിലെ ജോലി അവസാനിപ്പിച്ചത്. നിധി റസ്ദാന് 20 വര്‍ഷത്തിലേറെയായി എന്‍ഡിടിവിയുടെ ഭാഗമായിരുന്നു.
''22 വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ഡിടിവിയില്‍ നിന്നും ഇറങ്ങാനുളള സമയമായിരിക്കുന്നു. അതൊരു അത്ഭുതകരമായ റോളര്‍ കോസ്റ്റര്‍ യാത്ര പോലെ ആയിരുന്നു, എന്നാല്‍ എവിടെ ഇറങ്ങണമെന്ന് അറിയണം. ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ഇത്രയും വര്‍ഷക്കാലം തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'', നിധി റസ്ദാന് ട്വിറ്ററില്‍ കുറിച്ചു.
ജനുവരി 28ന് ആയിരുന്നു ശ്രീനിവാസന് ജെയിന്റെ രാജി. ''മൂന്ന് ദശാബ്ദത്തോളം നീണ്ട എന്‍ഡിടിവിയിലെ ഗംഭീര ജീവിതം ഇന്ന് അവസാനിക്കുന്നു. രാജി വെക്കാനുളള തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ അത് തന്നെയാണ്. കൂടുതല്‍ പിന്നീട്'' എന്നാണ് ശ്രീനിവാസന് ജെയിന് ട്വീറ്റ് ചെയ്തത്. ''നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും തിളങ്ങുക തന്നെ ചെയ്യും വസു, നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും. നിങ്ങളെക്കാലവും ഒരു വഴികാട്ടിയായിരുന്നു. ഇന്നുളള ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ചിയേഴ്സ്'', എന്നാണ് നിധി റസ്ദാന് മറുപടി കുറിച്ചിരുന്നത്.

ചാനല്‍ ഗ്രൂപ്പ് പ്രസിഡണ്ട് സുപര്‍ണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഓഫീസര്‍ കവല്‍ജിത്ത് സിംഗ് ബേദി എന്നിവരും അടുത്തിടെ ചാനല്‍ വിട്ടിരുന്നു. കമ്പനിക്ക് നൂതനമായ ഒരു ദിശാബോധവും ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനുതകുന്ന ഒരു പുതിയ നേതൃത്വത്തെ തയ്യാറാക്കുകയാണ് എന്നാണ് രാജികള്‍ സംബന്ധിച്ചുളള എന്‍ഡിടിവിയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് എന്‍ഡിടിവിയുടെ പ്രമോട്ടര്‍ഗ്രൂപ്പായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനങ്ങള്‍ ചാനല്‍ സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും രാജി വെച്ചിരുന്നു. തൊട്ടടുത്ത ദിവസം നവംബര്‍ മുപ്പതിന് എന്‍ഡിടിവി ഹിന്ദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാര്‍ രാജി വെച്ചു. ചാനലില്‍ തങ്ങള്‍ക്കുളള 32.26 ശതമാനം ഷെയറിലെ 27.26 ശതമാനവും പ്രണോയ് റോയിയും രാധികാ റോയിയും അദാനി ഗ്രൂപ്പിന് വില്പന നടത്തിയിരുന്നു. നിലവില്‍ എന്‍ഡിടിവിയുടെ പ്രധാന ഷെയര്‍ ഹോള്‍ഡര്‍ അദാനി ഗ്രൂപ്പാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications