കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഇതുവരെ കാണാത്ത പ്രതിഷേധം, നിലപാടില്‍ മാറ്റമില്ലാതെ സൈനിക തലവന്മാര്‍, അഗ്നിപഥിന് പിന്തുണ

Google Oneindia Malayalam News

ദില്ലി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരെ രാജ്യം മുഴുവന്‍ നിന്ന് കത്തുകയാണ്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് സൈനിക മേധാവിമാര്‍. മൂന്ന് സേനാ വിഭാഗങ്ങളുടെയും തലവന്മാര്‍ അഗ്നിപഥിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് സൈനിക തലവന്മാര്‍ പറയുന്നു. സൈന്യത്തെ മെച്ചപ്പെടുത്താനും, അതോടൊപ്പം തൊഴിവസരവുമാണ് സൈനിക മേധാവിമാര്‍ പറയുന്നു. ഈ ചൊവ്വാഴ്ച്ചയാണ് അഗ്നിപഥ് സ്‌കീം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ ട്രെയിനിംഗായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വലിയ പ്രതിഷേധമാണ് ഉത്തരേന്ത്യയില്‍ നിന്നുയര്‍ന്നത്.

അഗ്നിപഥ് പ്രതിഷേധം: ബീഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടാക്രമിച്ചു, ബിജെപി അധ്യക്ഷനെയും വെറുതെ വിട്ടില്ലഅഗ്നിപഥ് പ്രതിഷേധം: ബീഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടാക്രമിച്ചു, ബിജെപി അധ്യക്ഷനെയും വെറുതെ വിട്ടില്ല

1

സൈനിക റിക്രൂട്ട്‌മെന്റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ഹരികുമാര്‍ പറഞ്ഞു. ഈ പദ്ധതി സേനകള്‍ക്ക് ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ വികസനം ഇതിലൂടെ സാധ്യമാകുമെന്നും നാവിക സേനാ മേധാവി പറഞ്ഞു. അതേസമയം പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് കരസേന മേധാവി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാവുമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

അഗ്നിപഥിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ യുവാക്കള്‍ മനസ്സിലാക്കിയിട്ടില്ലെന്ന് കരസേനാ മേധാവി പറയുന്നു. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ അതേ തുടര്‍ന്നുണ്ടായതാണ്. എന്താണ് ഈ സ്‌കീമെന്ന് മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമാണിത്. അത് അവര്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് മനസ്സിലാവും. സേനയിലെ എല്ലാ വിഭാഗവും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും, കോര്‍പ്പറേറ്റുകളും അഗ്നിവീറുകള്‍ക്ക് തൊഴില്‍ മേഖലയില്‍ മുന്‍ഗണന നല്‍കും. ഇവരുടെ ആശങ്കകളും അവര്‍ മനസ്സിലാക്കുമെന്നാണ് തോന്നുന്നതെന്നും പാണ്ഡെ പറഞ്ഞു.

അതേസമയം സൈനികരുടെ പ്രായപരിധി 24 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട് കേന്ദ്രം. പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റം. നേരത്തെ ഇത് 21 ആയിരുന്നു. സൈന്യത്തിലെ ശരാശരി പ്രായം ഇപ്പോള്‍ 32 വയസ്സാണ്. ഇത് 24-26 വയസ്സിനുള്ളിലാവും, അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍. സൈന്യം എന്ന് പറയുന്നത് തൊഴില്‍ നല്‍കുന്ന ഒരു സ്‌കീമല്ല. രാജ്യസ്‌നേഹം കാരണമാണ് നിങ്ങള്‍ അവിടെ ചേരുന്നത്. 75 ശതമാനം അഗ്നിവീറുകളെ പരിശീലനത്തിന് ശേഷം ഒഴിവാക്കുമ്പോള്‍ പ്രശ്‌നം സംഭവിക്കില്ല. അവര്‍ ചെറുപ്രായമായിരിക്കും. അതുകൊണ്ട് അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും നാവിക സേന മേധാവി ഹരികുമാര്‍ പറഞ്ഞു.

ഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസിഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസി

English summary
agneepath protest: army heads supports angeepath scheme, they says good for youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X