കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യവ്യാപക പ്രതിഷേധം; 7 സംസ്ഥാനങ്ങള്‍ സംഘര്‍ഷത്തില്‍ മുങ്ങി... സര്‍ക്കാരിന് ഞെട്ടല്‍, അപ്രതീക്ഷിതം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയമായ അഗ്നിപഥിനെതിരെ ബിഹാറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യ വ്യാപകമാകുന്നു. 7 സംസ്ഥാനങ്ങള്‍ പ്രതിഷേധത്തില്‍ മുങ്ങി. പോലീസും ജനങ്ങളും ഏറ്റുമുട്ടുന്നത് തുടരുകയാണ്. നിരവധി തീവണ്ടികള്‍ക്ക് സമരക്കാര്‍ തീവച്ചു. ബസുകളും കത്തിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും നേരെ ആക്രമണമുണ്ടായി.

പ്രതിഷേധം ശക്തിപ്പെടുന്നുണ്ടെങ്കിലും പുതിയ റിക്രൂട്ട്‌മെന്റ് നയവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും തീരുമാനം. യുവാക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ പ്രതിപക്ഷം സര്‍ക്കാര്‍ നീക്കത്തെ സംശയത്തോടെയാണ് കാണുന്നത്.

അതിനിടെയാണ് രാജ്യവ്യാപക പ്രതിഷേധം. തെലങ്കാനയില്‍ ഒരു യുവാവ് പോലീസ് വെടിയേറ്റ് മരിച്ചു. 35 തീവണ്ടികള്‍ റദ്ദാക്കി. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സമരത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

നടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ; മികവ് തെളിയിച്ചതിനുള്ള ആദരംനടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ; മികവ് തെളിയിച്ചതിനുള്ള ആദരം

1

സമരത്തിനിടെ തെലങ്കാനയിലെ സെക്കന്തരാബാദിലാണ് ഒരാള്‍ വെടിയേറ്റ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമരം ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുന്നത് തെലങ്കാനയില്‍ നിന്നാണ്. അതേസമയം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഒഡീഷ തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ സമരം സംഘര്‍ഷത്തിലേക്ക് വഴി മാറിയിട്ടുണ്ട്.

2

ബിഹാറില്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ രേണു ദേവിയുടെ വീട് ആക്രമിക്കപ്പെട്ടു. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് ഉപമുഖ്യമന്ത്രിയുടെ വീട്. ഈ മേഖലയില്‍ ശക്തമായ സമരമാണ് നടക്കുന്നത്. ഇത്തരം സമരങ്ങള്‍ സമൂഹത്തിന് ഭൂഷണമല്ലെന്ന് രേണു ദേവി പ്രതികരിച്ചു. ബുധനാഴ്ച മുതല്‍ ബിഹാറില്‍ സമരം ശക്തമാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിക്ക് അനുകൂലമായി സംസാരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.

3

ഉത്തര്‍ പ്രദേശിലെ ബല്ലിയയിലെ റെയില്‍വേ സ്റ്റേഷനിലേക്ക് സമരക്കാര്‍ ഇരച്ചുകയറി ആക്രമണം നടത്തി. ഇവിടെയുണ്ടായിരുന്ന ട്രെയിന്‍ ബോഗിക്ക് തീവച്ചു. റെയില്‍വെ സ്‌റ്റേഷനില്‍ വ്യാപക അക്രമം നടത്തി. പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. അതിനിടെ മറ്റൊരു ജനക്കൂട്ടം റെയില്‍വെ സ്‌റ്റേഷന് പുറത്ത് പോലീസുമായി ഏറെ നേരം ഏറ്റുമുട്ടി. അലിഗഡില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു.

4

200 ട്രെയിനുകളുടെ സര്‍വീസിനെ സമരം ബാധിച്ചു. 35 തീവണ്ടികള്‍ യാത്ര റദ്ദാക്കി. 13 ട്രെയിനുകള്‍ പാതി വഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. 9 ട്രെയിനുകളാണ് സമരക്കാര്‍ കത്തിച്ചത്. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 200ഓളം പേര്‍ ഇതുവരെ അറസ്റ്റിലായി. സര്‍ക്കാര്‍ വലിയ ആഘോഷമാക്കി കൊണ്ടുവരുന്ന ഒരു നയത്തെയും ജനം പിന്തുണയ്ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നയന്‍താര കൊച്ചിയില്‍; കറുപ്പണിഞ്ഞ് വിഘ്‌നേഷും... താരദമ്പതികളുടെ ചിത്രങ്ങള്‍

5

ചൊവ്വാഴ്ചയാണ് അഗ്നിപഥ് എന്ന പേരിലുള്ള പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സൈന്യത്തെ കാലത്തിന് അനുസരിച്ച് പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കര, നാവിക, വ്യോമ സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ കാതലായ മാറ്റം വരുത്തുന്നതാണ് അഗ്നിപഥ്. ഒട്ടേറെ ആകര്‍ഷകരമായ കാര്യങ്ങളും ഇതോടൊപ്പമുണ്ട്.

6

4 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. 17.5 മുതല്‍ 21 വയസ് വരെയുള്ളവര്‍ക്കാണ് റിക്രൂട്ട്‌മെന്റ്. നാല് വര്‍ഷത്തിന് ശേഷം 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവര്‍ക്ക് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാം. ഇവര്‍ക്ക് 12 ലക്ഷത്തോളം രൂപയുടെ നിക്ഷേപം സ്വന്തമായി ലഭിക്കും. കൂടാതെ ഇന്‍ഷുറന്‍സ് പദ്ധതിയും. സേവന കാലത്തിനിടെ മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരവും കിട്ടും.

7

ചുരുങ്ങിയ സര്‍വീസ്, പെന്‍ഷനില്ല എന്നതാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടിയ ആദ്യ കാര്യം. പ്രതിഷേധം കണക്കിലെടുത്ത് ഈ വര്‍ഷം മാത്രം പ്രായപരിധി 23 ആക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെല്ലാം സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നയവുമായി മുന്നോട്ട് പോകുകയാണ്. സൈനികര്‍ക്ക് പുതിയ പദ്ധതി വിശദീകരിക്കാന്‍ സൈന്യം തീരുമാനിച്ചു.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

English summary
Agnipath Protest Spread More States; Round Up Malayalam News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X