കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമം കൂടുതൽ വിപണികൾ ലഭ്യമാക്കും; കർഷകരുടെ വരുമാനം വർദ്ധിക്കും; ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമത്തെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരായിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണികള്‍ ലഭ്യമാകും. കൂടാതെ പരിഷ്‌കാരങ്ങള്‍ നടപ്പിലാകുന്നതോടെ പുതിയ വിപണികളിലേക്കും സാങ്കേതിക വിദ്യയിലേക്കും കര്‍ഷകര്‍ കടന്നുചെല്ലും. അനാവശ്യ ചട്ടക്കൂടുകളയെല്ലാം തന്നെ നീക്കുന്നതാണ് ഞങ്ങള്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമറിഞ്ഞ് കളിക്കുക, ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിക്ക് ചുട്ടമറുപടിയുമായി ഹരീഷ് പേരടികളമറിഞ്ഞ് കളിക്കുക, ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിക്ക് ചുട്ടമറുപടിയുമായി ഹരീഷ് പേരടി

modi

ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ 93ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ അതിര്‍ത്തിയിലെ കര്‍ഷക സമരങ്ങള്‍ ശക്തിപ്രാപിക്കുന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിയമത്തെ പിന്തുണച്ച് വീണ്ടും രംഗത്തെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യം പഠിച്ച കാര്യങ്ങളും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ നമ്മുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റരാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയ്ക്ക് മേല്‍ ലോകത്തിനുള്ള വിശ്വാസം വര്‍ദ്ധിച്ചു. ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിക്കുകയാണ്. 2020ല്‍ രാജ്യത്ത് ഒരുപാട് മാറ്റങ്ങളുണ്ടായി. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുന്നവരുണ്ട്. ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ മുന്‍ഗണന നല്‍കിയത്. ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും ലോകം കാണുന്നുണ്ട്. ആത്മനിര്‍ഭര്‍ അഭിയാന്‍ വിവിധ മേഖലകളിലേക്ക് വര്‍ദ്ധിപ്പിക്കുമെന്നും മോദി വ്യക്തമാക്കി.

Recommended Video

cmsvideo
Kerala Farmers send Banana to PM Modi, in solidarity with Farmer Protest

കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ നേരത്തെയും പ്രധാനമന്ത്രി കാര്‍ഷിക നിമയത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. പുതിയ നിയമം ഒരു വലിയ കമ്പോളത്തിനുള്ള അവസരങ്ങള്‍ നല്‍കി കര്‍ഷകരെ ശാക്തീകരിക്കുന്നതിനോടൊപ്പം നിയമപരിരക്ഷയും ഉറപ്പ് വരുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിന് വേണ്ടിയണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് വരും ദിവസങ്ങളില്‍ ഈ പുതിയ നിയമങ്ങളുടെ പ്രയോജനങ്ങള്‍ നമുക്ക് കാണുകയും അനുഭവിക്കുകയും ചെയ്യാന്‍ കഴിയുെമ്മ് വാരണാസിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ശബരിമലയില്‍ പിണറായിയെ പിന്തുണച്ച് സുരേഷ് ഗോപി! സുപ്രീം കോടതി വിധിയാണ്, അത് അനുസരിച്ചേ മതിയാകൂ...ശബരിമലയില്‍ പിണറായിയെ പിന്തുണച്ച് സുരേഷ് ഗോപി! സുപ്രീം കോടതി വിധിയാണ്, അത് അനുസരിച്ചേ മതിയാകൂ...

മത്സരം ബിജെപിയും എൽഡിഎഫും തമ്മിൽ, തൃക്കണ്ണാപൂരത്ത് പ്രതീക്ഷകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയമത്സരം ബിജെപിയും എൽഡിഎഫും തമ്മിൽ, തൃക്കണ്ണാപൂരത്ത് പ്രതീക്ഷകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയ

English summary
Agricultural law will make more markets; Farmers incomes will increase Says, PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X