കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ലക്ഷ്യം കോടി യുവാക്കള്‍; സംസ്ഥാനങ്ങള്‍ക്ക് കത്ത്!! വേറിട്ട ഒരുക്കം, ടി 20യെ വെട്ടി

Google Oneindia Malayalam News

ദില്ലി: പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രമുഖ പാര്‍ട്ടികളുടെ മുന്നൊരുക്കങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ബിജെപി ടി 20 ഫോര്‍മുല മുന്നോട്ട് വച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരുപടി കൂടി കടന്നുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം ശക്തമായ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

എന്നാല്‍ പാരമ്പര്യ തിരഞ്ഞെടുപ്പ് രീതി തന്നെ പിന്തുടരേണ്ടതില്ല എന്ന നിര്‍ദേശവും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വേറിട്ട പ്രചാരണ രീതികള്‍ പരീക്ഷിക്കുന്നത്. ഒരുകോടി യുവാക്കളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സപ്തംബര്‍ 13ന് ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

 അടുത്ത വര്‍ഷം ആദ്യപകുതി

അടുത്ത വര്‍ഷം ആദ്യപകുതി

അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണ പറ്റിയ പാളിച്ചകള്‍ ഇത്തവണ സംഭവിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കാലേകൂട്ടിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി നേതൃത്വ തലത്തില്‍ ഒട്ടേറെ ചര്‍ച്ചകളാണ് നടക്കുന്നത്.

ബൂത്ത് തലം ശക്തമാക്കാന്‍

ബൂത്ത് തലം ശക്തമാക്കാന്‍

ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനായി ബൂത്ത് അസിസ്റ്റന്റുമാരെ കൂടുതല്‍ നിയമിക്കും. ഒരു കോടി ബൂത്ത് അസിസ്റ്റന്റുമാരെ നിയമിക്കാനാണ് തീരുമാനമെന്ന് പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ ദൗത്യം ഭാരിച്ചതാണ്.

പുതിയ പദ്ധതി

പുതിയ പദ്ധതി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പുതിയ തന്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം അടുത്തിടെ ദില്ലിയില്‍ ചേര്‍ന്ന സംസ്ഥാനതല നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയിലാണ് ഒരുകോടി ബൂത്ത് അസിസ്റ്റന്‍രുമാരെ കണ്ടെത്താന്‍ പദ്ധതി വേണമെന്ന നിര്‍ദേശം വന്നത്.

അശോക് ഗെഹ്ലോട്ടിന്റെ കത്ത്

അശോക് ഗെഹ്ലോട്ടിന്റെ കത്ത്

മികച്ച പദ്ധതിയാണ് നിര്‍ദേശിക്കപ്പെട്ടത് എന്ന് ബോധ്യപ്പെട്ട രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. തുടര്‍കാര്യങ്ങള്‍ക്കായി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടിനെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതും പുതിയ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ കത്ത് അയച്ചത്.

ഓരോ ബൂത്തിലും 10 പേര്‍

ഓരോ ബൂത്തിലും 10 പേര്‍

സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് നിര്‍ദേശം. സപ്തംബര്‍ 13നാണ് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചത്. ഓരോ ബൂത്തിലും 10 അസിസ്റ്ററുമാരെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തുന്നത്. ജില്ലാ, ബ്ലോക്ക് നേതാക്കളുടെ സഹായത്തോടെയായിരിക്കും ഇതു നടപ്പാക്കുക.

 25 വീട്ടുകാരെ കാണും

25 വീട്ടുകാരെ കാണും

ഓരോ ബൂത്ത് അസിസ്റ്റന്റുമാര്‍ക്കും പ്രത്യേക ദൗത്യം പാര്‍ട്ടി ഏല്‍പ്പിക്കുന്നുണ്ട്. അതില്‍ പ്രധാനമായത് ഓരോരുത്തരും 25 വീട്ടുകാരെ നേരിട്ട് സന്ദര്‍ശിക്കണമെന്നാണ്. ഓരോ വീട്ടുകാരുമായി ബൂത്ത് അസിസ്റ്റന്റ് ബന്ധം സ്ഥാപിക്കണം. അവരുടെ രാഷ്ട്രീയ നിലപാട് അറിയണം. രാജ്യത്തെ നിലവിലെ സാഹചര്യം ബോധിപ്പിക്കണം. കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഉമ്മന്‍ചാണ്ടിയും വേണുഗോപാലും

ഉമ്മന്‍ചാണ്ടിയും വേണുഗോപാലും

സപ്തംബര്‍ ആറിന് ദില്ലിയില്‍ ചേര്‍ന്ന നേതൃയോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍ നിന്ന് സംസ്ഥാനത്തെ പ്രധാന ഭാരവാഹികള്‍ക്ക് പുറമെ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, എകെ ആന്റണി എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു. രാഹുല്‍ ഗാന്ധി കൈലാസ് മാനസരോവര്‍ യാത്രയിലായതിനാല്‍ അശോക് ഗെഹ്ലോട്ടും അഹ്മദ് പട്ടേലുമാണ് യോഗം നിയന്ത്രിച്ചത്.

പത്ത് ലക്ഷം ബൂത്തുകള്‍

പത്ത് ലക്ഷം ബൂത്തുകള്‍

രാജ്യത്തുടനീളം പത്ത് ലക്ഷം ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 10 ബൂത്ത് അസിസ്റ്ററുമാരെ നിയമിക്കും. ഇതിന് വേണ്ടി ഒരു കോടി പ്രവര്‍ത്തകരെയാണ് ചുമതലപ്പെടുത്തുക. പ്രധാനമായും തിരഞ്ഞെടുക്കുന്നത് യുവാക്കളെയാണ്. മുതിര്‍ന്നവരുടെ സഹകരണവും ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ്

സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ്

നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നവംബര്‍-ഡിസംബര്‍ കാലയളവില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുമ്പ് തന്നെ ബൂത്ത് അസിസ്റ്റന്റുമാരെ നിയമിക്കും. അവര്‍ ജോലിയും തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പിനെ കാണുന്നത്.

സാമ്പത്തിക പ്രശ്‌നം

സാമ്പത്തിക പ്രശ്‌നം

സാമ്പത്തികമാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിന് വേണ്ടി രാഹുല്‍ ഗാന്ധി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഓരോ വീട്ടിലും ചെന്നുള്ള പണപ്പിരിവാണ് ഉദ്ദേശിക്കുന്നത്. എല്ലാ വോട്ടര്‍മാരുമായും അടുത്ത ബന്ധമുണ്ടാക്കാനുള്ള വഴി കൂടിയാണ് ഇതിലൂടെ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്.

ബിജെപിയുടെ ടി 20 ഫോര്‍മുല

ബിജെപിയുടെ ടി 20 ഫോര്‍മുല

ബിജെപിയും ശക്തമായ ഒരുക്കം നടത്തുന്നുണ്ട്. ബൂത്ത് തലങ്ങളില്‍ ഒരു പ്രവര്‍ത്തകര്‍ 20 വീടുകള്‍ തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കണമെന്നാണ് ബിജെപിയുടെ നിര്‍ദേശം. മാത്രമല്ല, ബൂത്ത് തലത്തില്‍ 20 പേരെ അംഗങ്ങളായി ചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടി 20 ഫോര്‍മുലയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

ഗോവയില്‍ ബിജെപി പെട്ടു; തമ്മിലടിച്ച് ഭരണകക്ഷികള്‍!! സഭ പിരിച്ചുവിട്ടേക്കും, കണ്ണുംനട്ട് കോണ്‍ഗ്രസ്ഗോവയില്‍ ബിജെപി പെട്ടു; തമ്മിലടിച്ച് ഭരണകക്ഷികള്‍!! സഭ പിരിച്ചുവിട്ടേക്കും, കണ്ണുംനട്ട് കോണ്‍ഗ്രസ്

English summary
Ahead of Lok Sabha polls, Congress to rope in one crore ‘booth assistants’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X