അധ്യക്ഷന്‍ രാഹുല്‍ തന്നെ?; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സൂചനയുമായി ഹരീഷ് റാവത്ത്
ന്യൂഡല്‍ഹി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായിരിക്കുകയാണ്. ഒക്ടോബര്‍ 17നാണ് തിരഞ്ഞെടുപ്പ് നടക്കുക. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം എടുത്തത്. 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 19 ന് അറിയുകയും ചെയ്യും.
ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ മുന്നോട്ടുവെച്ച ആവശ്യമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തണമെന്നത്. അതേസമയം ഒരു വിഭാഗം ആള്‍ക്കാര്‍ ആവശ്യപ്പെട്ടത് രാഹുല്‍ ഗാന്ധി അധ്യക്ഷപദവിയിലേക്ക് എത്തണമെന്നതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ രാഹുല്‍ താല്പര്യം പ്രകടിപ്പിച്ചതുമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയും രാഹുല്‍ ഗാന്ധി തന്നെ ആവും കോണ്‍ഗ്രസ് അധ്യക്ഷനാവുക എന്ന സൂചന നല്‍കിയിരിക്കുകയാണ് ഹരീഷ് റാവത്ത്.

'ഉടന്‍ തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്നു, ''ഹരീഷ് റാവത്ത് ഞായറാഴ്ച പറഞ്ഞു.2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. പിന്നെ പലകും പലവട്ടം രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രരസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇത്തവണയും അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ വഴങ്ങിയില്ല.
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

സംഘടനാ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെ ആയിരുന്നു ആ സമിതിയിലെ മുതിര്‍ന്ന അംഗവും മുന്‍ കേന്ദ്രമന്ത്രിയും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുംമായ ആസാദ് പാര്‍ട്ടിയുമായുള്ള അര നൂറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചത്. പിന്നാലെ മുന്‍ മന്ത്രി ജി.എം.സരൂരി ഉള്‍പ്പെടെ കശ്മീരിലെ 5 നേതാക്കളും രാജിവച്ചു. കശ്മീരില്‍ വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നാണു സൂചന.

പാര്‍ട്ടി വിട്ട ഗുലാം നബി ആസാദ് രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇനിയൊരു തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്കു കോൺഗ്രസ് വീണുവെന്നും തിരുത്താനാവാത്ത വിധം പാർട്ടി തകർന്നുവെന്നും ആസാദ് കുറ്റപ്പെടുത്തിയിരുന്നു. കാര്യഗൗരവമില്ലാത്ത രാഹുലിനെ തലപ്പത്തു പ്രതിഷ്ഠിക്കാൻ കഴിഞ്ഞ 8 വർഷമായി പാർട്ടി നടത്തിയ പ്രവൃത്തികളാണ് കോൺഗ്രസിന്റെ തകർച്ച്ക്ക് വഴി ഒരുക്കിയതെന്ന ആസാദ് പറഞ്ഞിരുന്നു.

യുപിഎ സർക്കാരിനെ തകർത്ത റിമോട്ട് കൺട്രോൾ ഭരണം കോൺഗ്രസിലേക്കും വ്യാപിച്ചുവെന്ന് ആസാദ് ആരോപിച്ചിരുന്നു. സോണിയ പേരിനു മാത്രമുള്ള പ്രസിഡന്റാണെന്നും പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും രാഹുലോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടൻമാരോ പഴ്സനൽ അസിസ്റ്റന്റുമാരോ ആണ് എടുക്കുന്നതെന്നും ആസാദ് പറഞ്ഞിരുന്നു.

ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഭിന്ന അഭിപ്രായമാണ് ഉള്ളത്. പോകുന്നവര്‍ പോകട്ടേ എന്ന നിലപാട് ചിലര്‍ സ്വീകരിക്കുമ്പോള്‍ കൊഴിഞ്ഞുപോക്ക് അങ്ങനെ അനുവദിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.സ്ഥാനാര്‍ഥി പട്ടിക ഒക്ടോബര്‍ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം.












Click it and Unblock the Notifications