2008ലെ അഹമ്മദാബാദ് സ്‌ഫോടനം: 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് പ്രത്യേക കോടതി,11 പേർക്ക് ജീവപര്യന്തം
അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിലെ 49 കുറ്റവാളികളിൽ 38 പേർക്കും വധശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ പ്രത്യേക കോടതി യുടേതാണ് ഉത്തര്. 56 കൊല്ലപ്പെട്ട സ്ഫോടന പരമ്പരയില്‍ 49 പേരെയായിരുന്നു ആകെ കുറ്റവാളികളായി കണ്ടെത്തിയിരുന്നത്. 11 പേർക്ക് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും പ്രത്യേക ജഡ്ജി എആർ പട്ടേൽ വിധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കണം.
ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ടവരിൽ ഒരാളായ ഉസ്മാൻ അഗർബത്തിവാല എന്ന പ്രതിക്ക് ആയുധ നിയമപ്രകാരമുള്ള ശിക്ഷയ്ക്ക് ഒരു വർഷത്തെ തടവ് കൂടി വിധിച്ചിട്ടുണ്ട്. ഐപിസി, യുഎപിഎ, സ്‌ഫോടക വസ്തു നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവയുടെ ഓരോ വകുപ്പിന് കീഴിലും ശിക്ഷിക്കപ്പെട്ട 49 കുറ്റവാളികളിൽ ഓരോരുത്തരുടെയും ശിക്ഷകൾ ഒരേസമയം നടപ്പാക്കും. കൂടാതെ, 48 പ്രതികളിൽ നിന്ന് 2.85 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. അഗർബത്തിവാലയ്ക്ക് ആയുധ നിയമപ്രകാരമുള്ള അധിക ശിക്ഷയും 2.88 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്.

കൊലപാതകം, രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ കുറ്റകൃത്യങ്ങൾ പ്രകാരം മൊത്തം 78 പ്രതികളിൽ 49 പേർ കുറ്റക്കാരാണെന്ന് ഫെബ്രുവരി 8 ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 2008 ജൂലൈ 26 നായിരുന്നു അഹമ്മദാബാദിലെ സർക്കാർ സിവിൽ ആശുപത്രി, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള എൽജി ഹോസ്പിറ്റൽ, ബസുകൾ, പാർക്ക് ചെയ്ത സൈക്കിളുകൾ, കാറുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 22 സ്ഥലങ്ങളിൽ ബോബം സ്ഫോടനം ഉണ്ടായത്. 56 പേർ കൊല്ലപ്പെടുകയം 200 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 24 ബോംബുകളിൽ കലോലിലും നരോദയിലും സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചിരുന്നില്ല.
ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക
ഇന്ത്യൻ മുജാഹിദീൻ (ഐഎം) ആയിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അക്രമണത്തിന് മുന്നോടിയായി രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുകയുംചെയ്തിരുന്നു. മലയാളികള്‍ ഉള്‍പ്പടെ കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications