Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്‌യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൂപ്പർതാരം വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെയും മത്സര രംഗത്തുണ്ട്. വിജയ് പെരമ്പൂരിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെ മാറ്റ് ചില വിവാദങ്ങൾ പുകയുന്നുണ്ട് ഇപ്പോൾ. വിജയ്‌യെ ജയിപ്പിക്കാൻ എൻഡിഎ അഥവാ ബിജെപി ശ്രമിക്കുന്നുവെന്നും അതിനായി മണ്ഡലത്തിൽ സ്വാധീനമില്ലാത്ത കക്ഷിക്ക് ഇവിടെ സീറ്റ് നൽകിയെന്നുമുള്ള ആരോപണം ശക്തമാവുകയാണ്.

ഒ റ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ സീറ്റ് പങ്കിടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യത്തിന്റെ നേതൃസ്ഥാനത്തുള്ള എഐഎഡിഎംകെയും ബിജെപിയും വിജയിയുമായി ഒരു നേരിട്ടുള്ള പോരാട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു എന്ന സൂചന ലഭിക്കുന്നത്. പുതിയ സീറ്റ് പങ്കിടൽ ഫോർമുല അനുസരിച്ച്, ബിജെപി 27 മണ്ഡലങ്ങളിലും, പട്ടാളി മക്കൾ കച്ചി (പിഎംകെ) 18 മണ്ഡലങ്ങളിലും, അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) 11 മണ്ഡലങ്ങളിലും മത്സരിക്കും.

vijay

മറ്റ് ചെറിയ സഖ്യകക്ഷികൾക്ക് ശേഷിക്കുന്ന സീറ്റുകൾ നൽകും. സഖ്യത്തിന്റെ തലവനായ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, തന്റെ പാർട്ടി ബാക്കിയുള്ള 169 സീറ്റുകളിൽ നേരിട്ട് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ പേരമ്പൂർ മണ്ഡലത്തിൽ നിന്ന് വിജയ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ഈ മണ്ഡലത്തിൽ എഐഎഡിഎംകെ നേരിട്ട് മത്സരിക്കാതെ, സഖ്യകക്ഷിയായ പിഎംകെക്ക് സീറ്റ് വിട്ടുകൊടുത്തു.

വടക്കൻ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ കൊളത്തൂർ നിയമസഭാ മണ്ഡലത്തോട് ചേർന്നുള്ള, പരമ്പരാഗതമായി ഡിഎംകെക്ക് സ്വാധീനമുള്ള പേരമ്പൂർ മണ്ഡലത്തിൽ വിജയ്‌യെ ജയിപ്പിക്കാൻ എൻഡിഎ സഖ്യം രഹസ്യമായി സഹായിക്കുന്നു എന്ന ആരോപണത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

നേരത്തെ തന്നെ വിജയ്‌യെ എൻഡിഎ പാളയത്തിൽ എത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനായി ഉപമുഖ്യമന്ത്രി പദവും 80 സീറ്റുകളും വാഗ്‌ദാനം ചെയ്തെങ്കിലും നടൻ താൽപര്യം കാട്ടിയിരുന്നില്ല. ഈ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതാകട്ടെ ബിജെപി ആയിരുന്നു. നിലവിൽ പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിന് ശേഷം വിജയ്‌യെ ആവശ്യം വന്നേക്കുമെന്ന് ചില അഭിപ്രായ പ്രകടങ്ങൾ ഉയരുന്നുണ്ട്.

അതായത് നേരിട്ടുള്ള സഖ്യം ഇല്ലെങ്കിലും തങ്ങളുടെ മുന്നണിയോ പാർട്ടിയോ ശക്തമല്ലാത്ത ഇടങ്ങളിൽ എല്ലാം ടിവികെയ്ക്ക് പൂർണ പിന്തുണ നൽകി കൊണ്ട് സീറ്റുകൾ പരമാവധി ഡിഎംകെയിൽ നിന്ന് അകറ്റുകയെന്നതാണ് എഐഎഡിഎംകെയുടെ ശ്രമമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെ കൂടെ വിജയ്‌യെ ഡിഎംകെ കോട്ടയിൽ ജയിക്കാൻ സഹായിക്കുക കൂടി ചെയ്‌താൽ അത് ഗുണം ചെയ്യുമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.

അണ്ണാമലൈക്ക് സീറ്റില്ല?

അതിനിടെ കോയമ്പത്തൂരിലെ സിങ്കനെല്ലൂർ മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന മുൻ ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. ഈ സീറ്റ് ബിജെപിക്ക് അനുവദിച്ചില്ല. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലെത്തിയ അണ്ണാമലൈ, ബിജെപിയുടെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ, നിരാശ പ്രകടമാക്കിയ അണ്ണാമലൈ പറഞ്ഞതിങ്ങനെ: 'ഞാൻ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഒരു പാർട്ടി പ്രവർത്തകനായി എന്റെ ജോലി ചെയ്യുന്നു' എന്നായിരുന്നു. പാർട്ടി നേതൃത്വം നിർദ്ദേശിക്കുകയാണെങ്കിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം ഒഴിഞ്ഞുമാറുകയും നമുക്ക് പിന്നീട് അതിനെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് മടങ്ങുകയും ചെയ്യുകയായിരുന്നു.

അതിനിടെ സീറ്റ് പങ്കിടൽ പ്രകാരം ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായി ബിജെപി 20 സീറ്റുകളിലാണ് മത്സരിച്ചത്. അന്ന് നാഗർകോവിൽ, മൊടക്കൂരിച്ചി, കോയമ്പത്തൂർ സൗത്ത്, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് അവർക്ക് നാല് സീറ്റുകൾ നേടാനായി. ഇത്തവണ പാർട്ടിക്ക് 27 സീറ്റുകളാണ് ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+