കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ബിസിനസ് പിടിച്ചെടുക്കണം; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി ഇന്ത്യ

Google Oneindia Malayalam News

ദില്ലി: ചൈനീസ് വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ വമ്പൻ പദ്ധതിയുമായി നരേന്ദ്ര മോദി സർക്കാർ. ഇതിനായി 16 മന്ത്രാലയങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്.

100 ലക്ഷം കോടി രൂപയുടെ (12 ട്രില്യൺ ഡോളർ) പി എം ഗതി ശക്തി പരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുന്നത്. നിക്ഷേപകർക്കും കമ്പനികൾക്കും പദ്ധതികളുടെ രൂപകൽപന, യാതൊരു തടസവും കൂടാതെ അനുമതികൾ ലഭ്യമാക്കുക, വളരെ എളുപ്പത്തിൽ ചെലവ് കണക്കാക്കൽ തുടങ്ങി നിരവധി സംവിധാനകൾ പോർട്ടലിലൂടെ ലഭ്യമാകും.
കാലതാമസവും അധിക ചെലവും ഇല്ലാതെ പദ്ധതി നടപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്‌സ് സ്‌പെഷ്യൽ സെക്രട്ടറി അമൃത് ലാൽ മീണ പറഞ്ഞു. ഇന്ത്യയെ ആഗോള കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കണം',അമൃത് പറഞ്ഞു.

അതിവേഗ പദ്ധതികൾ


അതിവേഗ പദ്ധതികൾ രാജ്യത്തിന് ഗുണകരമാകും. മാത്രമല്ല പുറംലോകവുമായി കാര്യമായി ഇടപെടലുകൾ നടത്താത്ത ചൈനീസ് നയങ്ങളിൽ പല കമ്പനികൾക്കും അതൃപ്തികൾ ഉണ്ട്. ബിസിസുകളുടെ വൈവിധ്യവത്കരണവും വിതരണ ശൃംഖല വിപുലപ്പെടുത്തുകയുമാണ് കമ്പനികൾ ലക്ഷ്യം വെയ്ക്കുന്നത്.പ്രത്യേകിച്ച് ചൈനയ്ക്ക് പുറത്ത് മറ്റൊരു രാജ്യത്ത് 'ചൈന പ്ലസ് വൺ' നയത്തിന്റെ ഭാഗമായി ബിസിനസ് വിപുലീകരിക്കാനും കമ്പനികൾ ശ്രമിക്കുന്നുണ്ട്. ഇത് തങ്ങൾക്ക് നേട്ടമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലായിരിക്കെ ഇറാനിയന്‍ യാത്രാവിമാനത്തില്‍ ബോംബ് ഭീഷണിഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലായിരിക്കെ ഇറാനിയന്‍ യാത്രാവിമാനത്തില്‍ ബോംബ് ഭീഷണി

പിന്നോട്ട് വലിക്കുന്നത്


ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ,കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറാകുന്ന തൊഴിലാളികൾ എന്നിവയാണ് ഏഷ്യയിലെ തന്നെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിൽ നിന്ന് പുറത്ത് നിന്ന് വരുന്ന കമ്പനികൾക്കുള്ള നേട്ടങ്ങൾ. അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് നിക്ഷേപകരെയും പിന്നോട്ട് അടിപ്പിക്കുന്നത്.

2500 ഏക്കര്‍, 40 മുറി, എലിസബത്ത് രാജ്ഞിയുടെ ബന്ധു ബംഗ്ലാവ് വില്‍ക്കുന്നു, ഈ തുകയുണ്ടെങ്കില്‍ വാങ്ങാം2500 ഏക്കര്‍, 40 മുറി, എലിസബത്ത് രാജ്ഞിയുടെ ബന്ധു ബംഗ്ലാവ് വില്‍ക്കുന്നു, ഈ തുകയുണ്ടെങ്കില്‍ വാങ്ങാം

വിലങ്ങുതടിയാകുന്നത്


അടിസ്ഥാന സൗകര്യ വികസനത്തിന് പലപ്പോഴും തടസമാകുന്ന അഴിമതികളെ സാങ്കേതിക വിദ്യയിലൂടെ തുരത്താനാണ് സർക്കാർ ശ്രമം. നിലവിൽ ഗതി ശക്തി പോർട്ടലിലെ 1300 ഓളം പ്രൊജക്ടറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ, വനം, പരിസ്ഥിതി അനുമതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം ഏകദേശം 40 ശതമനത്തിന്റേയും പ്രവർത്തനത്തിൽ കാലതാമസം നേരിട്ടുണ്ട്. ഇത് ചെലവ് ഉയരാൻ കാരണമായിട്ടുണ്ട്.

യൂറോപ്പിലും ചൈനയിലും


രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പും 1980 നും 2010 നും ഇടയിൽ ചൈനയും ചെയ്തത് പോലെ മത്സര ക്ഷമത ഉയർത്തുന്നതിന് ആവശ്യമായി നടപടികൾ തയ്യാറാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപത്തയും വിടവുകളും കണ്ടെത്താൻ പോർട്ടലിനെ സർക്കാർ ഉപയോഗപ്പെടുത്തും.മാത്രമല്ല ചരക്കുകളുടെ നീക്കം സുഗമമാക്കുന്നതിനായി പ്രത്യേക നിർമ്മാണ മേഖലകൾ കണ്ടെത്തി റെയിൽവെ ശൃംഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകും.

ഗ്രീൻഫീൽഡ് പ്രോജക്ടുകൾ

ഭാരത്‌മാല പദ്ധതിക്ക് കീഴിൽ 11 ഗ്രീൻഫീൽഡ് പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യാൻ കേന്ദ്ര ഗതാഗത മന്ത്രാലയം പോർട്ടലിന്റെ സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. 2022 ഓടെ 83,677 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാനുള്ളതാണ് 106 ബില്യൺ ‍ഡോളർ ചെലവിലൊരുങ്ങുന്ന ഭാരത് മാല പദ്ധതി. ആധുനിക രീതിയിലുള്ള വെയർഹൗസിംഗ് പദ്ധതികൾ, ഡിജിറ്റലൈസേഷൻ, മനുഷ്യവിഭവശേഷി, ലോജിസ്റ്റിക് ചെലവ് കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും, മീണ പറഞ്ഞു.

ശത്രുവിന്റെ പ്രതിരോധത്തെ ഛിന്നഭിന്നമാക്കും, മിസൈലുകളുടെ കണ്ണില്‍പ്പെടില്ല; ഇന്ത്യക്ക് കരുത്തായി എല്‍സിഎച്ച്ശത്രുവിന്റെ പ്രതിരോധത്തെ ഛിന്നഭിന്നമാക്കും, മിസൈലുകളുടെ കണ്ണില്‍പ്പെടില്ല; ഇന്ത്യക്ക് കരുത്തായി എല്‍സിഎച്ച്

English summary
to steal China's business ; India with a huge project of 1.2 trillion dollars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X