യുഎഇയില്‍ നിന്ന് പറക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ബാഗേജ് പരിധി ഉയര്‍ത്തി എയര്‍ ഇന്ത്യ

 • Written By:
Subscribe to Oneindia Malayalam
cmsvideo
  യുഎഇയില്‍ എയര്‍ ഇന്ത്യയും എമിറേറ്റ്സും ബാഗേജ് പരിധി ഉയര്‍ത്തി | Oneindia Malayalam

  ദില്ലി: ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 31 വരെ അമ്പത് കിലോ ബാഗേജാണ് അനുവദിക്കുന്നത്. ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

  ദുബായില്‍ നിന്ന് കോഴിക്കോട്, ചെന്നൈ, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്ര ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യയുടെ സൗജന്യ ബാഗേജ് ഓഫര്‍ ലഭിക്കുക. എയര്‍ ഇന്ത്യ ആദ്യമായാണ് ഇത്തരത്തില്‍ ഓഫര്‍ പ്രഖ്യാപിക്കുന്നത്.

  air-india

  ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാന്‍ കഴിയുമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ അനുവധിക്കില്ല. എന്നാല്‍ ഓഫ് സീസണില്‍ മലയാളികളുള്‍പ്പെടെ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുള്‍പ്പെടെയുള്ള കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക ഓഫര്‍. എട്ട് കിലോ വരെ ഹാന്‍ഡഡ് ലഗേജും അനുവദിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുള്ള സാധങ്ങളും ഈ എട്ടുകിലോയില്‍ ഉള്‍പ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Air india changes policy on baggages in flights. Air India allows economy class passengers to carry 50 kg baggage from Dubai to India, and Sharjah to India.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്