വായു മലിനീകരണം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായി വളരെ മോശം വിഭാഗത്തില്‍പ്പെട്ടിരുന്ന ഡല്‍ഹിയിലെ വായു നിലവാരത്തിന് അല്‍പം ആശ്വാസം. ഇന്നലെ വായു മലിനീകരണം കുറയുന്നതായി രേഖപ്പെടുത്തി. കൂടുതല്‍ കുറക്കുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി നഗര പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ഇന്നലെ 330 ആണ് ഡല്‍ഹിയിലെ വായു ഗുണ നിലവാരം. രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 430 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച 471 ഡല്‍ഹിയിലെ വായു ഗുണനിലവാരം. കൃഷിക്ക് ശേഷം ഹരിയാനയിലും പഞ്ചാബിലും വൈക്കോലുകള്‍ക്ക് തീയിട്ടതാണ് വായു നിലവാരം കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഡല്‍ഹിയിലെ സമീപ പ്രദേശങ്ങളായ, നോയിഡ, ഗാസിയാബാദ്, ഗുര്‍ഗാവ്, ഫരീദാബാദ്, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലെ വായു നിലവാരവും ഏറ്റവും മോശമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഗാസിയാബാദില്‍ 331, ഗുര്‍ഗാവ്, 287, നോയിഡ 321, ഫരീദാബാദ് 298, ഗ്രേറ്റര്‍ നോയിഡ 310 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വായു ഗുണനിലവാരം. വായു നിലവാരം മോശമായതിനാല്‍ ഇന്ന് മുതല്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അവധി പ്രഖ്യാപിച്ചിരുന്നത്. അതേസമയം പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആവശ്യ സര്‍വീസുകളൊഴികെ ബാക്കിയെല്ലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും, നവമ്പരര്‍ 17 വരെ ഡല്‍ഹിയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അന്തരീക്ഷ മലിനീകരണ തോത് നിയമന്ത്രിക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരണമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിക്യുഎം) ആവശ്യപ്പെട്ടു. വൈക്കോള്‍ കത്തിക്കുന്നതിന്റെ അളവ് കുറച്ചാല്‍ ഡല്‍ഹിയിലെ വായു മലിനീകരണത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് സഫര്‍ പറയുന്നത്.

വായു മലിനീകരണവും മൂടല്‍ മഞ്ഞും രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രൂക്ഷമായാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചത്. വായു മലിനീകരണം തടയുന്നതിന് ദീര്‍ഘകാല പദ്ധതികളെക്കാള്‍ എത്രയും വേഗം അടിയന്തര പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞത്. സ്ഥിതിയെത്ര മോശമാണെന്ന് നിങ്ങള്‍ കാണുന്നില്ലെയെന്നും ജനങ്ങള്‍ വീടുകളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണെന്നും കോടതി പറഞ്ഞു. ഇന്ന് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്നാണഅ ചീഫ് ജസ്റ്റിസ് എന്‍വി രമണ നിര്‍ദേശം നല്‍കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നുള്ള ശുപാര്‍ശ കോടതിക്ക് മുന്നില്‍ സര്‍്കകാര്‍ വെച്ചത്. അടുത്ത രണ്ട് മൂന്ന് ദിവസത്തേക്കെങ്കിലും ശുദ്ധവായു ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 20 സിഗ്രറ്റ് വലിക്കുന്നത് പോലെയാണെന്ന് കോടതി പറഞ്ഞിരുന്നു.
Recommended Video

വായു മലിനാകരണത്തിന് പ്രധാന കാരണമായി കേന്ദ്ര സര്‍ക്കാര്‍ വീദിച്ചത് കര്‍ഷകര്‍ക്ക് വൈക്കോല്‍ രകത്തിക്കുന്നത് സംബന്ധിച്ചാണ്. ഇതിനെതിരെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. കര്‍ഷകരെ ആക്ഷേപിക്കുന്നത് എല്ലാവര്‍ക്കും ഒരു ഫാഷനായി മാറിയെന്നും, പടക്കം നിരോധിച്ചിട്ടും പടക്കം പൊട്ടിച്ചത് നിങ്ങള്‍ കണ്ടില്ലേയെന്നുമാണ് ചോദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ കുറ്റം പറഞ്ഞിട്ടില്ലെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്ത പറഞ്ഞു. വായു മലിനീകരണത്തില്‍ കേന്ദ്രത്തെ മാത്രം കുറ്റം പറയരുതെന്നും സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു. . കോവിഡും ഡെങ്കിയും, മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കുട്ടികള്‍ പുറത്ത് പോകുന്നതെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications