Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിന്‍ഡെ തെറിക്കും; അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും... പ്രവചിച്ച് ശിവസേന

മുംബൈ: എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ പാളയത്തിലെത്തിയ അജിത് പവാര്‍ വൈകാതെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമോ? ഞായറാഴ്ച നടന്ന അപ്രതീക്ഷിത ചര്‍ച്ചകള്‍ക്കൊടുവില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ പ്രചാരണം. ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളാണ് അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന് ആദ്യം പറഞ്ഞത്.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേരുന്ന മഹാവികാസ് അഗാഡി സഖ്യമാണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്. ശിവസേനയില്‍ നിന്ന് ഏകനാഥ് ഷിന്‍ഡെയെ അടര്‍ത്തി സഖ്യസര്‍ക്കാരിനെ വീഴ്ത്തുകയായിരുന്നു ബിജെപി. വൈകാതെ ഷിന്‍ഡെ മുഖ്യമന്ത്രിയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി എന്‍ഡിഎ അധികാരത്തിലെത്തി. ഇപ്പോള്‍ എന്‍സിപി പിളരുകയും ഒരു വിഭാഗം ബിജെപിക്കൊപ്പം സഖ്യം ചേരുകയും ചെയ്തിരിക്കുന്നു.

ajit-pawar-shinde

ശിവസേന വിട്ട് ബിജെപിക്കൊപ്പം പോയ ഷിന്‍ഡെയും അനുകൂലികളും അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. അയോഗ്യരാക്കിയാല്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ വീഴും. ഈ വേളയില്‍ സര്‍ക്കാരിന് കരുത്തേകാനാണ് എന്‍സിപിയില്‍ നിന്ന് അജിത് പവാറിനെയും സംഘത്തെയും ചാടിച്ചതെന്ന് മഹാവികാസ് അഗാഡി സഖ്യം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ശിവേസനയുടെ പുതിയ ആരോപണം.

ഷിന്‍ഡെയെ മാറ്റി അജിത് പവാറിനെ വൈകാതെ മുഖ്യമന്ത്രിയാക്കുമെന്ന് ശിവസേന പറയുന്നു. ഷിന്‍ഡെക്കെതിരായ ഒളിയമ്പാണ് ശിവസേന ലക്ഷ്യമിടുന്നത്. തങ്ങളെ ചതിച്ചവര്‍ക്ക് വൈകാതെ പണി കിട്ടുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാത്രമല്ല, ദേശീയ രാഷ്ട്രീയവും കലക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഇത്തവണ അജിത് പവാര്‍ ശക്തമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് കളംമാറിയത്. ഉപമുഖ്യമന്ത്രി പദത്തിന് വേണ്ടി മാത്രം അദ്ദേഹം അങ്ങോട്ട് പോകില്ല. ഷിന്‍ഡെയും വിമത എംഎല്‍എമാരും വൈകാതെ അയോഗ്യരാക്കപ്പെടും. ഈ വേളയില്‍ അജിത് പവാര്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മഹാരാഷ്ട്രയിലുണ്ടായിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനം അംഗീകരിക്കില്ല. അജിത് പവാറിന്റെ മലക്കംമറിച്ചില്‍ ഷിന്‍ഡെക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ധനമന്ത്രിയായിരുന്ന അജിത് പവാറിനെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയന്ത്രിക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചാണ് ഷിന്‍ഡെയും കൂട്ടരും മഹാവികാസ് സഖ്യം വിട്ടത്. അതേ അജിത് പവാര്‍ പുതിയ താവളത്തിലെത്തിയത് ഷിന്‍ഡെ പക്ഷത്തിന് അപകടമാണെന്നും സാമ്‌ന എഴുതുന്നു.

അതേസമയം, പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് ശരദ് പവാര്‍ അറിയിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്നും എന്‍സിപിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിക്കാന്‍ പവാര്‍ തീരുമാനിച്ചു. 82കാരനായ ശരദ് പവാര്‍ ഏത് രീതിയില്‍ നീങ്ങുമെന്ന് അറിയാന്‍ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+