പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാമെന്ന് അജിത് പവാര്‍; പാര്‍ട്ടിയില്‍ സീനിയര്‍ പദവി വേണമെന്ന് ആവശ്യം
ദില്ലി: എന്‍സിപിയില്‍ പുതിയ നിയമനങ്ങള്‍ വന്നതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ തനിക്ക് പ്രതിപക്ഷ നേതാവായി തുടരാന്‍ ആഗ്രഹമില്ലെന്ന് അജിത് പവാര്‍ വെളിപ്പെടുത്തി. പാര്‍ട്ടിയുടെ 24ാം സ്ഥാപക ദിനത്തില്‍ സംസാരിക്കവെയാണ് അമ്പരപ്പിച്ച പരാമര്‍ശം അദ്ദേഹം നടത്തിയത്. പ്രതിപക്ഷ നേതാവായപ്പോള്‍ എന്റെ പ്രവര്‍ത്തനത്തിന് വീര്യം പോരെന്ന ചിലര്‍ പറയുന്നുണ്ട്. പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പാര്‍ട്ടി എംഎല്‍എമാരുടെ ആവശ്യപ്രകാരമാണ് ആ തീരുമാനമെടുത്തതെന്നും അജിത് പറഞ്ഞു.
'താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതില്‍ തീരുമാനമെടുക്കേണ്ടത് എന്‍സിപി' നേതൃത്വമാണെന്നും അജിത് പവാര്‍ പറഞ്ഞു. 'സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി ഏറെ നാളുകളായി പ്രവര്‍ത്തിക്കുന്നു. നിരവധി പോസ്റ്റുകളില്‍ പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതൃപദവി ഞാന്‍ ആവശ്യപ്പെട്ടതല്ല.പാര്‍ട്ടി എംഎല്‍എമാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആ സ്ഥാനം തിരഞ്ഞെടുത്ത്. ഇപ്പോള്‍ ആ സ്ഥാനം ഉപേക്ഷിക്കാന്‍ ഞാന്‍' ആഗ്രഹിക്കുന്നുവെന്നും അജിത് പവാര്‍ വ്യക്തമാക്കി.

അതേസമയം വേദിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. 'പാര്‍ട്ടിയില്‍ എനിക്ക് എന്ത് പദവി വേണമെങ്കിലും നല്‍കുക. അതിനോട് പൂര്‍ണമായ നീതി പുലര്‍ത്തും. എന്ത് ഉത്തരവാദിത്തം നല്‍കിയാലും അത്'പൂര്‍ത്തിയാക്കുമെന്നും അജിത് പറയുന്നു. അതേസമയം എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി സുപ്രിയ സുലെയെയും, പ്രഫുല്‍ പട്ടേലിനെയും നേരത്തെ ശരത് പവാര്‍ നിയമിച്ചിരുന്നു.ഇതില്‍ അജിത് പവാറിന് അതൃപ്തിയുണ്ട്.
തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹിച്ച പദവി ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതൃപ്തി പരസ്യമാക്കിയില്ലെങ്കിലും, ഈ പരാമര്‍ശത്തിലൂടെ അത്തരമൊരു സൂചനയാണ് അജിത് നല്‍കുന്നത്. മഹാരാഷ്ട്രയുടെ ചുമതല കൂടി സുലെയ്ക്കുള്ളതിനാല്‍ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും അജിത്, സുപ്രിയയുമായി ചര്‍ച്ച ചെയ്യേണ്ടി വരും.
ശരത് പവാര്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വിഭജിച്ച് കൊടുക്കുകയാണ് ചെയ്തതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയം അജിത് പവാര്‍ നോക്കുകയും, ദേശീയ രാഷ്ട്രീയത്തില്‍ സുപ്രിയ സുലെ എന്‍സിപിയെ നയിക്കുകയും ചെയ്യുന്നതാണ് തന്ത്രം.
എന്നാല്‍ പാര്‍ട്ടിയെ അടുത്തതായി നയിക്കാന്‍ പോകുന്നത് സുപ്രിയ ആയിരിക്കുമെന്ന സന്ദേശമാണ് ശരത് പവാര്‍ നല്‍കിയതെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്. പാര്‍ട്ടിയെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് അജിത് നടത്തിയത്. ഇത് ശരത് പവാറിന് താല്‍പര്യമില്ലാത്ത കാര്യമാണ്. അജിത് പവാര്‍ പാര്‍ട്ടി വിടുമോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications