വിഎച്ച്പിയുടെ 'സങ്കല്‍പ് ദിവസിന്' നിരോധനം
ലഖ്‌നൗ: വിശ്വ ഹിന്ദു പരിഷത്തിന്റെ 'സങ്കല്‍പ്പ് ദിവസ് ' ആചരണത്തിന് യുപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുന്നത് സംബന്ധിച്ച് നിയമം രൂപീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പി ഒക്ടോബര്‍ 18 ന് സങ്കല്‍പ് ദിവസ് ആചരിയ്ക്കുന്നത്.
മുസാഫര്‍ നഗറിലും മറ്റും നടന്ന കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദജു പരിഷത്തിന്റെ സങ്കല്‍പ് ദിവസ് ആചരണത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നടപ്പിലാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായതായും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യയിയ്ക്കുമെന്നും ഐജി ആര്‍കെ വിശ്കര്‍മ പറഞ്ഞു.

അഞ്ച് എ എസ്പിമാര്‍, 10 ഡിവൈഎസ്പിമാര്‍, 50 ഇന്‍സ്‌പെക്ടര്‍മാര്‍, 50 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 10 വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 300 കോണ്‍സ്റ്റബിള്‍ മാര്‍ ഉള്‍പ്പടെ വന്‍ പൊലീസ് സന്നാഹത്തെതന്നെയാണ് സങ്കല്‍പ് ദിവസ് നിരോധിയ്ക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
രണ്ട് മാസം മുന്‍പ് വിഎച്ച്പി നടത്തിയ കോസി യാത്രയും സര്‍ക്കാര്‍ തടഞ്ഞിരുന്നു. പ്രവീണ്‍ തൊഗഡിയ,അശോക് സിംഗാള്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫൈസാബാദ് ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സങ്കല്‍പ ദിവസ് നിരോധിച്ചതെന്ന് സര്‍ക്കാര്‍. ചില പ്രത്യേക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നും പിപാടിയില്‍ നിന്ന് പിന്മാറില്ലെന്നും വിഎച്ച് പി അറിയിച്ചു.












Click it and Unblock the Notifications