Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭഗവാന്‍ കൃഷ്ണന്‍ ദിവസവും സ്വപ്‌നത്തില്‍ വരും; രാമരാജ്യം പണിയും... ബിജെപിക്ക് പൂട്ടിടാന്‍ അഖിലേഷ്

ലഖ്‌നൗ: ജാതിയും മതവുമെല്ലാം കൂടിക്കുഴഞ്ഞതാണ് ഉത്തര്‍ പ്രദേശ് രാഷ്ട്രീയം. മതത്തിന്റെ പേരില്‍ വോട്ട് പിടിത്തവും പാര്‍ട്ടി വളര്‍ത്തലുമെല്ലാം നടക്കുന്ന ഇവിടെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മതം വലിയ ഘടകമാണ്. ശ്രീരാമനെയാണ് ബിജെപി പ്രധാനമായും കൂട്ടുപിടിച്ചിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് പിടിക്കാന്‍ ബിജെപി നടത്തുന്ന തന്ത്രങ്ങളെ പൊളിക്കാനുള്ള നീക്കമാണ് എസ്പി നേതാവ് അഖിലേഷ് നടത്തുന്നത്.

അദ്ദേഹം ശ്രീകൃഷ്ണനെയാണ് പ്രധാനമായും കൂട്ടുപിടിക്കുന്നത്. എന്നാല്‍ രാമനെ പൂര്‍ണമായും ഒഴിവാക്കാനുമാകില്ല. ദൈവങ്ങളുടെ പേരില്‍ വോട്ടമാര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് അഖിലേഷ് നടത്തുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ എപ്പോഴും സ്വപ്‌നത്തില്‍ വരാറുണ്ടെന്ന് അഖിലേഷ് തട്ടിവിട്ടു. രസകരമായ തിരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ..

1

എല്ലാ ദിവസവും രാത്രി ഉറങ്ങുമ്പോള്‍ ശ്രീകൃഷ്ണന്‍ സ്വപ്‌നത്തില്‍ വരും. തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍ പ്രദേശില്‍ രാമരാജ്യം പണിയാന്‍ തനിക്ക് സാധിക്കുമെന്ന് പറയും... അഖിലേഷ് യാദവിന്റെ വാക്കുകള്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ബഹ്‌റൈച്ചിലെ ബിജെപി എംഎല്‍എ മാധുരി വര്‍മ കഴിഞ്ഞ ദിവസം എസ്പിയില്‍ ചേര്‍ന്നിരുന്നു. സ്വീകരണ യോഗത്തിലാണ് അഖിലേഷ് യാദവ് പുരാണത്തിലെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ചത്.

2

സോഷ്യലിസത്തിലൂടെ രാമരാജ്യം പണിയും. സോഷ്യലിസം നിലവില്‍ വരുമ്പോള്‍ ഉത്തര്‍ പ്രദേശ് രാമരാജ്യമാകും. യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. യോഗിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചൈന ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റുകയാണ് ചൈന. യോഗി യുപിയില്‍ ചെയുന്നതും അതാണെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

3

ഉത്തര്‍ പ്രദേശില്‍ ഭരണത്തിലെത്തിയാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. താന്‍ ഈ വാഗ്ദാനം നല്‍കിയത് ബിജെപിക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 2012-17 കാലത്ത് എസ്പിയായിരുന്നു യുപി ഭരിച്ചത്. അന്ന് ഒട്ടേറെ വൈദ്യുത പദ്ധതികള്‍ ആരംഭിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ ഒന്നും പൂര്‍ത്തീകരിച്ചില്ല. അതെല്ലാം പൂര്‍ത്തീകരിച്ചാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാന്‍ സാധിക്കുമെന്നും അഖിലേഷ് യാദവ് പറയുന്നു.

4

യാദവരാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തി. കൃഷ്ണനെയാണ് ഇവര്‍ പ്രധാനമായും ആരാധിക്കാറ്. അതുകൊണ്ടാണ് അഖിലേഷ് യാദവ് കൃഷ്ണന്‍ സ്വപ്‌നത്തില്‍ വരാറുണ്ടെന്ന് പറയുന്നത്. ഇതാകട്ടെ യാദവ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീധീനിക്കുമെന്ന് അഖിലേഷ് കരുതുന്നു. എന്നാല്‍, ബിജെപി ശ്രീരാമനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. കൃഷ്ണനെയും രാമനെയും ചേര്‍ത്തുള്ള സ്വപ്‌നം പറഞ്ഞ് ബിജെപിക്ക് മറുപടി നല്‍കുകയാണ് അഖിലേഷ് യാദവ്.

5

അയോധ്യ, മഥുര, ഗോരഖ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാനാണ് യോഗി ആദിത്യനാഥ് ആലോചിക്കുന്നത്. ബിജെപി നേതൃത്വങ്ങള്‍ പറയുന്ന മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എവിടെ മല്‍സരിച്ചാലും യോഗി തോല്‍ക്കുമെന്ന് അഖിലേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം താന്‍ മുഖ്യമന്ത്രിയാകുമെന്നാണ് കൃഷ്ണന്‍ സ്വപ്‌നത്തില്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ബിജെപിയും എസ്പിയും തമ്മിലാണ് യുപിയില്‍ ശക്തമായ മല്‍സരത്തിന് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലില്ലാത്ത സാഹചര്യമാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ എസ്പിയിലും ബിജെപിയിലും ചേരുന്നത് തിരഞ്ഞെടുപ്പ് ജയം മുന്‍കൂട്ടി കണ്ടാണ്. എന്നാല്‍ യുപി പിടിക്കാന്‍ ശക്തമായ ഒരുക്കമാണ് ബിജെപി നടത്തുന്നത്. ഇതെങ്ങനെ അഖിലേഷ് മറികടക്കുമെന്നാണ് ഇനി അറിയേണ്ടത്.

കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

7

എന്തുവില കൊടുത്തും യുപി ഭരണം നിലനില്‍ത്താനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് യുപിയില്‍ പ്രഖ്യാപിക്കുന്നത്. മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, എക്‌സ്പ്രസ് ഹൈവേകള്‍ എന്നിവയെല്ലാം യുപിയില്‍ ആഴ്ചക്കിടെയാണ് മോദി പ്രഖ്യാപിച്ചത്. എല്ലാം രാഷ്ട്രീയക്കളിയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തുന്നു. യുപിയിലെ സ്ത്രീകളുടെ അവസ്ഥയാണ് കോണ്‍ഗ്രസ് പ്രധാനമായും പ്രചാരണ ആയുധമാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡന പരാതികള്‍ ലഭിച്ച സംസ്ഥാനം യുപിയാണെന്ന വനിതാ കമ്മീഷന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+