കര്‍ഹാല്‍ സേഫ് സീറ്റ്, റിസ്‌കെടുക്കാതെ അഖിലേഷ് യാദവ്, കുടുംബ സീറ്റില്‍ മത്സരിച്ചില്ല, കാരണം ഇതാണ്

ദില്ലി: അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം യുപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാര്‍ഹാലില്‍ നിന്നാണ് മത്സരിക്കുകയെന്നും എസ്പി ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. മെയിന്‍പുരി ജില്ലയിലാണ് ഈ സീറ്റ്. എന്നാല്‍ യാതൊരു റിസ്‌കും എടുക്കാതെയാണ് അഖിലേഷ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കുടുംബ സീറ്റില്‍ പോലും അദ്ദേഹം മത്സരിച്ചില്ല എന്നതാണ് സര്‍പ്രെസായി മാറിയിരിക്കുന്നത്.

ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍

അസംഖണ്ഡിലെ ഗോപാല്‍പൂരില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചാണ് അഖിലേഷ് പുതിയൊരു മണ്ഡലം തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിക്കാത്ത അഖിലേഷ് സേഫ് സോണ്‍ തിരഞ്ഞെടുത്തെന്ന് വ്യക്തമാണ്.

1

കാര്‍ഹാള്‍ എസ്പിയുടെ കോട്ടയാണ്. ഇവിടെ ആറ് തവണ എസ്പി വിജയിച്ചു. മത്സരിച്ചത് ഏഴ് തവണയാണ്. ഈ മണ്ഡല രൂപീകരണത്തിന് ശേഷമുള്ള കണക്കാണിത്. എന്നാല്‍ അതിന് മുമ്പും എസ്പിയുടെ മുന്‍ രൂപങ്ങളായിരുന്നു വിജയിച്ചത്. ജനതാ പാര്‍ട്ടി, ലോക്ദള്‍, ഭാരതീയ ക്രാന്തി ദള്‍ എന്നിവരാണ് ഈ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചിരുന്നത്. സോഷ്യലിസ്റ്റ് അടിത്തറ കര്‍ഹാലിന്റെ പ്രത്യേകതയാണ്. 1951ല്‍ ഇവിടെ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടിയാണ് വിജയിച്ചത്. കര്‍ഹാല്‍ വെസ്റ്റ് എന്നാണ് ഈ സീറ്റ് അറിയപ്പെട്ടിരുന്നത്. 1957ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിലൂടെ മണ്ഡലത്തിന്റെ സ്വഭാവം വ്യക്തമാണ്.

2

കര്‍ഹാല്‍ ഒരിക്കലും യാദവ കുടുംബം പ്രതിനിധീകരിക്കുന്ന സീറ്റല്ല. ഇറ്റാവയിലെ ജസ്വന്ത് നഗറാണ് അഖിലേഷിന്റെ കുടുംബത്തിന്റെ സ്വന്തം സീറ്റ്. ഈ സീറ്റ് നിലവില്‍ ശിവപാല്‍ യാദവിനൊപ്പമാണ്. 1996 മുതല്‍ ശിവപാല്‍ ഈ മണ്ഡലം നിലനിര്‍ത്തുന്നുണ്ട്. 1967 മുതല് 1993 വരെ മുലായം സിംഗ് യാദവ് ജസ്വന്ത് നഗറില്‍ നിന്ന് മത്സരിച്ചിരുന്നു. ഒരിക്കല്‍ മാത്രമാണ് തോറ്റത്. 1980ലെ കോണ്‍ഗ്രസ് തരംഗ സമയത്തായിരുന്നു ആ തോല്‍വി. ഗന്നോര്‍, ഭര്‍ത്താന തുടങ്ങിയ സീറ്റുകളിലും മുലായം മത്സരിച്ചിരുന്നു. ഇത്തവണ ജസ്വന്ത് നഗര്‍ സീറ്റ് ശിവപാലിന്റെ പ്രഗതീശീല്‍ സമാജ് വാദി പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ്. ശിവപാലോ മകനോ ഇവിടെ മത്സരിക്കും.

3

അതേസമയം കര്‍ഹാലില്‍ നിന്ന് അഖിലേഷ് മത്സരിക്കാനുള്ള കാരണം രാഷ്ട്രീയ സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ്. താന്‍ സോഷ്യലിസ്റ്റ് നേതാവാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. യാദവ കുടുംബമല്ല, സോഷ്യലിസ്റ്റ് പാരമ്പര്യമാണ് തനിക്കുള്ളതെന്ന് അഖിലേഷ് അടിയവരയിട്ട് പ്രഖ്യാപിക്കുകയാണ്. കര്‍വാലിന് സോഷ്യലിസ്റ്റ് ബന്ധം കൂടിയുണ്ട്. എന്നാല്‍ കുടുംബ ബന്ധം ഈ സീറ്റില്‍ ഇല്ല. ഈ തീരുമാനം അഖിലേഷിനെ എസ്പിയുടെ കോര്‍ വോട്ടര്‍മാരിലും പിന്നോക്ക വിഭാഗത്തിലും ഒരുപോലെ ശക്തനാക്കും. അതേസമയം ഗോപാല്‍പൂര്‍ എന്തുകൊണ്ട് മത്സരിക്കാന്‍ തിരഞ്ഞെടുത്തില്ല എന്നതും അദ്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു.

4

അസംഖഡിലെ ഏതെങ്കിലും സീറ്റില്‍ അഖിലേഷ് മത്സരിച്ചിരുന്നെങ്കില്‍ മുസ്ലീം-യാദവ വോട്ടില്‍ തന്നെയാണ് അഖിലേഷിന്റെ ശ്രദ്ധയെന്ന സന്ദേശവും പരക്കുമായിരുന്നു. അത് എസ്പിയുടെ കഥ കഴിക്കും. ഗോപാല്‍പൂരില്‍ മൊത്തം ജനസംഖ്യയുടെ നാല്‍പ്പത് ശതമാനവും മുസ്ലീങ്ങളും യാദവരുമാണ്. ഇവരുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ജയം ഉറപ്പിക്കാം. മുസ്ലീം സീറ്റില്‍ നിന്ന് അഖിലേഷ് മത്സരിക്കുന്നു എന്ന പ്രചാരണവും ഇതിനിടെയുണ്ടായിരുന്നു. വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിച്ചതുമായിട്ടായിരുന്നു ഇതിനെ താരതമ്യം ചെയ്തത്. കര്‍ഹാലില്‍ പക്ഷേ മുസ്ലീം ജനസംഖ്യ വെറും ആറ് ശതമാനം മാത്രമാണ്. ഇപ്പോല്‍ യാദവ വോട്ടുകളില്‍ സിംഹ ഭാഗവും എസ്പിക്ക് ലഭിക്കും. ഒപ്പം ശാഖ്യ വിഭാഗത്തിന്റെ വോട്ടുകളും അഖിലേഷിന് നേടാം.

5

ബീഹാറില്‍ തേജസ്വി യാദവ് ചെയ്തത് പോലൊരു ഫോര്‍മുലയാണിത്. യാദവര്‍ക്ക് പുറത്തേക്ക് പാര്‍ട്ടി വളര്‍ത്താനുള്ള അഖിലേഷിന്റെ തന്ത്രമാണിത്. മറ്റ് ഒബിസി വിഭാഗങ്ങളെയും അഖിലേഷിന് ആവശ്യമാണ്. സ്വാമി പ്രസാദ് മൗര്യയെ കൊണ്ടുവന്നതും വിപുലീകരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ തവണ യാദവ മേഖലയില്‍ എസ്പിയുടെ പ്രകടനം മോശമായിരുന്നു. മെയിന്‍പുരി, ഇറ്റാവ, ഇറ്റ, ഫിറോസാബാദ്, ഫറൂഖാബാദ്, കനോജ്, ഓറിയ, തുടങ്ങിയ ഇടങ്ങളിലായി ആറ് സീറ്റാണ് എസ്പി ആകെ നേടിയത്. ബിജെപി ഇരുപത് സീറ്റ് നേടിയിരുന്നു. ലോവര്‍ ദോബ് മേഖലയില്‍ ഗംഭീര പ്രകടനം നടത്തിയാല്‍ മാത്രമേ അഖിലേഷിന് ബിജെപിയെ വീഴ്ത്താനാവൂ. അത് കര്‍വാളില്‍ മത്സരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ട്, ഗൂഢാലോചന നടന്നത് ആലുവയില്‍ ഹോട്ടലിലെന്ന് പള്‍സര്‍ സുനിയുടെ അമ്മ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+