സിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ട്, ഗൂഢാലോചന നടന്നത് ആലുവയില്‍ ഹോട്ടലിലെന്ന് പള്‍സര്‍ സുനിയുടെ അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ അടക്കം വീണ്ടും പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തല്‍. സുനി എഴുതിയ കത്തില്‍ ഒരു സിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ടെന്ന് സുനിയുടെ അമ്മ പറയുന്നു. സംഭവത്തിന്റെ ഗൂഢാലോചന നടന്നത് എവിടെയാണെന്നും അവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യത്തെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
കേട്ട് പഴക്കം പോലുമില്ലാത്ത കാര്യങ്ങള്‍ക്കാണ് നടന്‍ നേതൃത്വം നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള സംഭവങ്ങളാണ് സര്‍ക്കാര്‍ ജാമ്യം തടയാനായി ഉന്നയിച്ചത്.

നടിയെ ആക്രമിക്കാനുള്ള നീക്കത്തിന്റെ ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തുന്നു. ഈ യോഗത്തില്‍ സിദ്ദീഖ് എന്നൊരാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. അതേസമയം ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ശോഭനയുടെ പ്രതികരണം. കേസില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇതുവരെ പറഞ്ഞതെല്ലാം സത്യമാണെന്നും അവര്‍ പഞ്ഞു. ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അറിയാവുന്ന പലരുമുണ്ട്. എന്നാല്‍ അത് പുറത്ത് പറയാന്‍ ആരും തയ്യാറാകുന്നില്ലെന്നും, ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ പറഞ്ഞു.

കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത്ത് എന്നിവര്‍ അടക്കമുള്ള പ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലില്‍ ഇവര്‍ക്കെല്ലാം കേസില്‍ പങ്കുണ്ടെന്നാണ് ആരോപിക്കുന്നത്. അനൂപിന് ശരത്ത് നടത്തുന്ന ബിസിനസില്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശരത്തിനെ അടക്കം കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ മതിയായ തെളിവ് കിട്ടിയതായിട്ടാണ് സൂചന. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നുവെന്നാണ് ദിലീപിന്റെ വാദം.

ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണിത്. നേരത്തെ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദിലീപിന് എ തിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദിലീപിനെ ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം. പരമാവധി തെളിവുകള്‍ ശ്രമിച്ച് ദിലീപിനെ പൂട്ടാനുള്ള നീക്കത്തിലാണ് പോലീസ്.

ദിലീപിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉന്നയിച്ചത്. ബലാത്സംഗം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ് രാജ്യത്തെ തന്നെ ആദ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നത് ചരിത്രത്തില്‍ ആദ്യമാണ്. സമാനതകളില്ലാത്ത കേസാണിതെന്നും എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണ്. ഓരോ ഘട്ടത്തിലും നിയമനടപടികള്‍ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച സംഭവങ്ങളിലും ദിലീപിന് പങ്കുണ്ട്. കേസന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഗൂഢാലോചനയെ തുടര്‍ന്നുള്ള നീക്കങ്ങളും, ഇപ്പോഴും പ്രതികള്‍ക്ക് അത്തരമൊരു ലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ തുടരന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായുള്ള സാക്ഷികള്‍ക്കെതിരെ സമന്‍സ് അയക്കാന്‍ നിര്‍ദേശമുണ്ട്. വീണ്ടും വിസ്തരിച്ച ഒരു സാക്ഷിയെ കൂടി വിസ്തരിക്കാനും വിചാരണ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications